സിനിമ വിശേഷങ്ങളുമായി ശ്രിന്ദ

കൈ നിറയെ അവസരങ്ങളാണ് നടി ശ്രിന്ദയ്ക്ക് ഇപ്പോള്‍. അനുയോജ്യമായ കഥാപാത്രങ്ങളെക്കാള്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്ന് ശ്രിന്ദ പറയുന്നു. ഷോ ഗുരു: എപ്പിസോഡ്: 220.

Anchor: Anish R Nair

പൊന്തന്മാടയിലെ അഭിനയത്തില്‍ തൃപ്തനല്ല: നസറുദ്ദീന്‍ ഷാ

പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷാ മലയാളത്തില്‍ അഭിനയിച്ച ഏക ചിത്രം പൊന്തന്‍മാടയാണ്. എന്നാല്‍ താന്‍ അതിലെ അഭിനയത്തില്‍ തൃപ്തനല്ലെന്ന് ഷാ പറയുന്നു. തനിക്കു സംസാരിക്കാന്‍ കഴിയാത്ത, മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നു അതിനു ശേഷമാണ് തീരുമാനിച്ചതെന്നും ഷാ പറയുന്നു. എല്ലാ കുട്ടികളെയും പോലെ ഒരു പ്രശസ്തിയുള്ള ഒരു താരമാകാനാണ് കുട്ടിക്കാലത്തു താനും ആഗ്രഹിച്ചത്. എന്നാല്‍ അഭിനയത്തെ അടുത്തറിഞ്ഞപ്പോള്‍ നടനായി മാറുകയായിരുന്നു. ഷായുടെ പത്‌നി രത്‌ന പഥക് സംവിധാനം ചെയ്ത 'എ വോക്ക് ഇന്‍ ദ് വുഡ്‌സ്' എന്ന നാടകം അവതരിപ്പിക്കാന്‍ വേണ്ടിയാണു ഷാ കൊച്ചിയിലെത്തിയത്. രണ്ട്് കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകത്തില്‍ രജത് കപൂറാണ് ഒപ്പം അഭിനയിച്ചത്. തന്റെ അഭിനയജീവിതത്തെക്കുറിച്ച് തനിക്കു പ്രചോദനമായവരെക്കുറിച്ചു ഒക്കെ പ്രശസ്ത നാടകസിനിമാ നടന്‍ നസറുദ്ദീന്‍ ഷാ സംസാരിക്കുന്നു. ഷോഗുരു, എപ്പിസോഡ് 149.

'എല്ലാ സാധാരണക്കാരും കണ്ടാല്‍ സിനിമ വിജയിക്കും'

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ 'ലോര്‍ഡ് ലിവിംഗ്‌സ്‌റ്റോണ്‍ 7000 കണ്ടി' എന്ന ഫാന്റസി സിനിമ റിലീസിനു തയ്യാറായി. വ്യത്യസ്തമായ പ്രമേയങ്ങളാണ് തന്റെ സിനിമകളില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറയാന്‍ ശ്രമിക്കുന്നത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കരഃ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് ലോര്‍ഡ് ലിവിംഗ്‌സ്‌റ്റോണ്‍ 7000 കണ്ടി കഥ എഴുതി സംവിധാനം ചെയ്യുന്നത്. സിനിമകളില്‍ സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. തനിക്കു സംവദിക്കാന്‍ ഉള്ളത് അറിയുന്ന മാധ്യമത്തിലൂടെ പറയാന്‍ ശ്രമിക്കുകയാണ്. തന്റെ സനിമകള്‍ വിജയിക്കുന്നത്, എപ്പോഴും പ്രേക്ഷകന്റെ കണ്ണിലൂടെ താന്‍ സിനിമയെ കാണുന്നതു കൊണ്ടാണെന്നും അനില്‍ പറയുന്നു. തന്റെ സിനിമാ വിശേഷങ്ങള്‍ അനീഷ് ആര്‍. നായരുമായി ഷോ ഗുരു പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നു. ഷോഗുരു, എപ്പിസോഡ് 130.

അഭിനയിക്കാന്‍ പേടിയാണ് : സൗബിന്‍ സാഹിര്‍

സൗബിന്‍ പതിമൂന്നു വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി ആണ് സിനിമയില്‍ എത്തിയത്. അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. കൂട്ടുകാരുടെ സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയത്. എന്നാലും അഭിനയിക്കാന്‍ തനിക്കു പേടിയാണെന്ന് സൗബിന്‍ പറയുന്നു. അന്നയും റസൂലും, മസാല റിപ്പബ്ലിക്, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാണ് തുടങ്ങി പ്രേമത്തില്‍ എത്തി നില്‍ക്കുകയാണ് സൗബിന്‍. സിനിമ താരം ആയതു കൊണ്ട് തനിക്കു ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ എന്നെ കാണുന്ന ആളുകളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. സംവിധാനം തന്റെ മോഹമാണ്. ഫഹദ് ഫാസിലെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരിക്കുകയാണ്. ഇതിനൊപ്പം കുട്ടികളുടെ ഒരു ചിത്രവും പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൗബിന്‍ പറയുന്നു. തന്റെ അഭിനയ-സംവിധാന സ്വപനങ്ങള്‍ ഷോഗുരു പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സൗബിന്‍. ഷോഗുരു, എപ്പിസോഡ് 124.

ആലുവാ പുഴയിലെ പാലത്തില്‍നിന്ന് ആനന്ദ് സി. ചന്ദ്രന്‍

നിവിന്‍ പോളിയെ സൂപ്പര്‍ സ്റ്റാറാക്കിയ, അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ മലരിനെയും മേരിയെയും ജോര്‍ജിനെയും വെള്ളിത്തിരയിലേക്കു പകര്‍ത്തിയ ക്യാമറാമാന്‍ ആഹഌദത്തിലാണ്. മൊബൈല്‍ ഫോണിലൂടെ ഷോര്‍ട് ഫിലിം ചെയ്തു തുടങ്ങിയ ആനന്ദ് സി. ചന്ദ്രന് ഛായാഗ്രഹണത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുണ്ട്. തിരക്കഥയുമായി സാമ്യപ്പെടാനാവുന്നതാവണം ഛായാഗ്രാഹകന്റെ ദൃശ്യങ്ങളെന്ന് ആനന്ദ് കരുതുന്നു. നല്ല ഛായാഗ്രാഹകനാവാന്‍ ആദ്യം വേണ്ടത് സിനിമ കാണല്‍തന്നെയാണെന്നും ആനന്ദ് വിശ്വസിക്കുന്നു. പ്രേമം എന്ന സിനിമയില്‍ ഒരു കഥാപാത്രം തന്നെയായ ആലുവയിലെ പാലത്തില്‍നിന്നു കൊണ്ട് ആനന്ദ് സി. ചന്ദ്രന്‍ ഷോ ഗുരുവുമായി സംസാരിക്കുന്നു. ഷോ ഗുരു, എപ്പിസോഡ് 118.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം