ഫോര്‍ ജിയില്‍ ജിയോ എയര്‍ടെല്‍ യുദ്ധം

ഫോര്‍ ജിയിലെ ഡേറ്റാ സ്പീഡിനെക്കുറിച്ചുള്ള യുദ്ധമാണ് ഇന്ത്യയിലെ ടെക് വാര്‍ത്തകളില്‍ ഒന്ന്. ജിയോയുടെ വരവോടെ കളം മാറിമറഞ്ഞ ഈ രംഗത്ത് ഉപഭോക്താക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് എല്ലാ കമ്പനികളും. ഫോര്‍ ജി: എപ്പിസോഡ്: 184

Anchor: Amal Viji

നോക്കിയ 6 പരിചയപ്പെടാം

ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണ്‍ ആയിരുന്ന നോക്കിയ തിരിച്ചെത്തുന്നു. ഇക്കുറി ചൈനീസ് മുഖവുമായിട്ടാണ് നോക്കിയ എത്തുന്നത്. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയ ബ്രാന്‍ഡ് വിലയ്ക്ക് വാങ്ങിയ എച്ച്.എം.ടി ഗ്ലോബല്‍ കമ്പനിയാണ് നോക്കിയ 6 പുറത്തിറക്കുന്നത്. ഒരു മിഡ് റേഞ്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് നോക്കിയ 6. ഏതാണ്ട് 17,000 രൂപ വില വരും. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് പ്ലാറ്റ്‌ഫോമില്‍ ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നു. ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണത്തോടുകൂടി അഞ്ചരയിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയാണ് നോക്കിയ 6 നുള്ളത്. സ്‌നാപ്പ്ഡ്രാഗണ്‍ 430 ടീഇ പ്രൊസസര്‍ കരുത്തുപകരുന്ന ഫോണിന് 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. 4 ജി, എപ്പിസോഡ്: 176

സാംസങ് ഗാലക്‌സി നോട്ട് 7-ന് സംഭവിച്ചതെന്ത്?

ഏറെ പരസ്യംകൊടുത്ത് ഇറക്കിയ സാംസങ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിച്ചു. തുടര്‍ച്ചയായി ഈ ഫോണ്‍ മോഡലിന് തീപിടിക്കുന്നു എന്ന പരാതിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സാംസങ്ങിനെ പ്രേരിപ്പിച്ചത്. സാംസങ് ഗാലക്‌സി നോട്ട് 7ന് സംഭവിച്ചതെന്ത്? എന്തുകൊണ്ടാണ് അവ പൊട്ടിത്തെറിക്കുന്നത്? സി.ബി.എസ് ന്യൂസിലെ അവതാരക ചാര്‍ലി റോസ് 'സോഫിയ' എന്ന റോബോട്ടിനെ അറുപത് മിനുട്ട് ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചായിരുന്നു ചാനലിലെ ഇന്റര്‍വ്യൂ. വാചാലയായ പത്രപ്രവര്‍ത്തകയുടെ ചാതുര്യത്തെ കടത്തിവെട്ടുന്നതായിരുന്നു 'സോഫിയ'യുടെ മറുപടികള്‍. പെട്ടെന്ന് പ്രതികരിക്കാന്‍ തരതത്തില്‍ അല്‍ഗൊരിതം അടിസ്ഥാനപ്പെടുത്തി പ്രോഗ്രാം ചെയ്തതായിരുന്നു 'സോഫിയ'യുടെ തലച്ചോര്‍. 4 ജി, എപ്പിസോഡ്: 166.

ഗൂഗിള്‍ അലോ ഉപയോഗിക്കരുതെന്ന് എഡ്വേഡ് സ്‌നോഡന്‍

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ഗൂഗിള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സോഷ്യല്‍ മീഡിയ രംഗത്താണ്. ഓര്‍ക്കുട്ട് തുടങ്ങി ഗൂഗിള്‍ പ്ലസും ഹാങ്ങൗട്ടുമെല്ലാം ഗൂഗിളിന് വിജയങ്ങളാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോള്‍ പുതിയ പരീക്ഷണമായി അലോയുമായാണ് ഗൂഗിളിന്റെ വരവ്. എന്നാല്‍ അതിലും തിരിച്ചടിയാണ്. ഗൂഗിള്‍ അലോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അലോയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് എഡ്വേഡ് സ്‌നോഡന്‍ റ്വീറ്റ് ചെയ്തു. അലോ ഉപയോഗിക്കരുത് അതായിരുന്നു സ്‌നോഡന്റെ സന്ദേശം. ഇതില്‍ കഴമ്പുണ്ട് എന്നതാണ് സത്യം. വാട്ട്‌സാപ്പിനെ വെല്ലാന്‍ ഗൂഗിള്‍ നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്. 4 ജി. എപ്പിസോഡ് 163.

ഇന്ത്യയെ കണക്ട് ചെയ്തില്ലെങ്കില്‍ ലോകത്തെ കണക്ട് ചെയ്യാനാകില്ല'

കഴിഞ്ഞ വാരം ഏറ്റവും അധികം ടെക് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യാ സന്ദര്‍ശനമാണ്. കഴിഞ്ഞയാഴ്ച്ച ഇന്ത്യന്‍ തലസ്ഥാനത്തെത്തിയ ഫേസ്ബുക്കിന്റെ സഹ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സന്ദര്‍ശനം വളരെ അധികം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യാ ഇനിഷ്യേറ്റീവ്‌സും നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് തന്നെയാണ് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കിയത്. ഇന്ത്യയെ കണക്ട് ചെയ്തില്ലെങ്കില്‍ ലോകത്തെ കണക്ട് ചെയ്യാനാകില്ലെന്ന് സന്ദര്‍ശനത്തിനിടെ സുക്കര്‍ബര്‍ക്ക് പറഞ്ഞു. 4 ജി, എപ്പിസോഡ് 131.

ദീപാവലിക്കാലം മൊബൈല്‍ യുദ്ധമാകും

ആപ്പിള്‍ ആഗ്രഹിച്ച പോലെ ഇന്ത്യയില്‍ വേണ്ടത്ര സ്വീകരണം പുതിയ മോഡലായ ആപ്പിള്‍ സിക്‌സിനു ലഭിച്ചില്ല. കഴിഞ്ഞ മോഡലുകളുടെ മൂന്നിരട്ടി ബുക്കിംഗ് ലക്ഷ്യമിട്ടിരുന്നെങ്കിലും മുന്‍ മോഡലുകളേക്കാള്‍ പത്തു ശതമാനത്തോളം വര്‍ദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാല്‍ ഉപഭോക്താക്കള്‍ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ്. ഏതു കൊലക്കൊമ്പന്റേതാണെങ്കിലും തങ്ങളുടെ പോക്കറ്റിനു താങ്ങുന്നതല്ലെങ്കില്‍ ഇന്ത്യാക്കാരന്‍ രണ്ടു തവണ ആലോച്ചിച്ചേ വാങ്ങുള്ളൂ. എന്നാലും ആപ്പിളും സാംസംങും എല്‍.ജിയും മറ്റു ഇന്ത്യന്‍ കമ്പനികളും ഒക്കെ ഈ ദീപാവലിക്കാലത്തു പോരിനു തന്നെ തയ്യാറെടുക്കുകയാണ്. എല്ലാ മൊബൈല്‍ കമ്പനികളും വിവിധ മോഡലുകളുമായി ദീപാവലി കച്ചവടത്തിനു തയ്യാറെടുത്തിരിക്കുകയാണ്. മോട്ടറോളയുടെ മോട്ടോ ജി ജെന്‍ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രോഡക്ട് റിവ്യൂവില്‍ വിലക്കുറവുള്ള 4ജി മോഡലായ ലെനോവ എ2010 നെയും ബെസ്റ്റ് ബൈയില്‍ വിവോ എക്‌സ് 5 മാകസ് നെയും വിലയിരുത്തുന്നു. 4ജി, എപ്പിസോഡ് 129.

നെറ്റ് ന്യൂട്രാലിറ്റിയും ഡിജിറ്റല്‍ ഇന്ത്യയും ഫേസ്ബുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്കിന്റേയും ഗൂഗിളിന്റേയും ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും കമ്പനി തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി നടപ്പിലാക്കാന്‍ ഈ സ്ഥാപനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നില്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന ഫേസ്ബുക്കിന്റെ അജണ്ടയാണെന്നു പുറത്തു വന്നു. നെറ്റ്‌ന്യൂട്രാലിറ്റിക്കെതിരെയുള്ള ഈ പ്രവര്‍ത്തനത്തെ ഓണ്‍ലൈന്‍ സമൂഹം ആശങ്കയോടെയാണ് കാണുന്നത്. സ്വതന്ത്ര ഇന്റര്‍നെറ്റിനു വേണ്ടിയുള്ള ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുകയാണ്. 4ജി ഈ വിഷയം വിശകലനം ചെയ്യുന്നു. കൂടാതെ ഗൂഗിള്‍ നെക്‌സസ് 5എക്‌സും 6പിയും പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. 4ജി, എപ്പിസോഡ് 127.

നിങ്ങളുടേത് ആന്‍ഡ്രോയിഡ് അതോ ആപ്പിള്‍ കാറോ?

ഇനിയുള്ളത് കണക്റ്റട് കാറുകളുടെ കാലമാണ്. കാലം മാറുന്നു. ടെക്‌നോളജിയും മാറുന്നു. ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി. സോഫ്റ്റ് വെയര്‍ ഭീമന്മാരായ ആപ്പിളും ഗൂഗിളും ഓട്ടോമൊബൈല്‍ രംഗത്തു ഗവേഷണം ആരംഭിച്ചിട്ടു കുറച്ചു കാലമായി. അതു കൊണ്ടു തന്നെ ഫ്രാങ്ക്‌ഫെര്‍ട്ടില്‍ ഈ വര്‍ഷം നടന്ന ഓട്ടോ ഷോയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് ആപ്പിളും ഗൂഗിളും എന്ന കമ്പനികളെക്കുറിച്ചാണ്. ഇനിയുള്ള കാലത്തു കാറിന്റെ തലച്ചോര്‍ ഈ സോഫ്റ്റ് വെയര്‍ കമ്പനികളുടേതാകും. പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം കാറിന്റെ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായി മാറും. കാര്‍ വാങ്ങുമ്പോള്‍ ആന്‍ഡ്രോയിഡോ ആപ്പിളോ നിയന്ത്രിക്കുന്നവ വാങ്ങുന്ന കാലം വിദൂരമല്ല. പ്രോഡക്ട് റിവ്യൂവില്‍ സാംസങ് ഗാലക്‌സി ജെ ഒണ്‍ എന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണിനെ വിശകലനം ചെയ്യുന്നു. ബെസ്റ്റ് ബൈയില്‍ അമല്‍ വിജി ശുപാര്‍ശ ചെയ്യുന്നത് സാംസങിന്റെ തന്നെ ഗാലക്‌സി ജെ 2 ആണ്. 4ജി, എപ്പിസോഡ് 126.

ആപ്പിളിന്റെ ആദ്യ ആന്‍ഡ്രോയിഡ് ആപ്പ്, മൂവ് ടു ഐ.ഒ.എസ്

ആപ്പിളിന്റെ ആദ്യ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറങ്ങി. മൂവ് ടു ഐ.ഒ.എസ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി തുടങ്ങി. ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും ആപ്പിള്‍ ഡിവൈസിലേക്ക് ഡാറ്റ മാറ്റാന്‍ കഴിയും എന്നതാണ് ആപ്പിന്റെ പ്രത്യേകത. ആപ്പിള്‍ ഡിവൈസും ആന്‍ഡ്രോയിഡ് ഡിവൈസുമായി ഒരു പ്രൈവറ്റ് വൈഫൈ നെറ്റ് വര്‍ക്കിലൂടെയാണ് ഡാറ്റ ട്രാന്‍ഫര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതുനൊപ്പം ഫേസ്ബുക്ക് ഡിസ് ലൈക്ക് ബട്ടണ്‍ അവതരിപ്പിച്ചു എന്നതും ഈ ആഴ്ച്ച ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ടെക് വാര്‍ത്തകളാണ്. 4ജി, എപ്പിസോഡ് 125.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ്

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 35 കോടിയിലെത്തി. വളരെ വേഗത്തിലായിരുന്നു ഈ വളര്‍ച്ച. 1 കോടി ഉപഭോക്താക്കളില്‍ നിന്നും പത്തു കോടിയിലെത്താന്‍ പത്തു വര്‍ഷമെടുത്തെങ്കില്‍ ഇരുപതു കോടിയാകാന്‍ മൂന്നു വര്‍ഷവും മുപ്പതു കോടി ഉപഭോക്താക്കളാകാന്‍ ഒരു വര്‍ഷവുമാണ് എടുത്തത്. മൊബൈല്‍ ഫോണുകള്‍ വഴിയാണ് കൂടതല്‍ ഇന്ത്യാക്കാരും ഇന്റര്‍നെറ്റിലെത്തുന്നത്. മറ്റൊരു വാര്‍ത്ത മൊബൈല്‍ ഫോണ്‍ രംഗത്തു വിപ്ലവം സൃഷ്ടിച്ച കമ്പനിയായ ഷവോമിയില്‍ നിന്നാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ലാപ്‌ടോപുകളുമായി വരാനാണ് ഷവോമി തീരുമാനിച്ചിരിക്കുന്നത്. മത്സരിക്കുന്നത് ആപ്പിളിന്റെ മാക്ബുകിനോടായിരിക്കും. ഒപ്പോ മിറര്‍ ഫൈവ് എന്ന ചൈനീസ് ഫോണിനായെണ് പ്രോഡക്ട് റിവ്യൂവില്‍ വിശകലനം ചെയ്യുന്നത്. ബെസ്റ്റ് ബൈയില്‍ അമല്‍ വിജി നിര്‍ദ്ദേശിക്കുന്നത് ജിയോണി മാരത്തോണ്‍ എം 4 ഉം. 4 ജി, എപ്പിസോഡ് 123.

ഗൂഗിളിലെ മാറ്റങ്ങള്‍

ഗൂഗിളില്‍ നടക്കുന്ന നിരവധി മാറ്റങ്ങളാണ് 4ജി യുടെ ഈ എപ്പിസോഡിലെ ടെക്‌നോളജി വാര്‍ത്തകളില്‍ ഇടം നേടുന്നത്. സുന്ദര്‍ പിച്ചൈ എന്ന ഇന്ത്യാക്കാരന്‍ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എന്ന സ്ഥാനത്തെത്തിയതു മാത്രമല്ല ഗൂഗിളിലെ മാറ്റങ്ങള്‍. ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴില്‍ നിരവധി ഉപകമ്പനികള്‍ രൂപീകരിക്കുന്നു. ഓരോ കമ്പനിക്കും വ്യത്യസ്തമായ ആശയങ്ങളും അവ നടപ്പാക്കിയെടുക്കുന്നതിനുള്ള പ്രയത്‌നങ്ങളും. വ്യത്യസ്തമായി മേഖലകളിലാണ് ഗൂഗിള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. അതു മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ വരെയാണ്. പ്രോഡക്ട് റിവ്യൂവില്‍ സാംഗ്‌സങ് ഗാലക്‌സി എ8 എന്നെ മിഡ് റെഞ്ച് മൊബല്‍ ഫോണിനെ വിശകലനം ചെയ്യുന്നു. 4ജി, എപ്പിസോഡ് 121.

ഇന്ത്യന്‍ വിപണിയില്‍ അസ്യൂസിന്റെ നല്ല കാലം

സെന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ അസ്യൂസ് സംഘടിപ്പിച്ച മൊബൈല്‍ മേള ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ ജോണ്‍ ഷീന്‍ വ്യക്തമാക്കുന്നത് അസ്യൂസിന്റെ ഏറ്റവും മികച്ച വിപണി ഇന്ത്യയാണെന്നാണ്. ലാപ്‌ടോപ് നിര്‍മ്മാണ മേഖലയില്‍നിന്ന് മൊബൈല്‍ രംഗത്തേക്കു ചുവടു മാറ്റുന്ന രണ്ടാമത്തെ കമ്പനിയാണ് അസ്യൂസ്. ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ സെന്‍ ഫോണ്‍ സീരീസിനു പുറമെ വില കുറഞ്ഞ മോഡലുകള്‍കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് അസ്യൂസ്. ചൈനീസ് കമ്പനികള്‍ ഫലപ്രദമായി നടപ്പാക്കിയ സ്ലിം ഫോണുകളുടെ മാതൃക പിന്തുടരുകയാണ് സാംസംഗ്. കനം കുറഞ്ഞ ഫോണുകളുടെ ശ്രേണിയിലേക്കു കടക്കുകയാണ് സാംസംഗും. ഗെയിം സോണില്‍ മെറ്റല്‍ ഗിയര്‍ സോളിഡ് 5; ദ് ഫാന്റം പെയിന്‍ എന്ന ഗെയിം പരിചയപ്പെടുത്തുന്നു. 4 ജി, എപ്പിസോഡ് 120.

നൂറു കോടി കമ്പ്യൂട്ടറുകളെ ലക്ഷ്യം വച്ച് വിന്‍ഡോസ് 10 വിപണിയില്‍

മൂന്നു വര്‍ഷം കൊണ്ട് 100 കോടി കമ്പ്യൂട്ടറുകളില്‍ എത്തുക എന്ന ലക്ഷ്യവുമായി വിന്‍ഡോസ് 10 വിപണിയിലെത്തി. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം മൊബൈലുകള്‍ക്കും മറ്റു ഡിവൈസുകള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്നതാണ് വിന്‍ഡോസ് 10. ഒറിജിനല്‍ വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ വെര്‍ഷനിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. വിന്‍ഡോസ് 10ന്റെ ആദ്യ അവലോകനങ്ങള്‍ നല്ല റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്. കീബോര്‍ഡും ടച്ച് സ്‌ക്രീനും ഉപയോഗിക്കാന്‍ കഴിയുന്ന യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് വിന്‍ഡോസ് 10 നല്‍കുന്നത്. കൂടാതെ പ്രോഡക്ട് റിവ്യൂ പ്രേക്ഷകരുടെ ആവശ്യപ്രകാരം ലിനോവോ എ 7000 അവലോകനം ചെയ്യുന്നു. ബെസ്റ്റ് ബൈ സെഗ്മന്റില്‍ സാംസംഗ് ഗാലക്‌സി കോര്‍ പ്രൈമാണ് അമല്‍ വിജി ശുപര്‍ശ ചെയ്യുന്നത്. 4ജി, എപ്പിസോഡ് 119.

ഗൂഗ്ള്‍ ഡ്രൈവര്‍ ലെസ് കാറുകള്‍ക്ക് തിരിച്ചടി

കഴിഞ്ഞ ആറ് വര്‍ഷമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഗൂഗഌന്റെ ഡ്രൈവര്‍ ലെസ് കാറുകള്‍. അതിന് ഒരു ചെറിയ തിരിച്ചടി ഉണ്ടായിരിക്കുന്നു. ഡ്രൈവര്‍ ലെസ് കാര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ആദ്യമായി മനുഷ്യന് പരുക്കേറ്റിരിക്കുന്നു. ലെക്‌സസിന്റെ ഒരു എസ്.യു.വി ഡ്രൈവര്‍ ലെസ് കാറായി പരിഷ്‌ക്കരിച്ച് കാലിഫോര്‍ണിയയിലെ തെരുവിലൂടെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ച് കാറിനുള്ളില്‍ ഉണ്ടായിരുന്ന ഗൂഗഌന്റെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്. പരുക്ക് നിസാരമാണെങ്കിലും സംഭവത്തോടെ വലിയ ചര്‍ച്ചകളാണ് അമേരിക്കയില്‍ തുടക്കമിട്ടത്. 4ജി എപ്പിസോഡ് 117.

ലിനോവയുടെ കെ3 നോട്ട്, എല്‍.ജിയുടെ ജി4

ലിനോവയുടെ കെ3 നോട്ട് ഓണ്‍ലൈനില്‍ വീണ്ടും വില്‍പ്പനയ്‌ക്കെത്തുകയാണ്. ആദ്യം നടന്ന ഫഌഷ് സെയിലില്‍ നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കെ3 നോട്ടിന്റെ സവിശേഷതകള്‍ 4ജി വിലയിരുത്തുന്നു. ആപ്പിളിന്റെ ഐ ഫോണ്‍ 6 എസ് സെപ്റ്റംബറോടെ വിപണിയിലെത്തുമെന്നാണ് ടെക്‌നോളജി. വിപണി നല്‍കുന്ന സൂചന. തോട്ട് റിപ്പിള്‍സ് എന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ പിറക്കുന്ന മൊബൈല്‍ ആപ്പുകളുടെ ലക്ഷ്യം വിനോദത്തിനപ്പുറമുള്ള ദൈനംദിന ജീവിതത്തിലെ സഹായഘടകമാവുകയാണ്. ലെറ്റസ് കണക്ട് എന്ന ആപ്പിന്റെ സവിശേഷതകള്‍ തോട്ട് റിപ്പിള്‍സ് സി.എം.ഒ. ജോസഫ് കണ്ണാരത്തില്‍ വിശദീകരിക്കുന്നു. ഒപ്പം എല്‍.ജിയുടെ ജി4 ഫോണിനെക്കുറിച്ച് എല്‍.ജിയുടെ പ്രൊഡക്ട് കണ്‍സള്‍ട്ടന്റ് ആകാശ് സംസാരിക്കുന്നു. 4ജി, എപ്പിസോഡ് 116.

ഏകോപനത്തിനായി ഇനി 'ഡിജിറ്റല്‍ ഇന്ത്യ'

രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ചു വയ്ക്കുന്ന ഒരു സംരംഭമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ എന്നത്. ജനങ്ങളെയും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ആണ് ഈ പദ്ധതി വിഭാനം ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ടെക്‌നോളജി വാര്‍ത്തകളില്‍ അമല്‍ വിജി. പ്രോഡക്ട് റിവ്യൂവില്‍ സോണിയുടെ എക്‌സപീരിയ ഇസെഡ് 3 പ്ലസ് എന്ന മോഡലിനെ വിശകലനം ചെയ്യുന്നു. ബെസ്റ്റു ബൈയില്‍ സാംസങ് ഗാലക്‌സി കോര്‍ ശുപാര്‍ശ ചെയ്യുന്നു. 4ജി, എപ്പിസോഡ് 115.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ആപ്പിള്‍

ആപ്പിളിന്റെ കോണ്‍ഫറന്‍സില്‍ ഐ.ഒ.എസ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു എന്നതാണ് ഈയാഴ്ചയിലെ പ്രധാന വിശേഷം. വോയ്‌സ് റെക്കഗ്നിഷന്‍ സോഫ്‌റ്റെവെയറായ സിറിയില്‍ വന്‍ മാറ്റങ്ങള്‍ ആപ്പിള്‍ വരുത്തി എന്നാണ് വാര്‍ത്ത. പണമിടപാടുകള്‍ക്കുള്ള ആപ്പിള്‍ പേ ഫീച്ചറിലും പരിഷ്‌കാരങ്ങള്‍ വരുത്തി. ഇനിയും ഫലപ്രദമായിട്ടില്ലാത്ത ആപ്പിള്‍ മാപ്‌സില്‍ വരുത്തിയ പരിഷ്‌കാരങ്ങളും പുതിയ വേര്‍ഷനെ ആകര്‍ഷകമാക്കുന്നു. മനുപ്രകാശ് എന്ന ഇന്ത്യക്കാരന്റെ പുതിയ കണ്ടുപിടിത്തമായ ജലം അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടറിന്റെ സവിശേഷതകളാണ് ടെക് ലോകത്തെ ഇപ്പോള്‍ ആവേശഭരിതമാക്കുന്നത്. പാനസോണിക്കിന്റെ എലുഗ മൊബൈല്‍ ഫോണിനെ 4 ജി വിലയിരുത്തുന്നു. ഗെയിം സോണില്‍ ഹെല്‍ ബ്ലേഡ്, പ്ലാനറ്റ് സൈഡ് 2 എന്നീ ഗെയിമുകള്‍ പരിചയപ്പെടുത്തുന്നു. 4ജി, എപ്പിസോഡ് 112.

ആന്‍ഡ്രോയിഡ് എം വരുന്നു, ഫിംഗര്‍ പ്രിന്റ് സ്‌കാനറോടുകൂടി

ഗുഗിളിന്റെ ആന്‍ഡ്രോയിഡ് എം ഉടന്‍ പുറത്തിറങ്ങും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫിങ്കര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജി ഇന്‍ബില്‍ട് ആയിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആപ്പിള്‍ ആണ് ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ ആദ്യം മൊബൈലില്‍ അവതരിപ്പിച്ചത്. അതിന് വേണ്ടി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫിങ്കര്‍ പ്രിന്റ് സ്‌കാനിംഗ് ഡവലപ് ചെയ്ത കമ്പനിയെ ആപ്പിള്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ആന്‍ഡ്രോയിഡില്‍ ഒരു ഫിങ്കര്‍ പ്രിന്റ്‌സ്‌കാനര്‍ ഇന്‍ബില്‍ടായി കൊണ്ടുവരുമ്പോള്‍ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളെല്ലാം അതിന് വേണ്ട ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മൊബൈലില്‍ ഒരുക്കും എന്നാണ് ഗുഗിള്‍ പ്രതീക്ഷിക്കുന്നത്. 4ജി, എപ്പിസോഡ് 109.

സയോമിയുടെ റെക്കോര്‍ഡും ആപ്പിളിന്റെ വാച്ചും

സയോമി വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് ഓണ്‍ലൈനിലൂടെ മാത്രം 21 ലക്ഷം മൊബൈല്‍ ഫോണ്‍ വിറ്റ ക്രെഡിറ്റാണ് ഈ ചൈനീസ് കമ്പനിക്കു കിട്ടിയത്. ഇതൊരി ഗിന്നസ് റെക്കോര്‍ഡ് ആണെന്നാണ് സയോമിയുടെ അവകാശവാദം. ആപ്പളിന്റെ വിയറബിള്‍ കംപ്യൂട്ടിംഗ് ഡിവൈസായ ആപ്പിള്‍ വാച്ചിന്റെ പ്രി ഓര്‍ഡര്‍ ബുക്കിംഗ് ആരംഭിച്ചതാണ് ഈയാഴ്ചയില്‍ ടെക്കികളെ ആകര്‍ഷിച്ച വാര്‍ത്ത. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് വാച്ചിനു കിട്ടുന്ന ബുക്കിംഗ്. ലോകം കാത്തിരുന്ന ഗാലക്‌സി എസ് 6, ഗാലക്‌സി എസ് 6 എഡ്ജ് എന്നീ ഫ്‌ലാഗ്ഷിപ്പ് മോഡലുകളിലൂടെ സാംസംഗ് വിപണിയില്‍ അദ്ഭുകരമായ തിരിച്ചുവരവിന് തയ്യാറായിക്കഴിഞ്ഞു. ഈ രണ്ടു മോഡലുകളെയും സാസംഗ് പ്രോഡക്ട് കണ്‍സള്‍ട്ടന്റ് ചന്ദ്രനോടൊപ്പം 4 ജി റിവ്യൂ ചെയ്യുന്നു. 4 ജി, എപ്പിസോഡ് 103.

വരുന്നൂ, ആപ്പിളില്‍ നിന്നും മൂന്ന് പുതിയ ഫോണുകള്‍

മൂന്ന് പുതിയ ഐ ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നതാണ് ഏറ്റവും പുതിയ ടെക് വാര്‍ത്ത. ഐ ഫോണിന്റെ ഇപ്പോഴുള്ള സീരീസിന് പുറത്ത് മറ്റൊരു സീരീസ് കൂടെ ആപ്പിള്‍ പുറത്തിറക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയുമുണ്ട്. ഐ ഫോണ്‍ 6 സിയാണത്. ടെക്‌നോളജിയുമായി ബന്ധമില്ലെങ്കിലും ആപ്പിളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും ഏറെ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ആപ്പിളിന്റെ സി.ഇ.ഒ ടിം കുക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നു എന്നാണ് ആ വാര്‍ത്ത. ഒപ്പം എല്‍ജിയുടെ കര്‍വ് മൊബൈല്‍ ഫോണിന്റെ സാധ്യതകളും വിലയിരുത്തുന്നു. 4ജി എപ്പിസോഡ് 101.

ശീലങ്ങള്‍ മാറ്റിമറിക്കാന്‍ വരുന്നു, ആപ്പിള്‍ വാച്ച്

ആപ്പിള്‍ സ്മാര്‍ട് വാച്ച് ലോഞ്ച് ചെയ്തിരിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പുതന്നെ ആപ്പിള്‍ വാച്ച് വരുന്നു എന്ന അനൗണ്‍സ്‌മെന്റ് ആപ്പിളില്‍ നിന്നും ഉണ്ടായിരുന്നു. അതിന് ശേഷം പരിമിതമായ ചില വിവരങ്ങളും പുറത്തുവിട്ടിരുന്നു ആപ്പിള്‍. ഒന്‍പത് രാജ്യങ്ങളിലാണ് ഏപ്രില്‍ മാസം ആപ്പിള്‍ സ്മാര്‍ട് വാച്ച് വിപണിയിലെത്തുന്നത്. എന്നാല്‍ ഈ ഒന്‍പത് രാജ്യങ്ങളില്‍ ഇന്ത്യ പെടുന്നില്ല. ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണികളിലെത്തും എന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുളും പുറത്തുവരുന്നുണ്ട്. മുപ്പതിനായിരം രൂപമുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ള പല വേരിയന്റ് സ്മാര്‍ട് വാച്ചുകളും ഇതിനൊപ്പം ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്. 4ജി എപ്പിസോഡ് 99.

ഇന്റര്‍നെറ്റ് ആരുടെ സ്വന്തം ?

ടെക്‌നോളജി രംഗത്ത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായ ഒരാഴ്ച്ചയാണ് കടന്നു പോയത്. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് ഇന്ത്യയില്‍ ലോഞ്ച്് ചെയ്തു. ഫേസ്ബുക്കിന്റെ ഇ ഇനീഷ്യേറ്റീവ് എട്ട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് നടപ്പാക്കുന്നത്. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗിന്റെ ലക്ഷ്യം ലോകത്ത് ഇന്റര്‍നെറ്റിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. റിലയന്‍സുമായി ചേര്‍ന്നാണ് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ഒരുക്കുന്നത്. എന്നാല്‍ ഈ സേവനത്തിലൂടെ ഗുഗഌള്‍ സര്‍ച്ച് ഉള്‍പ്പെടെയുള്ള മറ്റ് സൈറ്റുകളുടെ സേവനങ്ങള്‍ ലഭിക്കില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 4ജി എപ്പിസോഡ് 96.

ആന്‍ഡ്രോയിഡ് ആധിപത്യം തടയാന്‍ സൈനജനെ സഹായിച്ച് മൈക്രോസോഫ്റ്റ്

ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ മുന്നേറ്റം തടയാന്‍ പഠിച്ച പണിപതിനെട്ടും നോക്കിയിട്ടും കഴിയാത്ത മൈക്രോസോഫ്റ്റ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. പ്രശസ്തമായ സൈനജന്‍മോഡിനെ സ്വന്തമാക്കാനാണ് മൈക്രോ സോഫ്റ്റിന്റെ ശ്രമം. സൈനജന്‍ ഇന്‍കോപ്‌റേറ്റഡ് എന്ന സ്റ്റാര്‍ട് അപ്പ് കമ്പനിയെ ഇക്കാര്യത്തില്‍ സാമ്പത്തിക സഹായം ചെയ്തു കൊണ്ടാണ് മൈക്രോ സോഫ്റ്റ് ഗുഗിളിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടി 70 മില്ല്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഫണ്ട് ചെയ്തിരിക്കുന്നത്. 4ജി എപ്പിസോഡ് 93.

ഫാബ്ലെറ്റുകള്‍ അരങ്ങു വാണ വര്‍ഷം

ഈ വര്‍ഷത്തെ സാങ്കേതികവിദ്യാ വികാസത്തിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ വിപണിയിലെത്തിയ നൂതന ഉപകരണങ്ങളുടെയും വിശകലനമാണ് വര്‍ഷാവസാനത്തെ രണ്ട് എപ്പിസോഡുകളില്‍ 4 ജി നടത്തുന്നത്. വലിയ സൈസിലുള്ള ഫാബ്ലെറ്റ് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായതാണ് 2014ന്റെ പ്രത്യേകത. സാംസംഗ് അവതരിപ്പിക്കുകയും മറ്റെല്ലാ മൊബൈല്‍ കമ്പനികളും പിന്തുടരുകയും ചെയ്ത ഫാബ്ലെറ്റ് മോഡലുകള്‍ തന്നെയാണ് ഈ വര്‍ഷത്തെ ആകര്‍ഷണം. അസ്യൂസിന്റെ സെന്‍ഫോണ്‍ സിരീസ് ഹിറ്റായതും ഈ വര്‍ഷം. എന്നാല്‍, ഇന്ത്യയിലെ സാധാരണക്കാരെ ഏറ്റവും ആകര്‍ഷിച്ചത് ചൈനീസ് മോഡലായ ഷവോമി റെഡ്മി തന്നെ. 4ജി, എപ്പിസോഡ് 89.

സയനോജനുമായി യുറേക്ക വരുന്നു

മൊബൈല്‍ വിപണിയിലെ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ് തിരിച്ചുവരവിന്റെ പാതയിലാണ്. പുതിയ കാലത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് മുഖം മാറുകയാണ് അവര്‍. സയനോജന്‍ ഒ.എസ്. 11 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് മൈക്രോമാക്‌സിന്റെ പുതിയ കാല്‍വെപ്പ്. യുറേക്ക പരമ്പരയില്‍ ആദ്യഫോണ്‍ നവവത്സരസമ്മാനമായാണ് അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അടിസ്ഥാനമാക്കി സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം. ഉപഭോക്താവിന്റെ താല്‍പ്പര്യമനുസരിച്ച് മാറ്റാവുന്ന രീതിക്ക് കൂടുതല്‍ പ്രാമുഖ്യം. ഒന്നുകൊണ്ടും തൃപ്തിപ്പെടാന്‍ തയ്യാറല്ലാത്ത ഗൂഗ്ള്‍ കാറുകളുടെ വിശാലലോകത്തേക്കുകൂടി കടക്കുകയാണ്. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് കാറുകള്‍ ലക്ഷ്യം. മങ്ങിത്തുടങ്ങുന്ന സോണി സ്മാര്‍ട് വാച്ച് വിപണിയില്‍ കൂടുതല്‍ സജീവമാവുകയാണ്. 4 ജി, എപ്പിസോഡ് 88.

നിയമ പോരാട്ടത്തില്‍ വലഞ്ഞ് ഷവോമി

എറിക്‌സണും ഷവോമിയും തമ്മിലുള്ള പാറ്റന്റ് നിയമപോരാട്ടമാണ് ടെക് ലോകത്തുനിന്നുള്ള ഈ ആഴ്ച്ചയിലെ ഏറ്റവും വലിയ വാര്‍ത്ത. ഡല്‍ഹി ഹൈക്കോടതിയാണ് എറിക്‌സണ്‍ കമ്പനി നല്‍കിയ പാറ്റന്റ് ലംഘനത്തിന്റെ പേരിലുള്ള ഹര്‍ജിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കോടതി വിധിയെ മാനിച്ചുകൊണ്ട് ഷവോമി ഇന്ത്യയിലേക്കുള്ള ഫോണ്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുന്‍പ് ആപ്പിളും സാംസങും തമ്മിലുള്ള നിരവധി പേറ്റന്റ് യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇരു കമ്പനികളും ഇപ്പോള്‍ കോടതിക്ക് പുറത്തുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ട്. 4ജി എപ്പിസോഡ് 87

ഗൂഗിള്‍ ലോലിപ്പോപ്പ് മധുരമായില്ല!

ലോലിപ്പോപ്പിനെ വളരെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ സമീപിച്ചത്. എന്നാല്‍ അപ്‌ഗ്രേഡ് ചെയ്തവരൊക്കെ നിരവധി ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ആണ് പരാതിപ്പെട്ടിരിക്കുന്നത്. നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചിലത് ക്രാഷാകുകയും ചെയ്തു. വളരെ പെട്ടെന്ന് ബാറ്ററി ശൂന്യമാകുന്നതും ലോലിപ്പോപ്പിന്റെ പ്രശ്‌നമാണ്. പ്രോഡക്ട് റിവ്യൂവില്‍ ആപ്പിളിന്റെ ടാബ്‌ലെറ്റുകളായ ഐപാഡ് എയര്‍2 വിനെയും മിനി 3 യെയും വിശകലനം ചെയ്യുന്നു. ബെസ്റ്റ് ബൈ സെഗ്മെന്റില്‍ പരിചയപ്പെടുന്നു എച്ച്.ടി.സി ഡിസൈര്‍ 816ജി എന്ന മോഡല്‍ ഫോണാണ്. 4ജി, എപ്പിസോഡ് 86.

വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് ലൂമിയ 535

നോക്കിയ എന്ന ബ്രാന്റ് നെയിം ഒഴിവാക്കിയ ആദ്യ ലൂമിയ ഫോണ്‍ മൈക്രോ സോഫ്റ്റ് പുറത്തിറക്കി. ഇത് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. 9199 രൂപയാണ് വിലയുള്ള ഈ ഫോണ്‍ ലൂമിയ 535 എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. ലൂമിയ 530 യ്ക്ക് പിന്‍ഗാമിയായാണ് 535 ഇറക്കിയിരിക്കുന്നത്. മൈക്രോ സോഫ്റ്റ് നോക്കിയയില്‍ നിന്നും ഏറ്റെടുക്കുമ്പോഴുള്ള കരാര്‍ അനുസരിച്ച് നോക്കിയയ്ക്ക് ഇനി ഒരിക്കലും മൊബൈല്‍ ഫോണ്‍ ബിസിനസിലേക്ക് തിരിച്ചു വരാന്‍ കഴിയില്ല. എന്നാല്‍ ടാബ് ബിസിനസ്സിലേക്ക് പോകുന്നതിന് തടസ്സമില്ല. ആ അവസരത്തിലാണ് എന്‍.വണ്‍ എന്ന ആന്‍ഡ്രോയിഡ് ടാബ്ലെറ്റുമായി നോക്കിയ വീണ്ടും രംഗ പ്രവേശനം ചെയ്തിരിക്കുന്നു. 4ജി എപ്പിസോഡ് 85.

പ്രോജക്ട് സീറോ : സാംസംങ് ഗാലക്‌സി എസ് 6 ആണോ?

സാംസംങ് ഗാലക്‌സി എസ് 6 എന്ന മോഡലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഈ എപ്പിസോഡില്‍ 4ജി പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഗാലക്‌സി എസ് 5 ഓടു കൂടി ഈ സീരിസില്‍ ഉള്ള ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്നു എന്നായിരുന്നു നേരത്തെ ഉള്ള വാര്‍ത്തകള്‍. സാംസംങിന്റെ പ്രോജക്ട് സീറോ എന്ന പദ്ധതി ഗാലക്‌സി 6 നെ കുറിച്ചാണോ എന്ന് അറിയാനാണ് ടെക്‌നോളജി ലോകം കാത്തിരിക്കുന്നത്. ഇതു കൂടാതെ യുവാക്കളെ ലക്ഷ്യം വച്ച് ലെനോവ പുറത്തിറക്കുന്ന പുതിയ മോഡലായ വൈബ് എക്‌സ് 2 ന്റെ വിശേഷങ്ങളും പങ്കു വയ്ക്കുന്നു. ബെസ്റ്റ് ബൈ സെഗ്മെന്റില്‍ അസുസു സെന്‍ഫോണ്‍5 ന്റെ ഫീച്ചറുകളാണ് പരിചയപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍ വഴി രോഗങ്ങള്‍ വ്യാപിക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ഇത് തടയാന്‍ കഴിയുന്നു നാനാ ഗാര്‍ഡിന്റെ ഒരു സ്‌ക്രീന്‍ പ്രൊട്ടക്ടറിനെയാണ് പ്രോഡക്ട് റിവ്യൂവില്‍ പരിശോധിക്കുന്നത്. 4 ജി, എപ്പിസോഡ് 83.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം