വനിതകള്‍ക്ക് മാത്രമായി അപ്പാരല്‍ പാര്‍ക്ക്

വനിതകള്‍ക്ക് മാത്രമായി പ്രിത്യേക അപ്പാരല്‍ പാര്‍ക്കുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ഐ ഡി സി. സ്ത്രികള്‍ നേതൃത്വം നല്‍കുന്ന കമ്പനികള്‍ക്കാണ് അങ്കമാലിയിലെ ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന സ്ഥലം അനുവദിക്കുക. മണി ന്യൂസ്, എപ്പിസോഡ്- 46.

Anchor: Abhilash Gopinathan

കറന്‍സി പരിഷ്‌കരണവും നികുതിയും

കറന്‍സി പരിഷ്‌കരണം സാധാരാണക്കാരടക്കം എല്ലാവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പലര്‍ക്കും തങ്ങളുടെ പക്കലുള്ള പണം അക്കൗണ്ടില്‍ ഇടാന്‍ പോലും ഭയമാണ്. ആദീയനികുതി പിഴ തുടങ്ങിയ വിഷയങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരണം. കയ്യിലുള്ള പണം അത് രണ്ട് ലക്ഷത്തിന് മുകളില്‍ ബാങ്കിലിട്ടാല്‍ ആദായ നികുതി വകുപ്പിന്റെ നടപിടി നേരിടേണ്ടി വരുമോ? പെന്‍ഷന്‍ തുക ബാങ്കിലിട്ടാല്‍ പിഴ നല്‍കേണ്ടിവരുമോ തുടങ്ങി കറന്‍സി പരിഷ്‌കരണത്തിന് ശേഷം നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നികുതി വിദഗ്ധന്‍ ശ്രീ ജോസഫ് വര്‍ഗിസ്. മണിന്യൂസ്, എപ്പിസോഡ്: 35.

പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ടൂറിസം

ലോകടൂറിസം ദിനമാണ് സപ്തംബര്‍ 27. ദൈവത്തിന്റെ സ്വന്തംനാട് എന്ന് ലോകമെമ്പാടും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പാടിപ്പുകഴ്ത്തുമ്പോള്‍ നിലവിലെ അവസ്ഥ എന്താണ്? സഞ്ചാരികള്‍ കേരളത്തെ അവഗണിക്കുന്നത് തുടര്‍ക്കഥയാകുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മൊത്തത്തില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടോ? ബിഗ് സ്‌റ്റോറി അന്വേഷിക്കുന്നു. കൂടാതെ, കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യവളര്‍ത്തല്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പ്രത്യേകിച്ച് ഞണ്ട് വളര്‍ത്തല്‍. കേരളത്തിലെ ഞണ്ടുകള്‍ക്ക് വിദേശത്ത് പ്രിയമേറുന്നു. അതിനെക്കുറിച്ച് മേക്കിങ് കേരള. അതുപോലെ ഇപ്പോള്‍ നിക്ഷേപം നടത്താന്‍ അനുകൂലമായ ഓഹരികള്‍ ഏതൊക്കെ? മണി ന്യൂസ്, എപ്പിസോഡ്: 27

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ കൈത്താങ്ങ്

അറേബ്യന്‍ നാടുകളെല്ലാം വിവിധങ്ങളായ പ്രതിസന്ധിയിലാണ്. പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കഷ്ടത്തിലാകുന്നത് മലയാളികളടക്കമുള്ള പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വിവിധ ഏജന്‍സികള്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സും പദ്ധതികള്‍ നടപ്പാക്കുന്നു. എണ്ണ വിലയിടിവും സ്വദേശിവത്കരണവുമാണ് പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ ഭീഷണിയാകുന്നത്. എന്നാല്‍ സംരംഭക പരിപാടികളുള്‍പ്പടെ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങാവുകയാണ് നോര്‍ക്ക്. മണി ന്യൂസ്, എപ്പിസോഡ് 23.

കടപ്പത്രങ്ങളിലെ നിക്ഷേപം

പൊതുജനങ്ങളില്‍ നിന്ന് ഓഹരിയിലൂടെയല്ലാതെ പണം സമാഹരിക്കുന്നതിനുപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഡിവഞ്ചറുകള്‍ എന്ന കടപ്പത്രങ്ങള്‍. കാലാവധിയ്ക്ക് ശേഷം മുതലും പലിശയും ചേര്‍ത്ത് നല്‍കുകയോ കാലാകാലങ്ങളില്‍ പലിശ നല്‍കികൊണ്ടിരിക്കുകയോ ചെയ്യുന്നതാണ് കടപ്പത്രങ്ങളുടെ രീതി. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നതിനേക്കാള്‍ ഒന്നരമുതല്‍ രണ്ട് ശതമാനത്തോളം പലിശ ലഭിക്കുന്നു എന്നതാണ് കടപ്പത്രങ്ങളെ ആകര്‍ഷകമാക്കുന്നത്. ഓഹരികള്‍ അനുവദിക്കുന്നത് പോലെ തന്നെ യൂണിറ്റുകളായാണ് എന്‍.സി.ഡികളും അലോട്ട് ചെയ്യുക. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കടപ്പത്രങ്ങല്‍ ഓഹരികളെപ്പോലെ തന്നെ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. മണിന്യൂസ് എപ്പിസോഡ് - 21

ഇന്‍കം ടാക്‌സ് റിട്ടേണ്‍സ്: ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഓണ്‍ലൈന്‍ ആയി റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ രണ്ടുതരത്തില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഡിജിറ്റലി സൈന്‍ഡ് സര്‍ട്ടിഫിക്കറ്റ് ആണ് ഇതില്‍ ഒന്ന്. ഇതുപയോഗിച്ച് ഇ-വെരിഫിക്കേഷന്‍ നടത്താം. മറ്റൊന്ന് ഐ.ടി.ആര്‍.വി അഥവാ ഇന്‍കം ടാക്‌സ റിട്ടേണ്‍സ് വെരിഫിക്കേഷന്‍ ആണ്. അക്‌നോളജ്‌മെന്റ് നീല ബോള്‍ പേനകൊണ്ട് ഒപ്പിട്ട് ആദായനികുതി വകുപ്പിന്റെ ബംഗളുരുവിലെ സെന്‍ട്രല്‍ പ്രോസസിങ് സെന്ററിലേക്ക് അയച്ചുകൊടുക്കണം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമല്ലാത്ത എല്ലാവര്‍ക്കും ഈ വെരിഫിക്കേഷന്‍ റൂട്ട് ഉപയോഗിക്കാം. ഇ റിട്ടേണ്‍ നല്‍കുന്ന സമയത്ത് അല്ലെങ്കില്‍ പിന്നീട് ഇ വെരിഫിക്കേഷന്‍ നടത്താം. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് അറിയേണ്ടതെന്തെല്ലാം. മണിന്യൂസ്. എപ്പിസോഡ്- 19

സ്റ്റാര്‍ട്ടപ്പ് വില്ലേജ് ്‌രണ്ടാം ഘട്ടടത്തിലേക്ക്

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജ് അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വളരെയേറെ പ്രത്യേകതകളോടെയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. രാജ്യത്തെ ആദ്യ ഐ.ടി ടെലികോം ഇന്‍കുബേറ്ററായ സ്റ്റാര്‍്ട്ടപ്പ് വില്ലേജിന്റെ രണ്ടാം ഘട്ട പ്രര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നല്‍കി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ടീമുണ്ടാക്കി വില്ലേജിലെ ഡിജിറ്റല്‍ ഇന്‍കുബേറ്ററില്‍ പങ്കാളികളാകാനുള്ള അവസരമാണ് രണ്ടാം ഘട്ടത്തില്‍ ഒരുക്കുന്നത്.

വരുമാനപ്രഖ്യാപന പദ്ധതിയുടെ വിശദാംശങ്ങള്‍

മുന്‍വര്‍ഷങ്ങളിലെ വരുമാനം കൃത്യമായി അറിയിക്കാത്തവര്‍ക്ക് അവ വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് വരുമാനപ്രഖ്യാപന പദ്ധതി പ്രഖ്യാപിച്ചു. വെളിപ്പെടുത്തുന്ന മൊത്തം വരുമാനത്തിന്റെ 45 ശതമാനമാണ് നികുതിയും സെസ്സും പിഴയുമായി അടയ്‌ക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങളാണ് ബിഗ് സ്റ്റോറിയില്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് പ്രവേശിക്കാനൊരുങ്ങുന്ന കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റി, അലങ്കാരച്ചെടികളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ശ്രദ്ധേയമാവുന്ന വടകര കെ.ടി.ബസാറിലെ ഗാര്‍ഡനേഴ്‌സ് കോര്‍ണര്‍ എന്നിവയ്ക്കുപുറമേ പതിവുപംക്തികളും കാണാം ഈ ലക്കത്തില്‍. മണിന്യൂസ്, എപ്പിസോഡ് 16

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം