പ്രതിസന്ധികള്‍ക്കപ്പുറത്തേയ്ക്ക് മകനെ കൈപിടിച്ച് നടത്തുന്നൊരമ്മ

സഹല്‍ റിയാസ് ഒരു സാധാരണ ചിത്രകാരനല്ല. ബലഹീനതകളെ മറികടന്ന് കഴിവ് തെളിയിച്ച ചിത്രകാരനാണ് സഹലിന്റെ കൈകള്‍ക്ക് ധൈര്യം പകരുന്നത് ഉമ്മ ഷഹാനയും. മകന്റെ കുറവുള്‍ മറികടക്കാന്‍ സഹായകമായി എത്തിയ ഈ ഉമ്മയെയാണ് അറബ്യന്‍ സ്റ്റോറീസ് പരിചയപ്പെടുത്തുന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 112.

Anchor: Iype Vallikadan

മജലിസ് എന്ന ആര്‍ട്ട് ഗ്യലറിയുടെ വിശേഷങ്ങള്‍ അറേബ്യന്‍ സ്‌റ്റോറീസ്

യു.എ.ഇയുടെ ആദ്യത്തെ ആര്‍ട്ട് ഗ്യാലറിക്ക് ഒരുപാട് ചരിത്രം പറയാനുണ്ട്. ദി മജലിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത് ദുബായ് ഭരണാധികാരിയുടെ ഓഫീസിനും ദുബായ് മ്യൂസിയത്തിനും ഒത്തമധ്യത്തിലാണ്. മജലിസിന് ചുമതലയുള്ള ബ്രിട്ടീഷുകാരി ആലിസണ്‍ കോളിന്‍സ്‌ ഒരു പക്ഷേ, സ്വന്തം നാടിനെക്കാള്‍ കാലംജീവിച്ചത് യു.എ.ഇയുടെ മണ്ണിലാണ്. യു.എ.ഇയുടെ ചരിത്രം പഠിക്കാനെത്തുന്നവര്‍ക്കും ഈ ആര്‍ട്ട് ഗ്യാലറി ഒരുപാട് കാര്യങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഏതൊരാള്‍ക്കും ഇവിടെ പ്രദര്‍ശനം നടത്താനും അവസരമുണ്ട്. ദി മജലിസിന്റെ കാഴ്ചയാണ് അറേബ്യന്‍ സ്റ്റോറീസില്‍ ആദ്യം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 160.

ചെണ്ട കൊട്ടിയും കണക്ക് പഠിക്കാം: അറേബ്യന്‍ സ്റ്റോറീസ്

ചെണ്ട മലയാളികളുടെ കുത്തകയാണ്. ഈ സംഗീത ഉപകരണം വായിക്കാന്‍ മിടുക്കന്മാരായി ലോക പ്രശസ്തി നേടിയിട്ടുള്ളതെല്ലാം മലയാളികളാണ്. മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ ചെണ്ടയുടെ മുഴക്കവും പെരുക്കവും കാണാം കേള്‍ക്കാം. ഷാര്‍ജയിലും ഒരു ചെണ്ട വിദ്വാനുണ്ട്. പേര് രാജീവ്. രാജീവിന് ഒരു മകളുണ്ട്. മാളവിക. മാളവിക കണക്കില്‍ മിടുക്കിയാണ് നമുക്കെല്ലാവല്ലാവര്‍ക്കുമറിയാം കണക്ക് വളരെ ആയാസ രഹിതമായി പഠിക്കാന്‍ കഴിയുന്നതാണ് അബാക്കസ്. ഈ അബാക്കസിന്റെ ഒരു പാഠം കണക്കിനൊപ്പം മറ്റേതെങ്കിലും ചെയ്യുക എന്നുള്ളതാണ്. അങ്ങനെ മാളവിക തിരഞ്ഞെടുത്തത് അച്ഛന്റെ വഴിയാണ് ചെണ്ട കൊട്ടി ഇവള്‍ കണക്ക് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനുമൊക്കെ നമ്മളെ കാട്ടി തരും. ചെണ്ടയും കണക്കും മാളവികയും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 153.

ഗിന്നസ് റെക്കോര്‍ഡ് നേടിയ യുഎഇയിലെ ഇന്ത്യന്‍ സ്‌കൂള്‍

റെക്കോര്‍ഡുകളുടെ നാടാണ് യുഎഇ. ഗിന്നസ് വേള്‍ഡിന് ഇവിടെ സ്വന്തമായൊരു ഓഫീസ് തന്നെയുണ്ട്. അത്രമാത്രമുണ്ട് റെക്കോര്‍ഡുകളുടെ പെരുമ. ഇക്കഴിഞ്ഞ വാരം ഒരു പ്രമുഖ റെക്കോര്‍ഡ് ഷാര്‍ജ സ്ഥാപിച്ചു. ഷാര്‍ജ മുവൈലിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളും ജീവനക്കാരും അധ്യാപകരും എല്ലാം ചേര്‍ന്നാണ് ഈ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കുട്ടികളെല്ലാം ചേര്‍ന്ന് ഒരു കപ്പലിന്റെ മാതൃക സ്ഥാപിച്ചു. 4882 കുട്ടികളായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 149.

ചരിത്രമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം - അറേബ്യന്‍ സ്‌റ്റോറീസ്

ഷാര്‍ജാ ഭരണാധികാരിയും യു.എ.ഇയുടെ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരളസന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മൂന്ന് വര്‍ഷത്തിലധികമായി ക്രിമിനല്‍ കുറ്റത്തില്‍ ഇടപെടാത്ത ആളുകളുടെ മോചനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പൊതുവേദിയില്‍ തന്നെയാണ് ശൈഖ് സുല്‍ത്താന്‍ ഈ പ്രഖ്യാപനം നടത്തിയത്. അതു മാത്രമല്ല ഇത്തരം കുറ്റവാളികള്‍ക്ക് ഷാര്‍ജയില്‍ തന്നെ മികച്ച ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശന വിവരങ്ങളാണ് അറേബ്യന്‍ സ്റ്റോറിസില്‍ ആദ്യം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 143.

ദുബായിലെ ലിറ്റില്‍ ഗ്ലാഡിയേറ്റേഴ്‌സ്

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ്. കൊച്ചു കുട്ടികളെ അവരുടെ ചെറു പ്രായത്തില്‍ തന്നെ വ്യായാമ മുറകള്‍ അഭ്യസിപ്പിച്ചാല്‍ അവര്‍ വളര്‍ന്നുവരുമ്പോള്‍ നല്ല ആരോഗ്യവാന്മാരാകും. ഇത് മുന്‍നിര്‍ത്തിയാണ് ദുബായിലെ പാംജുമേറയില്‍ ലിറ്റില്‍ ഗ്ലാഡിയേറ്റേഴ്‌സ് എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരു ഹെല്‍ത്ത് ക്ലബ് തുടങ്ങിയിട്ടുള്ളത്. ആറ് മാസം മുതലുള്ള കുട്ടികള്‍ക്ക് ഇവിടെ നീന്തല്‍ പരിശീലനമുണ്ട്. പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വിവിധ വ്യായാമങ്ങള്‍ പ്രത്യകിച്ച് യോഗ അടക്കമുള്ള കാര്യങ്ങളാണ് ഇവിടെ ഇവര്‍ പഠിപ്പിക്കുന്നത്. ഇതിനായി മികച്ച പരിശീലകരെയും സജ്ജമാക്കിയിട്ടുണ്ട്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 138.

ജബ് ഹാരി മെറ്റ് സേജാലിന്റെ വിശേഷങ്ങളുമായി ഷാരുഖ് ഖാനും അനുഷ്‌കയും അറേബ്യന്‍ സ്‌റ്റോറീസില്‍

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മയും ഒന്നിക്കുന്ന ജബ് ഹാരി മെറ്റ് സേജല്‍ തീയറ്ററുകളിലേക്ക് എത്തുകയാണ്. യു.എ.ഇയില്‍ മൂന്നാം തിയതി ചിത്രം റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ നാലാം തിയതിയാണ് ചിത്രം റിലീസിങ്ങിനെത്തിയത്. ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും പറയുന്നത് കേട്ടാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടുള്ള ചിത്രങ്ങളില്‍ വേറിട്ടതാകും ഈ ചിത്രം. ഇംതിയാസ് അലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ വിശേഷങ്ങളുമായി ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും മാതൃഭൂമി ന്യൂസിന്റെ ക്യാമറയ്ക്ക് മുന്നില്ലെത്തി. അവര്‍ ഇരുവരുടെയും വിശേഷങ്ങളിലേക്കും. ജബ് ഹാരി മെറ്റ് സേജാലിന്റെ വിശേഷങ്ങളിലേക്കുമാണ് ഇനി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 134.

ബിന്ദുവിന്റെ 'വാക്സ്ഥലി'യുടെ വിശേഷങ്ങള്‍

രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല രണ്ട് കിഡ്‌നികളുടെയും പ്രവര്‍ത്തനം അവതാളത്തില്‍, പക്ഷെ തന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരുടെ സഹതാപത്തിന്റെ പാത്രമാകാനല്ല കാഞ്ഞങ്ങാടുകാരി ബിന്ദു സന്തോഷ് ആഗ്രഹിക്കുന്നത്. മറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് താനിഷ്ടപ്പെട്ടിരുന്ന പുസ്തകങ്ങളുടെ ഭാഗമായി താര്‍ കുറിച്ച അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്ന ആള്‍ക്കാരുടെ ഇഷ്ടം തേടാനാണ്. ബിന്ദു സന്തോഷ് തന്റെ ബ്ലോഗിന്റെ പേരായ വാകസ്ഥലി എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ബിന്ദുവിന്റെ വിശേഷങ്ങളാണ് അറേബ്യന്‍ സ്റ്റോറീസ്. എപ്പിസോഡ്: 127.

വാദി ബാനി ഖാലിദ്: മണലാരണ്യത്തിലെ കനിവുറവ

അത്ഭുതങ്ങളുടെ നാടാണ് ഗള്‍ഫ് നാടുകള്‍. അതുകൊണ്ടാണ് അനേകം ആളുകള്‍ ഇവിടെ ഉപജീവനം തേടിയെത്തുന്നത്. അത്ഭുതങ്ങള്‍ ഉപജീവനത്തില്‍ മാത്രമല്ല ഈ ഊഷര ഭൂമിയിലെ ചില തെളിനീര്‍ കാഴ്ചകള്‍ കൊണ്ട് കൂടിയാണ്. അങ്ങനെ നല്ല കാഴ്ചകളുടെ നാട് കൂടിയാണ് ഗള്‍ഫ് നാടുകള്‍. ഗള്‍ഫ് നാടുകള്‍ ചുട്ടുപഴുക്കുമ്പോഴും എപ്പോഴും യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു പ്രദേശമായി മാറിയിട്ടുണ്ട് ഒമാനിലെ ചില പ്രദേശങ്ങള്‍. അതിലൊന്നാണ് ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബാനി ഖാലിദ്. ഏത് സമയത്ത് പോയാലും ഇവിടെ വെള്ളമുണ്ടാകും. നല്ല തണുപ്പുള്ള വെള്ളം. ഈ വെള്ളത്തില്‍ നീന്തിക്കുളിച്ചാണ് പല സന്ദര്‍ശകരും ഇവിടെനിന്ന് മടങ്ങുക. അറേബ്യന്‍ സ്റ്റോറിസ്, എപ്പിസോഡ് 86.

മ്രിന്‍മെയുടെ ജലഛായ ചിത്രങ്ങള്‍

ജലഛായത്തില്‍ അദ്ഭുതം തീര്‍ക്കുന്ന മ്രിന്‍മെയെയും പരിചയപ്പെടുത്തുന്നു ഈ എപ്പിസോഡില്‍. ജലഛായ ചിത്രകലയിൽ തന്റേതായ ഇടം തീർക്കുകയാണ് മുന്പ് എയർഹോസ്റ്റസായിരുന്ന മ്രിൻമെയ് എന്ന ആലുവക്കാരി.​ ദുബായ് അല്‍ഖൂസിലെ കാര്‍ട്ടൂണ്‍ ആര്‍ട്ട് ഗ്യാലറിയിലെ ഗ്യാലറി മാനേജരായി ജോലി നോക്കുന്ന മ്രിൻമെയുടെ ചിത്രപ്രദർശനം വേറിട്ട വിരുന്നൊരുക്കി. ദുബായ് വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ ജാസിം ഈസ അല്‍ ബലൂഷിയുടെ വീട്ടില്‍ ഇന്ത്യാക്കാര്‍ അനുശോചനം അറിയിക്കുന്നതിനായി പ്രവഹിക്കുകയാണ്. ജാസിം ഈസയ്ക്കു അറേബ്യന്‍ സ്‌റ്റോറീസിന്റെയും അനുശോചനങ്ങള്‍. കൂടാതെ പ്രവാസിയും നാടകരചയിതാവുമായ ജോസ് കോയിവിളയുടെ വിശേഷങ്ങളും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 84.

മന്‍സൂറിനെ പറ്റിച്ച മമ്മൂക്ക

മമ്മൂക്കയോടു സംസാരിക്കാനായി ക്ലബ് എഫ്.എമ്മിലേക്കു വിളിച്ച മന്‍സൂറിനു കേള്‍ക്കാനായതു സ്ത്രീ ശബ്ദം. കൂടുതല്‍ സംസാരിച്ച ശേഷം മമ്മൂക്കയുടെ ശബ്ദം കേട്ടപ്പോഴാണ് മന്‍സൂറിനു മനസ്സിലായത് സ്ത്രീ ശബ്ദത്തിലും തന്നോടു സംസാരിച്ചതു മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന്. ക്ലബ് എഫ്. എമ്മിന്റെ ഉദ്ഘാടനം ശേഷം സ്റ്റുഡിയോയില്‍ എത്തിയ മമ്മൂട്ടി ശ്രോതാക്കളുമായി സംസാരിക്കുമ്പോഴായിരുന്നു രസകരമായ ഈ സംഭവം. ക്ലബ് എം.എം 99.6 ദുല്‍ഖര്‍ സല്‍മാനാണ് ലോഞ്ച് ചെയ്തത്. ലോഞ്ചിന്റെ വിശേഷങ്ങളാണ് അറേബ്യന്‍ സ്‌റ്റോറീസിന്റെ ഈ എപ്പിസോഡില്‍. അറേബ്യ സ്‌റ്റോറീസ്, എപ്പിസോഡ് 80.

വാദിഷാമിലെ കാഴ്ചകളും പുരസ്‌ക്കാര ജേതാക്കളും

യു.എ.ഇയുടെ സ്വന്തം ബെദുക്കളുടെ ആദിമ ജീവിതം മനസ്സിലാക്കാന്‍ കഴിയുന്ന ഒട്ടേറെ കാഴ്ചകള്‍ ഉള്ള നാടാണ് റാസല്‍ഖൈമയിലെ വാദിഷാം. പുതുതലമുറയ്ക്കു വേണ്ടി ഇപ്പോഴും ഇവ സൂക്ഷിച്ചിരിക്കുകയാണ്. പഴയ കല്ലു വീടുകള്‍ക്കിടയിലൂടെ മാതൃഭൂമി ന്യൂസ് ഒപ്പിയെടുത്ത കാഴ്ചകള്‍ കാണാം. ബഹറിന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകരാണ് ഇത്തവണ പങ്കെടുത്തത്. പുഷ്പഫല പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തില്‍ പുരസ്‌ക്കാരം നേടിയ എബ്രഹാം സാമുവല്‍ ഇന്ത്യാക്കാര്‍ക്കു അഭിമാനമായി. ഒപ്പം സംസ്ഥാന അവാര്‍ഡു നേടിയ അമീബ എന്ന ചിത്രത്തില്‍ ഗാനമെഴുതിയ ബാലചന്ദ്രനെയും പാടി അഭിനയിച്ച ഹരിത ഹരീഷിനെയും പരിചയപ്പെടുത്തുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡാ 61.

കാര്‍രഹിത ദിനവും ഉപേക്ഷിക്കപ്പെട്ട ഗ്രാമവും

ദുബായിലെ നിരത്തുകളില്‍ നിന്ന് കാറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കാര്‍രഹിതദിനം ആചരിച്ചു. ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് കാര്‍ ഫ്രീ ഡേ ആചരിച്ചത്. ആ ദിവസം നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തെ ദത്തെടുത്ത് സംരക്ഷിക്കുവാന്‍ തീരുമാനമായി എന്നതാണ് മറ്റൊരു വാര്‍ത്ത. ഗള്‍ഫില്‍ നിന്നുള്ള പ്രധാനഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് അറേബ്യന്‍ സ്റ്റോറിസിന്റെ ഒരുപുതിയ എപ്പിസോഡ് കൂടി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 60

എയര്‍ലിഫ്റ്റും ലൈറ്റ് ആന്റ് സൗണ്ട് ഷോയും

യു.എ.ഇ മന്ത്രിസഭാ ഘടനയില്‍ വന്‍ അഴിച്ചുപണി നടത്തി. തൊഴില്‍ മന്ത്രാലത്തിന്റെ പേര് ഹ്യൂമന്‍ റിസോര്‍സസ് ആന്റ് എമിറൈറ്റേസേഷന്‍ എന്നാക്കി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സന്തോഷ ജീവിതത്തിനായി മിനിസ്റ്റര്‍ ഫോര്‍ ഹാപ്പിനസിനെയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ഷാര്‍ജ മുഴുവന്‍ ഇപ്പോള്‍ പ്രകാശത്താല്‍ നിറഞ്ഞു നില്‍ക്കുകായണ്. ഷാര്‍ജയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ അടക്കം പ്രകാശമയമായ കാഴ്ചകള്‍ കാണാം ഈ എപ്പിസോഡില്‍. കൂടാതെ ഒമാനിലെ മസ്‌കറ്റ് ഫെസ്റ്റിന്റെ വിശേഷങ്ങളും ഗള്‍ഫ് യുദ്ധത്തിന്റെ ഓര്‍മകളില്‍ പ്രവാസികള്‍ കണ്ട എയര്‍ലിഫ്റ്റ് സിനിമയുടെ പ്രദര്‍ശനവിശേഷങ്ങളും കാണാം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 58.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം