അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഒപ്പം നിന്ന മൂന്ന് പെണ്‍മക്കളുണ്ട് ദുബായിയില്‍

അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഒപ്പം നിന്ന മൂന്ന് പെണ്‍മക്കളുണ്ട് ദുബായിയില്‍. ഇവരില്‍ ഏറ്റവും ഇളയവളായ മരിയ അമ്മയോടുള്ള സ്‌നേഹത്താല്‍ തല മുണ്ഡനം ചെയ്തു. എപ്പോഴും ചിരി തൂകി നില്‍ക്കുന്ന ഈ മക്കളുടെ മുഖമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് ഈ അമ്മ എലിസബത്ത് പറയുന്നു. എല്‍സയും സാറയും മറിയയുമാണ് അമ്മയ്ക്ക്് അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഒപ്പം നില്‍ക്കുന്നത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 111.

Anchor: Iype Vallikadan

ബിന്ദുവിന്റെ 'വാക്സ്ഥലി'യുടെ വിശേഷങ്ങള്‍

രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല രണ്ട് കിഡ്‌നികളുടെയും പ്രവര്‍ത്തനം അവതാളത്തില്‍, പക്ഷെ തന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരുടെ സഹതാപത്തിന്റെ പാത്രമാകാനല്ല കാഞ്ഞങ്ങാടുകാരി ബിന്ദു സന്തോഷ് ആഗ്രഹിക്കുന്നത്. മറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് താനിഷ്ടപ്പെട്ടിരുന്ന പുസ്തകങ്ങളുടെ ഭാഗമായി താര്‍ കുറിച്ച അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്ന ആള്‍ക്കാരുടെ ഇഷ്ടം തേടാനാണ്. ബിന്ദു സന്തോഷ് തന്റെ ബ്ലോഗിന്റെ പേരായ വാകസ്ഥലി എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ബിന്ദുവിന്റെ വിശേഷങ്ങളാണ് അറേബ്യന്‍ സ്റ്റോറീസ്. എപ്പിസോഡ്: 127.

വാദി ബാനി ഖാലിദ്: മണലാരണ്യത്തിലെ കനിവുറവ

അത്ഭുതങ്ങളുടെ നാടാണ് ഗള്‍ഫ് നാടുകള്‍. അതുകൊണ്ടാണ് അനേകം ആളുകള്‍ ഇവിടെ ഉപജീവനം തേടിയെത്തുന്നത്. അത്ഭുതങ്ങള്‍ ഉപജീവനത്തില്‍ മാത്രമല്ല ഈ ഊഷര ഭൂമിയിലെ ചില തെളിനീര്‍ കാഴ്ചകള്‍ കൊണ്ട് കൂടിയാണ്. അങ്ങനെ നല്ല കാഴ്ചകളുടെ നാട് കൂടിയാണ് ഗള്‍ഫ് നാടുകള്‍. ഗള്‍ഫ് നാടുകള്‍ ചുട്ടുപഴുക്കുമ്പോഴും എപ്പോഴും യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു പ്രദേശമായി മാറിയിട്ടുണ്ട് ഒമാനിലെ ചില പ്രദേശങ്ങള്‍. അതിലൊന്നാണ് ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബാനി ഖാലിദ്. ഏത് സമയത്ത് പോയാലും ഇവിടെ വെള്ളമുണ്ടാകും. നല്ല തണുപ്പുള്ള വെള്ളം. ഈ വെള്ളത്തില്‍ നീന്തിക്കുളിച്ചാണ് പല സന്ദര്‍ശകരും ഇവിടെനിന്ന് മടങ്ങുക. അറേബ്യന്‍ സ്റ്റോറിസ്, എപ്പിസോഡ് 86.

മ്രിന്‍മെയുടെ ജലഛായ ചിത്രങ്ങള്‍

ജലഛായത്തില്‍ അദ്ഭുതം തീര്‍ക്കുന്ന മ്രിന്‍മെയെയും പരിചയപ്പെടുത്തുന്നു ഈ എപ്പിസോഡില്‍. ജലഛായ ചിത്രകലയിൽ തന്റേതായ ഇടം തീർക്കുകയാണ് മുന്പ് എയർഹോസ്റ്റസായിരുന്ന മ്രിൻമെയ് എന്ന ആലുവക്കാരി.​ ദുബായ് അല്‍ഖൂസിലെ കാര്‍ട്ടൂണ്‍ ആര്‍ട്ട് ഗ്യാലറിയിലെ ഗ്യാലറി മാനേജരായി ജോലി നോക്കുന്ന മ്രിൻമെയുടെ ചിത്രപ്രദർശനം വേറിട്ട വിരുന്നൊരുക്കി. ദുബായ് വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ ജാസിം ഈസ അല്‍ ബലൂഷിയുടെ വീട്ടില്‍ ഇന്ത്യാക്കാര്‍ അനുശോചനം അറിയിക്കുന്നതിനായി പ്രവഹിക്കുകയാണ്. ജാസിം ഈസയ്ക്കു അറേബ്യന്‍ സ്‌റ്റോറീസിന്റെയും അനുശോചനങ്ങള്‍. കൂടാതെ പ്രവാസിയും നാടകരചയിതാവുമായ ജോസ് കോയിവിളയുടെ വിശേഷങ്ങളും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 84.

മന്‍സൂറിനെ പറ്റിച്ച മമ്മൂക്ക

മമ്മൂക്കയോടു സംസാരിക്കാനായി ക്ലബ് എഫ്.എമ്മിലേക്കു വിളിച്ച മന്‍സൂറിനു കേള്‍ക്കാനായതു സ്ത്രീ ശബ്ദം. കൂടുതല്‍ സംസാരിച്ച ശേഷം മമ്മൂക്കയുടെ ശബ്ദം കേട്ടപ്പോഴാണ് മന്‍സൂറിനു മനസ്സിലായത് സ്ത്രീ ശബ്ദത്തിലും തന്നോടു സംസാരിച്ചതു മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന്. ക്ലബ് എഫ്. എമ്മിന്റെ ഉദ്ഘാടനം ശേഷം സ്റ്റുഡിയോയില്‍ എത്തിയ മമ്മൂട്ടി ശ്രോതാക്കളുമായി സംസാരിക്കുമ്പോഴായിരുന്നു രസകരമായ ഈ സംഭവം. ക്ലബ് എം.എം 99.6 ദുല്‍ഖര്‍ സല്‍മാനാണ് ലോഞ്ച് ചെയ്തത്. ലോഞ്ചിന്റെ വിശേഷങ്ങളാണ് അറേബ്യന്‍ സ്‌റ്റോറീസിന്റെ ഈ എപ്പിസോഡില്‍. അറേബ്യ സ്‌റ്റോറീസ്, എപ്പിസോഡ് 80.

വാദിഷാമിലെ കാഴ്ചകളും പുരസ്‌ക്കാര ജേതാക്കളും

യു.എ.ഇയുടെ സ്വന്തം ബെദുക്കളുടെ ആദിമ ജീവിതം മനസ്സിലാക്കാന്‍ കഴിയുന്ന ഒട്ടേറെ കാഴ്ചകള്‍ ഉള്ള നാടാണ് റാസല്‍ഖൈമയിലെ വാദിഷാം. പുതുതലമുറയ്ക്കു വേണ്ടി ഇപ്പോഴും ഇവ സൂക്ഷിച്ചിരിക്കുകയാണ്. പഴയ കല്ലു വീടുകള്‍ക്കിടയിലൂടെ മാതൃഭൂമി ന്യൂസ് ഒപ്പിയെടുത്ത കാഴ്ചകള്‍ കാണാം. ബഹറിന്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകരാണ് ഇത്തവണ പങ്കെടുത്തത്. പുഷ്പഫല പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തില്‍ പുരസ്‌ക്കാരം നേടിയ എബ്രഹാം സാമുവല്‍ ഇന്ത്യാക്കാര്‍ക്കു അഭിമാനമായി. ഒപ്പം സംസ്ഥാന അവാര്‍ഡു നേടിയ അമീബ എന്ന ചിത്രത്തില്‍ ഗാനമെഴുതിയ ബാലചന്ദ്രനെയും പാടി അഭിനയിച്ച ഹരിത ഹരീഷിനെയും പരിചയപ്പെടുത്തുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡാ 61.

കാര്‍രഹിത ദിനവും ഉപേക്ഷിക്കപ്പെട്ട ഗ്രാമവും

ദുബായിലെ നിരത്തുകളില്‍ നിന്ന് കാറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി കാര്‍രഹിതദിനം ആചരിച്ചു. ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് കാര്‍ ഫ്രീ ഡേ ആചരിച്ചത്. ആ ദിവസം നിരവധി സാംസ്‌കാരിക പരിപാടികളും അരങ്ങേറി. റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തെ ദത്തെടുത്ത് സംരക്ഷിക്കുവാന്‍ തീരുമാനമായി എന്നതാണ് മറ്റൊരു വാര്‍ത്ത. ഗള്‍ഫില്‍ നിന്നുള്ള പ്രധാനഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് അറേബ്യന്‍ സ്റ്റോറിസിന്റെ ഒരുപുതിയ എപ്പിസോഡ് കൂടി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 60

എയര്‍ലിഫ്റ്റും ലൈറ്റ് ആന്റ് സൗണ്ട് ഷോയും

യു.എ.ഇ മന്ത്രിസഭാ ഘടനയില്‍ വന്‍ അഴിച്ചുപണി നടത്തി. തൊഴില്‍ മന്ത്രാലത്തിന്റെ പേര് ഹ്യൂമന്‍ റിസോര്‍സസ് ആന്റ് എമിറൈറ്റേസേഷന്‍ എന്നാക്കി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സന്തോഷ ജീവിതത്തിനായി മിനിസ്റ്റര്‍ ഫോര്‍ ഹാപ്പിനസിനെയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ഷാര്‍ജ മുഴുവന്‍ ഇപ്പോള്‍ പ്രകാശത്താല്‍ നിറഞ്ഞു നില്‍ക്കുകായണ്. ഷാര്‍ജയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ അടക്കം പ്രകാശമയമായ കാഴ്ചകള്‍ കാണാം ഈ എപ്പിസോഡില്‍. കൂടാതെ ഒമാനിലെ മസ്‌കറ്റ് ഫെസ്റ്റിന്റെ വിശേഷങ്ങളും ഗള്‍ഫ് യുദ്ധത്തിന്റെ ഓര്‍മകളില്‍ പ്രവാസികള്‍ കണ്ട എയര്‍ലിഫ്റ്റ് സിനിമയുടെ പ്രദര്‍ശനവിശേഷങ്ങളും കാണാം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 58.

ചായക്കൂട്ടില്ലാതെ അജയന്റെ ചിത്രരചന

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രവാസ ഭാരത് സമ്മേളനം നടത്തുന്നതിനെ കുറിച്ചു ചില തീരുമാനങ്ങള്‍ എടുത്തു. സമ്മേളനത്തിന്റെ ഘടനതന്നെ അടിമുടി മാറ്റുന്ന രീതിയിലാണ് ഈ തീരുമാനങ്ങള്‍. പക്ഷേ പ്രവാസലോകം ഇതിനു അനുകൂലമല്ല. പ്രവാസ ഭാരത് സമ്മേളനത്തിന്റെ ഘടന മാറ്റുന്നതിനെതിരെ പ്രവാസികളുടെ പ്രതികരണം കാണാം. കൂടാതെ ചായക്കൂട്ടില്ലാത്ത അജയന്റെ ചിത്രരചനയും അനാഥത്തിന്റെ കഥ പറയുന്ന പഌസ്ടു വിദ്യാര്‍ത്ഥിനി റിദാ ജലീലിനെയും പരിചയപ്പെടുത്തുന്നു. ഒപ്പം പൂര്‍വ്വികരുടെ യാത്ര അനുസ്മരിച്ചു ഖത്തറില്‍ നിന്നും സംഘം പായ്ക്കപ്പലില്‍ മുംബൈയിലേക്കു തിരിച്ചു നാവികരെക്കുറിച്ചുള്ള വാര്‍ത്തയും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 41.

തീവ്രവാദത്തിന്റെ നാട്ടില്‍ നിന്നും വലനെയ്യാന്‍ എത്തിയവര്‍

തീവ്രവാദം തളര്‍ത്തിയ നാട്ടില്‍ നിന്നും വല നെയ്ത് ഉപജീവനം കഴിക്കുകയാണ് ഒരു കൂട്ടം അഫ്ഗാനികള്‍. ഫുജൈറയിലാണ് ഇവര്‍ തങ്ങളുടെ തമ്പടിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ഇപ്പോള്‍ അലങ്കാര മല്‍സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുകയാണ്. ഇവിടുത്തെ ആദ്യത്തെ അലങ്കാരമല്‍സ്യ കൃഷിയെപ്പറ്റിയും അറേബ്യന്‍ സ്‌റ്റോറീസ് പരിചയപ്പെടുത്തുന്നു. കിടന്നും, ഇരുന്നും, ഭക്ഷണം കഴിച്ചും, ലേസര്‍ സാങ്കേതികതയില്‍ സിനിമാ കാണാനുള്ള സ്ഥിരം സംവീധാനമുള്ള ബൈ റോഡ്‌സ് തീയേറ്ററിനെയും പരിചയപ്പെടുത്തുകയാണ് അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 39.

പെരുന്നാളിന്റെ സന്തോഷം ലേബര്‍ ക്യാമ്പില്‍

വലിയ പെരുന്നാള്‍ കഴിഞ്ഞിട്ടും ആഘോഷം നിലച്ചിട്ടില്ല. ദുബായിയിലെ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പെരുന്നാള്‍ ആഘോഷം ഇക്കുറി ഏറെ വ്യത്യസ്തമായിരുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പമാണ് അവര്‍ പെരുന്നാളിന്റെ സന്തോഷം പങ്കിട്ടത്. പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് പുതിയ വിലയ്ക്കു വില്‍ക്കുന്ന ബുക്ക് ടു ബെനിഫിറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മ പണം ശേഖരിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായിരുന്നു. വിശുദ്ധ ഹജ് ഒരു നിയോഗമാണ്. ഹജിലെ പ്രധാന ചടങ്ങായ ജംറയിലെ കല്ലേറ് നിര്‍വഹിക്കാനെത്തി, തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവര്‍ക്കും ദുബായ് രാജകുടുംബാംഗം ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും അറേബ്യന്‍ സ്റ്റോറീസിന്റെ ആദരാഞ്ജലികള്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 39.

ക്ഷമയുള്ള അമ്മമാരാണ് ഈ കുഞ്ഞുങ്ങള്‍ക്ക് താങ്ങ്

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ പലകാര്യങ്ങളും ചെയ്യാന്‍ പ്രാപ്തരാണ്. കൃത്യമായ പാഠ്യപദ്ധതികളിലൂടെ ഇവര്‍ക്ക് പരിശീലനം നല്‍കുകയാണെങ്കില്‍ സമൂഹത്തില്‍ ഇവരും നന്നായി ജീവിക്കും. ഇവരുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഗള്‍ഫ് രാജ്യങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂളുകളുടെ അപര്യാപ്തതയാണ്. ഉള്ള സ്‌കൂളുകളില്‍ രണ്ടും മൂന്നും വര്‍ഷം കാത്തിരുന്നാലാണ് പ്രവേശനം ലഭിക്കുന്നത്. പ്രവേശനം കിട്ടിയാല്‍ താങ്ങാവുന്നതിലും അധികമാണ് ഇവിടുത്തെ ഫീസ്. രക്ഷിതാക്കളില്‍ ഒരാള്‍ ജോലിയുപേക്ഷിച്ച് ഇവരുടെ കാര്യങ്ങള്‍ നോക്കേണ്ടി വരുന്നു. തങ്ങളുടെ വരുമാനത്തില്‍ ഭീമമായ തുക ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരികയാണ്. ഷാര്‍ജയില്‍ മാത്രം ഇത്തരത്തിലുള്ള അഞ്ഞൂറോളം മലയാളി കുട്ടികളാണുള്ളത്. ഇന്ത്യന്‍ സമൂഹവും കോണ്‍സുലേറ്റും ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ നടപടി എടുക്കണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കാര്‍ക്ക് വളരെ ആശ്വാസം ആകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 38.

നൂര്‍ ആസ്മിയും, സായ് പല്ലവിയും പിന്നെ ബെല്ലി ഡാന്‍സും

മജീഷ്യന്‍ ചാര്‍ലിയുടെ പൊക്കം പൊക്കമില്ലായ്മയാണ്. പത്തു കൊല്ലം മുമ്പ് ദുബായിലെത്തിയ ചാര്‍ലി ഇവിടുത്തെ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ ഒന്നും രണ്ടും മൂന്നും തവണയല്ല എട്ടു തവണയാണ്. ഒടുവില്‍ ലൈസന്‍സ് നേടി ദുബായ് നിരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തു ഈ കുഞ്ഞന്‍. ഭരതനാട്യവും മോഹിനിയാട്ടവും കഥകും മാത്രമല്ല കര്‍ണ്ണാടക സംഗീതവും സംഗീതോപകരണങ്ങളും പഠിച്ച നൂര്‍ ആസ്മി ബഹറിന്‍ സ്വദേശിയേയും പരിചയപ്പെടുത്തുകയാണ് അറേബ്യന്‍ സ്റ്റോറീസ്. ഒമറിലെ മൗണ്ടന്‍ക്ലബിന്റെ വിശേഷങ്ങളും മലരായ സായ് പല്ലവിയും അറേബ്യന്‍ സ്റ്റോറീസില്‍ എത്തുന്നു. കോഴിക്കോട് പാരഗണിന്റെ പത്താം വാര്‍ഷികം അനുബന്ധിച്ചു നടത്തിയ ബെല്ലി ഡാന്‍സും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 36.

ആഘോഷമാകുന്ന ഫുജൈറയിലെ കാളപ്പോര്

നമ്മള്‍ കണ്ടു ശീലിച്ചിട്ടുള്ള ജെല്ലിക്കെട്ടില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാളപ്പോരാണ് അറബി നാട്ടിലെ ഫുജൈറയില്‍ നടക്കുന്നത്. സൗദിയിലും ഒമാനില്‍ നിന്നും ഒക്കെ കാളപ്പോരു പ്രേമികള്‍ ഇവിടെ എത്തുന്നു. ജേതാക്കളോ സമ്മാനമോ ഒന്നുമല്ല ഇവിടുത്തെ പ്രത്യേകത. പങ്കെടുക്കുന്നവര്‍ക്കാ ആഘോഷിക്കാനും മിടുക്കന്മാരായ കാളകളെ വാങ്ങാനുള്ള അവസരവുമായി ആണ് കാളപ്പോരു പ്രേമികള്‍ ഇതിനെ കാണുന്നത്. ജയിക്കുന്ന കാളകള്‍ക്ക് പൊന്നു വിലയാണ്. തോല്‍ക്കുന്നവര്‍ക്ക് വിലയിടിയും. നോമ്പുകാലം കഴിഞ്ഞുള്ള വെള്ളിയാഴ്ചകളിലെ വൈകുന്നേരങ്ങളാണ് കാളപ്പോരിന്റെ ആവേശത്തിലാകുന്നത്. പോരു നിയന്ത്രിക്കാന്‍ കാരണവന്മാരുമുണ്ട്. കൂടെ തടിമിടുക്കുള്ള ചെറുപ്പക്കാരും. മലയാളികളും ധാരാളമായി ഈ കാളപ്പോരു കാണാനായി എത്തുന്നുണ്ട്. കൂടാതെ ബഹറിനിലെ എ.ഡി.692ല്‍ നിര്‍മ്മിച്ച പുരാതനമായ ഖമീസ് പള്ളിയുടെ വിശേഷങ്ങളും ഒമാനിലെ രാമായണമാസാചാരണ വിശേഷങ്ങളും കാണാം. ലോകകപ്പ് ക്രിക്കറ്റില്‍ ഒമാന്‍ യോഗ്യത നേടിയ വാര്‍ത്തയില്‍ സന്തോഷം പകരുന്നത് കളിക്കാരില്‍ ഇന്ത്യാക്കാരും ഉണ്ടെന്നതാണ്. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാണുക അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 31.

വസിക്കുന്ന സ്ഥലത്തു വോട്ടു ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണം - പ്രവാസലോകം

വളരെ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് പ്രവാസികള്‍. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പ്രവാസ വോട്ടവകാശം എന്ന ആവശ്യം പ്രവാസികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വളരെ കാലങ്ങളായി. ഇപ്പോള്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ സാധ്യതകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രോക്‌സി വോട്ടിംഗിനെ കുറിച്ചും സര്‍ക്കാന്‍ നിര്‍ദ്ദേശം വച്ചെങ്കിലും അതിനോട് പ്രവാസികള്‍ക്കും യോജിപ്പില്ല. അതത് രാജ്യങ്ങളില്‍ വച്ചു ഓണ്‍ലൈന്‍ ആയി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ടിംഗ് ലഭിക്കാന്‍ സാധ്യത ഉണ്ടാകുമെന്ന് ഇവര്‍ കരുതുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ് 29.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം