'മായ'ക്കറന്‍സിയുടെ മായാലോകം

ഡിജിറ്റല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി കേരളത്തിന്റെ ഗ്രാമങ്ങളില്‍ പോലും എത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അംഗീകാരമോ, കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാത്തതാണ് ബിറ്റ്‌കോയിനുകളുടെ ലോകം. ധനവിനിമയത്തില്‍ സര്‍ക്കാരുകളുടെ നിയന്ത്രണം നഷ്ടമാക്കുന്ന മായകറന്‍സികള്‍ ഇന്ത്യക്ക് എത്രമാത്രം ഗുണകരമാണ്. 'മായ'ക്കറന്‍സിയുടെ മായാലോകം, അകം പുറം, എപ്പിസോഡ്: 241.

Anchor: Sreekala M S

പോലീസുകാരും ആത്മഹത്യ ചെയ്യുമ്പോള്‍

പോലീസ് അതിക്രമം, അധികാര ദുര്‍വിനിയോഗം, പോലീസ് അഴിമതി, ഇത്തരം തലക്കെട്ടുകള്‍ മാത്രം പരിചയിച്ച നമ്മള്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരെക്കൂടി കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്, മുന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സാമൂഹിക നിരീക്ഷകനുമായ ജയരാജ് ശേഖരന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. അകം പുറം, എപ്പിസോഡ്:240.

മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കേണ്ട കോടികള്‍ കടലില്‍ കല്ലിട്ടു കളയുന്നതു ആരാണ്?

കടല്‍ക്ഷോഭം തടയാനായിട്ടു വര്‍ഷങ്ങളായി കടല്‍ തീരങ്ങളില്‍ കല്ലിടുന്ന കര്‍മ്മം മുറ പോലെ നടക്കുകയാണ്. ഇട്ടകല്ലുകള്‍ കാണാനുമില്ല, കടല്‍ക്ഷോഭത്തിനു കുറവുമില്ല. ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോണ്‍ട്രാക്ടര്‍ കൂട്ടുകെട്ടാണോ ശാശ്വാത പരിഹാരങ്ങള്‍ കണ്ടെത്താതെ എല്ലാ വര്‍ഷവും കടലില്‍ കല്ലിടുന്നത്? കടല്‍ഭിത്തിയാണോ പുനരധിവാസമാണോ വേണ്ടത്? മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കേണ്ട കോടികള്‍ കടലില്‍ കല്ലിട്ടു കളയുന്നതു ആരാണ്? ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഈ ചോദ്യങ്ങള്‍ക്കു മറുപടിയും സര്‍ക്കാരിന്റെ നയവും വ്യക്തമാക്കുന്നു. ചര്‍ച്ചയില്‍ ജോര്‍ജ് മെഴ്‌സിയറും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് ടി. പീറ്ററും പങ്കെടുക്കുന്നു. അകംപുറം, എപ്പിസോഡ് 170.

വനിത കമ്മിഷന്‍ സിനിമയില്‍ ഇടപെടുമ്പോള്‍

ആദ്യ ഹിറ്റായ ജീവിതനൗക മുതല്‍ സ്ത്രീവിരുദ്ധത മലയാള സിനിമയുടെ ഭാഗമാണ്. ആദ്യകാലങ്ങളില്‍ വാക്കുകളിലായിരുന്നു സ്ത്രീവിരുദ്ധതയെങ്കില്‍ പിന്നീടതു ചിത്രീകരണത്തിലേക്കും മാറി. നായകനോ വില്ലനോ നായികയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളോടുള്ള ചിത്രങ്ങള്‍ വന്നു. സെന്‍സര്‍ ബോര്‍ഡുകളോ കോടതികളോ ഇത്തരം രംഗങ്ങളുടെ പേരില്‍ ഒരു നടനെതിരെയും കേസെടുത്തിരുന്നില്ല. എന്നാല്‍, സ്ത്രീവിരുദ്ധത കൂടിപ്പോയി എന്നു കണ്ടു സംസ്ഥാനവനിതാ കമ്മിഷന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിനു നോട്ടീസ് നല്‍കി. ജനത്തെ സ്വാധീനിക്കുന്ന താരങ്ങള്‍ സ്‌ക്രീനില്‍ മോശമായി പെരുമാറിയാല്‍ സ്ത്രീകള്‍ക്ക് എന്താണ് കുഴപ്പം. കലയ്ക്കു മുകളില്‍ ഉള്ള ഭരണകൂടത്തിന്റെ ഇടപെടലുകള്‍ എതിര്‍ക്കപ്പെടേണ്ടതാണ് പക്ഷെ, എങ്ങിനെയാണ് പുറത്തുള്ളവര്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഒരുങ്ങിയതെന്നും കലാകാരന്മാര്‍ ആലോചിക്കണം. നോട്ടീസ് അയച്ചു സിനിമയെ നന്നാക്കാമെന്ന വനിതാ കമ്മിഷന്റെ വിശ്വാസം വിജയിക്കുമോ? അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഡോ. ജെ. പ്രമീളാ ദേവി, സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍, സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ നായര്‍. അകംപുറം, എപ്പിസോഡ് 169.

വാക്‌സിന്‍ പേടിയുടെ കാണാപ്പുറങ്ങള്‍?

നിര്‍മാര്‍ജനം ചെയ്യപ്പെട്ടെന്ന് കരുതിയ പല രോഗങ്ങളും കേരളത്തിലേക്ക് തിരിച്ച് വരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് പ്രഭവ കേന്ദ്രങ്ങള്‍. എന്താണ് അതിനുകാരണം? പ്രതിരോധ കുത്തിവെയ്പുകള്‍ നേരെ മുഖംതിരിക്കുന്നതാണോ ഇതിനുകാരണം? വസൂരി, ഡിഫ്തീരിയ, ടെറ്റനസ് പോലെയുള്ള രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗങ്ങളെല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പിലൂടെ ലോകത്താകമാനം നിയന്ത്രണവിധേയമാക്കപ്പെട്ടതാണ് എന്ന കാര്യം പ്രധാനമാണ്. കേരളം എത്തിനില്‍ക്കുന്ന ഈ അപകടമുനമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴി. അകംപുറത്തില്‍ പങ്കെടുക്കുന്നവര്‍: കെ.കെ.ശൈലജ ടീച്ചര്‍, ഡോ.പി.എന്‍.എന്‍ പിഷാരടി, ജേക്കബ് വടക്കുംചേരി. എപ്പിസോഡ് 167

ദളിത് പീഡനം ഒറ്റപ്പെട്ട സംഭവമാണോ?

കലബുര്‍ഗിയില്‍ അശ്വതി എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ മൊഴിയില്‍ പറയുന്നത് സീനിയര്‍ ആയ വിദ്യാര്‍ത്ഥിനികള്‍ ജാതി പറഞ്ഞാക്ഷേപിക്കുകയും കറുത്തവളെന്നു വിളിച്ചുമെന്നാണ്. കളിയാക്കുന്നതിനും പീഡിപ്പിക്കുന്നതിനും ജാതിയും നിറവും കാരണമാകുന്നു. ഈ കേസില്‍ പ്രതികളായ, മലയാളികളായ, മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളോട് കേരളസമൂഹം എടുക്കുന്നത് ഉദാരസമീപനമാണ്. എന്നാല്‍ ജിഷയുടെ കൊലപാതകിയോട് കടുത്ത നിലപാടാണ് മലയാളി സമൂഹം എടുക്കുന്നത്. കേരളത്തിലെ കാമ്പസുകളിലും ദളിത് വിദ്യാര്‍ത്ഥികള്‍ മാനസികശാരീരിക പീഡനങ്ങള്‍ക്കിരയാകുന്നോ? നാട്യങ്ങള്‍ക്കപ്പുറം കേരളത്തിന്റെ പുരോഗമനമെന്താണ്? അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എഴുത്തുകാരന്‍ സണ്ണി എം കപിക്കാട്, എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന, ഗവേഷണ വിദ്യാര്‍ത്ഥിനി ദീപ മോഹനന്‍. അകംപുറം, എപ്പിസോഡ് 165.

അത് കേരളത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍: മുറിച്ചുമാറ്റാതെ അകംപുറം

പുതിയ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തന്റെ കാര്‍ഷിക വികസനസ്വപ്‌നങ്ങള്‍ പങ്കുവെച്ച അകംപുറം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. തരിശുഭൂമിയില്‍ കൃഷിയിറക്കും, ഒരിഞ്ചു കൃഷിഭൂമിയും നികത്താനനുവദിക്കില്ല, ജൈവകൃഷിയിലേക്കു മാറേണ്ടത് അനിവാര്യം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജൈവകൃഷി സ്വപ്‌നത്തെ എതിര്‍ത്ത ഡോ. സി. രവിചന്ദ്രന്‍ കീടനാശിനികളും രാസവളങ്ങളും കൊണ്ട് ഭക്ഷ്യഉത്പാദനം വര്‍ധിപ്പിച്ചേ മതിയാവൂ എന്ന് വാദിച്ചു. ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തരംഗമായി, അത് മുഴുവന്‍ കാണാന്‍ അവസരമുണ്ടാവണമെന്ന് ആവശ്യമുയര്‍ന്നു. എഡിറ്റ് ചെയ്യാതെ അകംപുറം പൂര്‍ണമായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ഒരുപക്ഷേ, ആദ്യമാകാം ഇത്തരമൊരു നീക്കം. ഇതാ, അകംപുറം പൂര്‍ണരൂപത്തില്‍. എപ്പിസോഡ്: 163A

സൈബര്‍ യുദ്ധം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമോ?

പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയ സ്‌പേസ് നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനം പിടിച്ചു. ലേറ്റായി വന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ തന്റെ പോസ്റ്റുകളിലൂടെയും ട്വീറ്റുകളിലൂടെയും മാധ്യമ ചര്‍ച്ചകള്‍ക്കുള്ള അജണ്ട നിശ്ചയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലെ യുദ്ധം തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുമോ? അകം പുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.എം സംസ്ഥാനസമിതി അംഗം ഡോ.വി.ശിവദാസന്‍, രാഷ്ട്രീയ നിരീക്ഷകന്‍ സണ്ണിക്കുട്ടി എബ്രഹാം, മാധ്യമപ്രവര്‍ത്തകന്‍ സാബു തോമസ് എന്നിവര്‍. അകംപുറം, എപ്പിസോഡ് 159.

പരിസ്ഥിതി രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് വോട്ട്

പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണ് കേരളത്തിലെ പരിസ്ഥിതി മേഖലയിലേത്. അനിയന്ത്രിതമായി ചൂടു കൂടുന്നു. കൈയിലിരിപ്പു കൊണ്ടു വാങ്ങിച്ചു കൂട്ടിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുറിച്ചു നോക്കുന്നു. കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാനാകാത്ത വിധം ജനങ്ങള്‍ ജാഗരൂകരാകണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളത്തിലെ പരിസ്ഥിതിക്കു എന്തു സംഭവിച്ചു? വന്‍തോതില്‍ ഉണ്ടായ പരിസ്ഥിതി നാശത്തിനു ആരാണ് ഉത്തരവാദി? പോകുന്ന പോക്കില്‍ ഈ സര്‍ക്കാര്‍ ഇറക്കിയ പരിസ്ഥിതി ദോഷകരമായ ഉത്തരവുകളുടെ അര്‍ത്ഥം എന്താണ്? പരിസ്ഥിതിയില്‍ മുന്നണികള്‍ തമ്മില്‍ എന്താണ് വ്യത്യാസം? പരിസ്ഥിതി രാഷ്ട്രീയത്തില്‍ ആര്‍ക്കാണ് വോട്ട്? അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വീക്ഷണം റസിഡന്റ് എഡിറ്റര്‍ അജിത് കുമാര്‍, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം.മനോജ്, തണല്‍ ഡയറക്ടര്‍ സി. ജയകുമാര്‍.

ജനഹിതത്തിന്റെ അകംപുറം: നിയമസഭയില്‍ 5% സ്്ത്രീ പ്രാതിനിധ്യം മതിയോ?

കേരളം തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ അകംപുറം ജനഹിതത്തിന്റെ പത്തു വിഷയങ്ങള്‍ പത്തു ആഴ്ചകളില്‍ ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ നിയമസഭയില്‍ ഇപ്പോള്‍ ഏഴു സ്ത്രീകളാണ് അംഗങ്ങളായി ഉള്ളത്. ഭരണപക്ഷത്തു ഒന്നും പ്രതിപക്ഷത്ത് ആറും. കേരള നിയമസഭയില്‍ അഞ്ചു ശതമാനം സ്ത്രീ പ്രാതിനിധ്യം മതിയോ. സ്ത്രീകളെ മത്സരിപ്പിക്കാത്ത, അല്ലെങ്കില്‍ ജയസാധ്യത ഇല്ലാത്ത സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതു കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അകംപുറം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.എം. സംസ്ഥാന സമിതി അംഗം ഡോ. ടി.എന്‍. സീമ എം.പി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ, സേവയുടെ സംഘാടക സോണിയ ജോര്‍ജ്. അകംപുറം, എപ്പിസോഡ് 152

ജീവിതശൈലി ജീവനെടുക്കുമ്പോള്‍

ചോറിനു പകരം ബര്‍ഗറും വെള്ളത്തിനു പകരം കോളയും കഴിച്ചാല്‍ നല്ലതല്ല. എന്നാലും മലയാളി എന്തുകൊണ്ടു വീണ്ടും ഇതിനു പിന്നാലെ പായുന്നു. ഒരുടിവേളയ്ക്കു ശേഷമാണ് ജംഗ് ഫുഡിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മലയാളി ചര്‍ച്ച ചെയ്യുന്നത്. ഇതിനു വഴി വച്ചത് സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണവും. ശൈലിയും ശരീരവും തമ്മില്‍ എന്തു ബന്ധം? അകംപുറം ചര്‍ച്ച ചെയ്യുന്നു. കൊല്ലം ജില്ലാ കാന്‍സര്‍ കെയര്‍ സെന്റര്‍ മേധാവി ഡോ. അഗസ്റ്റസ് മോറിസ്, മുന്‍ സ്‌റ്റേറ്റ് ന്യൂട്ട്രിഷ്യനിസ്റ്റ് അനിതാ മോഹന്‍, സീനിയര്‍ ഫുഡ് സേഫ്റ്റി ഇന്റലിജന്‍സ് ഓഫീസര്‍ എസ്. അജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളും, പാവപ്പെട്ടവനു ജപ്തിയും ജയിലും

വായ്പയെടുത്ത് തവണ തിരിച്ചടവ് മുടങ്ങിയാല്‍ പൊതുമേഖലാ ബാങ്കുകള്‍ എങ്ങനെ പെരുമാറുമെന്നത് ഓരോ സാധാരണക്കാരന്റെയും ജീവിതാനുഭവമാണ്. എന്നാല്‍ 2013 മുതല്‍ 2015 വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എല്ലാം കൂടി എഴുതി തള്ളിയ കോര്‍പ്പറേറ്റ് കടം 1,14,000 കോടി രൂപയാണ്. വന്‍കിട കോര്‍പ്പറേറ്റുകളും ബാങ്കുകളിലെ ഉന്നതരും കൂടിച്ചേര്‍ന്നു നടത്തുന്ന തീവെട്ടിക്കൊള്ള ഇല്ലാതാക്കുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെയാണ്. അകം പുറം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആര്‍.ബി.ഐ മുന്‍ എ.ജി.എം വി. രവീന്ദ്രന്‍, ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവ് ജോസ് എബ്രഹാം, കേരള സര്‍വകലാശാല അദ്ധ്യാപകന്‍ ഡോ. സൈമണ്‍ തട്ടില്‍ എന്നിവര്‍. അകം പുറം, എപ്പിസോഡ് 149.

പാക്കേജും പദ്ധതിയുമല്ല വേണ്ടത്; പ്രശ്‌നങ്ങള്‍ പരിഹരിക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനെത്തേണ്ടി വന്നത് തങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പുകള്‍ പാലിക്കണം എന്നാവശ്യപ്പെട്ടാണ്. നിരന്തരം ചര്‍ച്ചകള്‍ നടത്തി പറ്റിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാതെ തങ്ങള്‍ തിരികെ പോകില്ലെന്ന നിലപാടിലാണ് ഇവര്‍. ഇന്നു എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. ദിനവും അമ്മമാര്‍ കളക്ട്രേറ്റ്് കയറി ഇറങ്ങേണ്ടുന്ന അവസ്ഥ. ഇതിനു പരിഹാരം വേണം. അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ പീഡിത സമിതി അധ്യക്ഷ മുനീസ, മിനിക്കുട്ടിക്കൊപ്പം സമരത്തിനെത്തിയ വിമല. എപ്പിസോഡ് 146

എന്തൊക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു യോജിച്ച കാര്യങ്ങള്‍?

ക്രൂരതയ്ക്ക് ഒരു അര്‍ത്ഥമേ ഉള്ളൂ. നഷ്ടപ്പെടുന്നത് മരിക്കുന്നവര്‍ക്കും അംഗഭംഗം വരുന്നവര്‍ക്കും മാത്രമാണ്. ജെല്ലിക്കെട്ട് എന്ന ആചാരം വെറും സാഹസികത മാത്രമാണോ. കാളകളോടു കാണിക്കുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കാമോ? രാഷ്ട്രീയക്കാര്‍ക്ക് ഇതു തിരഞ്ഞെടുപ്പു വിഷയവും തമിഴന് വൈകാരികതയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടാത്തതു ഒന്നിച്ചു കാണാന്‍ സുപ്രീം കോടതിക്കും കഴിയേണ്ടതില്ലേ? എന്തൊക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു യോജിച്ച കാര്യങ്ങള്‍? സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ച സാഹചര്യത്തില്‍ ഈ വിഷയം അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഗോമതി അമ്മാള്‍ (തമിഴ് ബ്രാഹ്മസഭ സംസ്ഥാന കമ്മിറ്റി അംഗം), സി. രവി ചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളെജ് ഇംഗ്ലീഷ് അധ്യാപകന്‍), എസ്. ഉഷ (തണല്‍ ഡയറക്ടര്‍). അകം പുറം, എപ്പിസോഡ് 144.

ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണം വേണോ? ആഡംബര ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് ഡല്‍ഹിയില്‍ മാത്

ആഡംബര ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുമോ. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കേരളം മറ്റൊരു ഡല്‍ഹിയാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു. നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി. ശ്രീദേവി പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. കാര്‍ഷോറൂം സെയില്‍സ് മാനേജര്‍ ബിജു, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ ശ്രീധര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. അകം പുറം, എപ്പിസോഡ് 142.

പാരീസില്‍ ക്വേ്യാട്ടോയും കോപ്പന്‍ ഹേഗനും ആവര്‍ത്തിക്കുമോ?

കാലാവസ്ഥ വ്യതിയാനത്തിന്റെ വിപത്തുകള്‍ ലോകം തിരിച്ചറിഞ്ഞിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂ. ചര്‍ച്ചകളും തീരുമാനങ്ങളും പലതുണ്ടായിട്ടും നടപ്പിലായവ വളരെ കുറച്ചാണ്. പാരീസിലെ ഉച്ചകോടിയില്‍ പ്രതീക്ഷ വേണമോ? ജീവിതം അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുമ്പോഴും വന്‍ശക്തികള്‍ ഉറക്കം നടിക്കുന്നു. അവരെ പഴിക്കുന്നതു നമ്മളും തുടരുന്നു. ചെറിയ ആഡംബരങ്ങളില്‍ പോലും ആരും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാത്തിടത്തോളം കാലം പ്രതീക്ഷകള്‍ക്ക് വകയില്ലെന്ന് പറയേണ്ടി വരും. പാരീസില്‍ ക്വേ്യാട്ടോയും കോപ്പന്‍ ഹേഗനും ആവര്‍ത്തിക്കുമോ? അകംപുറം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. ടി.എം. തോമസ് ഐസക്, ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ. എ. ബിജുകുമാര്‍. അകം പുറം, എപ്പിസോഡ് 140.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം