വിദ്യാബാലന്റെ കഹാനി 2

വിദ്യാബാലന്റെ കഹാനി 2ന്റെയും തമിഴ് ചിത്രം 'മഹാവീരന്‍ കിട്ടു'വിന്റെയും വിശേഷങ്ങളും മലയാളത്തിലെ നാല് റിലീസുകളുമാണ് ഇ ബസില്‍. ഇ-ബസ്, എപ്പിസോഡ്: 35.

Anchor: Divish Mani

മാസ് ലുക്കില്‍ മമ്മൂട്ടി; ഗ്രേറ്റ്ഫാദര്‍ ടീസര്‍ എത്തി

മലയാള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ഗ്രേറ്റ്ഫാദറായി എത്തുന്ന 'ദി ഗ്രേറ്റ്ഫാദറിന്റെ' ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി ഗ്രേറ്റ്ഫാദറായി എത്തുന്നു എന്നു കേട്ടപ്പോള്‍ തന്നെ ആരാധകര്‍ ത്രില്ലിലാണ്. മോഷന്‍ പോസ്റ്ററിന് പിന്നാലെ ടീസര്‍ കൂടെ എത്തുന്നതോടെ. മമ്മൂട്ടിയുടെ മാസ് ഗെറ്റപ്പിലുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമേ ഉള്ളുവെങ്കിലും സിനിമ ഗംഭീരമാകുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് ഈ ടീസര്‍. കൂടാതെ ഈ ആഴ്ച തീയേറ്ററുകളില്‍ എത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പൃഥ്വിരാജിന്റെ എസ്ര, സൂര്യയുടെ സിങ്കം-3 അക്ഷയ് കുമാര്‍ നായകനായെത്തുന്ന ജോളി എല്‍.എല്‍.ബി - 2 എന്നീ ചിത്രങ്ങളുടെ വിശേഷങ്ങളും. ഇ-ബസ്: എപ്പിസോഡ്: 43

മലയാള സിനിമാ പ്രതിസന്ധി മുതലെടുത്ത് അന്യഭാഷാ ചിത്രങ്ങള്‍

മലയാള സിനിമാ ലോകത്തിന് നിരാശ സമ്മാനിച്ച് ഒരു വെള്ളിയാഴ്ച കൂടെ കടന്ന് പോയി. ഈ ക്രിസ്മസ് അവധിക്കാലത്തും മലയാളത്തില്‍ നിന്ന് ഒറ്റ പുതിയ റിലീസുമില്ല. എന്നാല്‍ ആ അവസരം മുതലെടുത്ത് മറ്റ് ഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുന്നു. പ്രതീക്ഷിച്ച പോലെ തന്നെ ആമിര്‍ ഖാന്റെ 'ദംഗല്‍' വിജയകരമായി പ്രദര്‍ശനം തുടങ്ങി. ബോക്‌സ് ഓഫീസിലെ ഓരോ റെക്കോഡും ഇനി ദംഗല്‍ മറികടക്കുന്ന കാഴ്ചയാകും വരും ദിനങ്ങിളില്‍ കാണുക. തമിഴില്‍ നിന്ന് കത്തി സണ്ടയും കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. കുടുതല്‍ വിശേഷങ്ങള്‍ക്ക് കാണുക. ഇ-ബസ്, എപ്പിസോഡ്, 38

സണ്ണി ലിയോണും ലയണും ഓണച്ചിത്രങ്ങളും

ഇന്ത്യക്കാരനായ ദേവ് പട്ടേല്‍ നായകവേഷം ചെയ്യുന്ന ലയണ്‍ എന്ന ഇംഗ്ലീഷ് സിനിമയാണ് സിനിമാ വിശേഷങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. സാരു ബ്രെയിലി എന്ന യുവാവിന്റെ കഥയാണ് ലയണ്‍ എന്ന ചിത്രം. മധ്യപ്രദേശിലെ ഖാണ്ഡ്‌വയിലെ ഷേരു മുന്‍ഷി ഖാന്‍ എന്ന കുട്ടി സാരു ബ്രെയിലി എന്ന ഓസ്‌ട്രേലിയന്‍ ബിസിനസുകാരനായ കഥ. അഞ്ച് വര്‍ഷം മുമ്പ ലോക മാധ്യമ ശ്രദ്ധ നേടിയ ഒരു കണ്ടെത്തല്‍. ഖാണ്ഡ്‌വയില ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷേരുവിനും സഹോദരനും വിശപ്പകറ്റാന്‍ റയില്‍വേ സ്റ്റേഷനില്‍ പിച്ചയെടുക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ സഹോദരനെ തേടി ട്രെയിനില്‍ കയറിയ ഷേരു ചെന്നെത്തിയത് കല്‍ക്കട്ടയില്‍. അവിടെ നിന്ന് അനാഥാലയത്തിലേക്കും. പിന്നീട് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ബ്രെയ്‌ലി കുടുംബത്തിന്റെ ദത്തു പിത്രനായി. അങ്ങനെ ആ പിഞ്ചു കുട്ടി വിദേശത്തേക്ക്. നടന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമായ ലയണ്‍ ഈ വര്‍ഷം അവസാനത്തോടെ മേളകളിലെത്തും. ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. കൂടാതെ സണ്ണിലിയോണ്‍ നായികയായി എത്തുന്ന ബെയ്മാന്‍ ലൗ എന്ന ചിത്രം അടുത്ത ആഴ്ച തീയറ്ററുകളിലെത്തുന്നു. ഇ ബസ്, എപ്പിസോഡ് 22.

സിനിമയും ക്യാപ്റ്റന്‍ കൂളും

ക്യാപ്റ്റന്‍ കൂളിന്റെ ജീവിതം സിനിമയാകുന്നതു കാത്തിരിക്കുന്ന ആരാധകര്‍ക്കു മുന്നിലേക്ക് 'എം.എസ്.ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന സിനിമ ഉടന്‍ തീയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. നീരജ് പാണ്ടെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുശാന്ത് സിംഗ് രജപുത് ആണ്. മലയാളത്തില്‍ നാലു സിനിമകള്‍ ഈ ആഴ്ച റിലീസിനെത്തുന്നു. ജയസൂര്യ നായകനായ ഇടി, പ്രേതം എന്നിവയും ബിജു മേനോന്റെ മരുഭൂമിയിലെ ആനയും ഡോ. ബിജു സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടിന്റെ പേരറിയാത്തവരും തീയറ്ററുകളിലെത്തി. മറ്റു ഭാഷകളിലെ നിരവധി ചിത്രങ്ങളും തിയറ്ററുകളിലെത്തുന്നു ഈ ആഴ്ചയില്‍. വിശേഷങ്ങള്‍ക്കായി കാണുക ഇ ബസ്, എപ്പിസോഡ് 20.

സുല്‍ത്താന്‍ സല്‍മാന്‍ ഖാന്‍

ഇന്ത്യന്‍ സിനിമയിലെ സുല്‍ത്താന്‍ സല്‍മാന്‍ ഖാന്‍ തന്നെയെന്ന് ഉറപ്പിക്കുന്നതാണ് മൂന്നുദിവസം കൊണ്ട് നൂറുകോടിയലധികം രൂപ കളക്ട് ചെയ്ത സുല്‍ത്താന്റെ പ്രകടനം. കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് സല്‍മാന്റെ രാജസൂയം. മലയാളത്തില്‍ നാല് ചിത്രങ്ങളാണ് ഭാഗ്യം പരീക്ഷിക്കുന്നത്: മമ്മൂട്ടിയുടെ കസബ, മഞ്ജുവാര്യരുടെ കരിങ്കുന്നം സിക്‌സസ്, ആസിഫ് അലി-ബിജു മേനോന്‍ ടീമിന്റെ അനുരാഗകരിക്കിന്‍വെള്ളം, ജയസൂര്യ-കുഞ്ചാക്കോ ടീമിന്റെ ഷാജഹാനും പരീക്കുട്ടിയും എന്നിവ. മോഹന്‍ലാലിന്റെ ജനതാഗാരേജ്, പൃഥ്വിരാജിന്റെ ഊഴം എന്നിവയുടെ ടീസറുകള്‍ എന്നിവയുമുണ്ട് ഈ ലക്കത്തില്‍. ഇ ബസ്, എപ്പിസോഡ് 15.

ഉഡ്താ പഞ്ചാബും ഒഴിവുദിവസത്തെകളിയും പിന്നെ കുറെ വെടിയും പുകയും

വിവാദങ്ങള്‍ കടന്നെത്തിയ ഉഡ്താ പഞ്ചാബിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. മയക്കുമരുന്നിന്റെ വ്യാപനം പഞ്ചാബി യുവത്വത്തെ സ്വാധീനിക്കുന്നതിന്റെ കഥയാണ് ഉഡ്താ പഞ്ചാബ് പറയുന്നത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് തിയറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. നവാഗത സംവിധായകന്‍ ജയകൃഷ്ണന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ലെന്‍സ് സൈബര്‍ രംഗത്തെ കുറ്റരൃത്യങ്ങളുടെ കഥയാണ് പറയുന്നത്. ഷാജഹാനും പരിക്കുട്ടിയും പേരുപോലെ തന്നെ പ്രണയം ഉള്ളിലുണ്ട്. ഷാജഹാനും പരീക്കുട്ടിയുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയുയും, ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പാ.വ പേരുപോലെ തന്നെ വ്യത്യസ്തമായ ചിത്രവുമായി എത്തുകയാണ് അനൂപ് മേനോനും മുരളിഗോപിയും ഒരുമിച്ചെത്തുന്ന ഈ ചിത്രം. ദേവസിപാപ്പന്‍, വര്‍ക്കി എന്നീ വൃദ്ധന്മാരുടെ കഥ പറയുന്ന ചിത്രം ചിരിപ്പിക്കാനും രസിപ്പിക്കാനും പോന്നതെന്ന് തീര്‍ച്ച. ഹോളിവുഡില്‍ നിന്നെത്തിയിരിക്കുന്നത് ഡ്വായിന്‍ ജോണ്‍സണിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് എന്ന ആക്ഷന്‍ കോമഡി ചിത്രമാണ്. ഇ ബസ്, എപ്പിസോഡ് 12.

ഗുസ്തിക്കാരന്‍ സല്‍മാനും ആന്ഗ്രി ബേഡ്‌സും

സല്‍മാന്‍ഖാന്റെ സുല്‍ത്താന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സല്‍മാനെയും അനുഷ്‌കാ ശര്‍മയെയും അവതരിപ്പിക്കുന്ന ടീസറുകള്‍ക്ക് പുറകെയാണ് സുല്‍ത്താന്റെ ട്രെയിലറിന്റെ ഗംഭീര വരവ്. ഹരിയാനക്കാരാനായ ഗുസ്തിക്കാരന്റെ കഥയാണ് സുല്‍ത്താനിനുള്ളത്. മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് മലയാളത്തിലെത്തിയിരിക്കുന്നത്. സ്‌കൂള്‍ ബസും ഒരു മുറൈവന്ത് പാര്‍ത്തായയും അതോടൊപ്പം പൊരുതാന്‍ തെലുങ്കില്‍ നിന്ന് അല്ലു അര്‍ജുനിന്റെ യോദ്ധാവും. ചിമ്പുവും നയന്‍താരയും അഭിനയിക്കുന്ന ഇത് നമ്മ ആള് തിയറ്ററുകളിലെത്തി. ചിമ്പുവിന് തിരിച്ചുവരവൊരുക്കുന്ന ചിത്രമാകുമിഡതെന്നാണ് തമിഴ് ലോകം പ്രതീക്ഷിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള അനിമേഷന്‍ ചിത്രം ആന്ഗ്രി ബേഡ്‌സും ഈ ആഴ്ച തിയറ്ററുകളിലെത്തുകയാണ്. എപ്പിസോഡ് -9

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം