ചോദ്യം ഉത്തരം പരിപാടിയില്‍ നമ്പി നാരായണന്‍

കേരളത്തില്‍ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. അതിനുകാരണം കേരളത്തിന്റെ മുന്നില്‍ ഇപ്പോഴും അതൊരു എരിയുന്ന കനല്‍ തന്നെയാണ്. അടുത്തിടെ വീണ്ടും നമ്മുടെ രാഷ്ട്രീയരംഗത്ത് ഐഎസ്ആര്‍ഒ ചാരക്കേസ് ഒരു രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുന്നത് ഈ കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് ഒട്ടേറെ നിമയ യുദ്ധങ്ങളിലൂടെ വിജശ്രീലാളിതനായി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത പ്രമുഖ ശാസ്ത്രജ്ഞന്‍ ശ്രീ നമ്പി നാരായണനാണ്. ചോദ്യം ഉത്തരം. എപ്പിസോഡ്: 256.

Anchor: Unni Balakrishnan

താടിവിവാദത്തെയും നായശല്യത്തെയുംകുറിച്ച് കെ.ടി.ജലീല്‍

പോലീസ് സേനകളില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. ഇസ്‌ലാം മതവിശ്വാസത്തില്‍ താടിവെക്കുക എന്നത് നിര്‍ബന്ധമല്ല. പക്ഷെ അത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമഭയിലെ താടി വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് 'ചോദ്യം ഉത്തരം' പരിപാടിയില്‍ മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിന് ഒറ്റചിഹ്നംമാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജലീല്‍ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. ചോദ്യം ഉത്തരം, എപ്പിസോഡ്: 198

ബന്ധുനിയമന വിവാദത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി കാനം

ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളില്‍ സുതാര്യതയും യോഗ്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ പ്രശ്‌നത്തില്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന പൊതു വിമര്‍ശനമുണ്ട് എന്നും കാനം പറഞ്ഞു. എല്‍.ഡി.എഫ് മുന്നണിയിലെ പ്രധാന ഘടകകക്ഷി സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമകാലീന കേരള രാഷ്ട്രീയവും നിലപാടുകളും ചര്‍ച്ച ചെയ്യുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 195.

രാഷ്ട്രീയക്കാരുടെ മക്കള്‍ സ്വാശ്രയ കോളജില്‍ പഠിക്കുന്നതില്‍ അധാര്‍മികതയില്ല: ചെന്നിത്തല

രാഷ്ട്രീയക്കാരുടെ മക്കള്‍ സ്വാശ്രയ കോളജില്‍ പഠിക്കുന്നതില്‍ അധാര്‍മികതയില്ലെന്ന് ചെന്നിത്തല. സ്വാശ്രയ കോളജുകളെ എതിര്‍ത്തവര്‍ തലയില്‍ തുണിയിട്ടുപോയി അഡ്മിഷന്‍ വാങ്ങുന്നതാണ് തെറ്റ്. രാഷ്ട്രീയക്കാരന്റെ മക്കള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കണോ എന്നും ചെന്നിത്തല ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരെ കോടതി റിപ്പോര്‍ട്ടിങ്ങിന് വിലക്കുന്ന അഭിഭാഷകര്‍ക്ക് പ്രചോദനം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അഭിഭാഷകര്‍ കരുതുന്നു എന്നും ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രീയ നയങ്ങളും നിലപാടുകളും വ്യക്തമാക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 194

കെ.എം മാണിക്ക് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു- പി.സി ജോര്‍ജ്

കേരള രാഷ്ട്രീയത്തിലെ മുന്നണി സംവിധാനത്തിന്റെ സമകാലിന ചരിത്രത്തില്‍ നിര്‍ണായകമായ സംഭവമാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതോടെ ഉയര്‍ന്നിരിക്കുന്നത്. യു.ഡി.എഫിന്റെ ചിറകുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടിരിക്കുന്നു. അടുത്തകാലം വരെ കേരള കോണ്‍ഗ്രസുമായി ശക്തമായ ബന്ധമുണ്ടായിരുന്ന നേതാവ്, കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാനുമായിരുന്ന പി.സി ജോര്‍ജ് എം.എല്‍.എ യു.ഡി.എഫ് വിടാനുള്ള കേരള കോണ്‍ഗ്രസിന്റെയും കെ.എം മാണിയുടെയും തീരുമാനത്തെ വിലയിരുത്തുന്നു. ഒപ്പം സമകാലീന കേരള രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ചോദ്യം ഉത്തരം. എപ്പിസോഡ്- 189

ആഗ്രഹിച്ചെങ്കില്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായേനെ: മുരളി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നട്ടെല്ല് തകര്‍ന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തത്രപ്പാടിലും പരിശ്രമത്തിലുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും. അതിനുവേണ്ടി പല തലങ്ങളിലായി പല ഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയും. ചില തീരുമാനങ്ങളുണ്ടാവുകയും ചെയ്തിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവായേനേ. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ചിലര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസില്‍ മൂന്നാമതൊരുഗ്രൂപ്പിന് സാധ്യതയില്ല. തനിക്ക് ഹൈക്കമാന്റിന്റെ പൂര്‍ണപിന്തുണയുണ്ട്, മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്- 188

ചിലകാര്യങ്ങളില്‍ വി.എസിന് ധാരണാ പിശകെന്ന് കാനം

ചില കാര്യങ്ങളില്‍ വി.എസിന് ധാരണാ പിശകുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശരിയായ ധാരണ വി.എസിന് ആരും കൊടുക്കുന്നില്ല. അതുകൊണ്ട് പ്രതികരണങ്ങളില്‍ ചില പിഴവുണ്ടാകുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ ഉപദേഷ്ടാക്കളുടെ നിയമനങ്ങളിലുണ്ടായ വിവാദങ്ങള്‍, നയങ്ങള്‍, മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തന്നതില്‍ വരെയുണ്ടായ വിവാദങ്ങള്‍ എന്നിവയടക്കം സമകാലീന കേരള രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ചോദ്യം ഉത്തരം പരിപാടിയില്‍ കാനം രാജേന്ദ്രന്‍ സംവദിക്കുന്നു. ചോദ്യം ഉത്തരം. എപ്പിസോഡ് 187.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം