വേദികയുടെ ഓണം കളക്ഷന്‍

ഓണത്തിനായി നാടും നഗരവും ഒരുങ്ങുകയാണ്. മുണ്ടും നേര്യതും സെറ്റ് സാരിയുമൊന്നുമില്ലാതെ നമുക്കെന്ത് ഓണം.. വേദികയുടെ ഓണം സ്‌പെഷ്യല്‍ കളക്ഷന്‍സുമായാണ് ലേഡീസ് ഫസ്റ്റ് ഇന്ന് എത്തിയിരിക്കുന്നത്. കൂടാതെ ഇന്നത്തെ വിഭവം കരിക്ക് പായസം തയാറാക്കുകയാണ് പാര്‍വതി ഷോണ്‍.

Anchor: Others

പ്രണയ ശലഭങ്ങളുടെ കൂട്ടുകാരി

ഏതോ അജ്ഞാതമായ പ്രണയത്തിന്റെ അവ്യക്തമായ ഭാഷണങ്ങളായി നമ്മളിലെത്തുന്ന മഴക്കാലം പോലെ, നേര്‍ത്തതെങ്കിലും ഹൃദ്യവും ആര്‍ദ്രവുമായ പ്രണയത്തിന്റെ മഴനൂലുകള്‍ നമുക്ക് സമ്മാനിച്ച എഴുത്തുകാരിയാണ് ഫൗസിയ കളപ്പാട്ട്. മഴയുള്ള രാത്രിയില്‍ നനുത്ത ചിറകുകളുമായി നമ്മുടെ മുറിയിലേക്ക് അനുവാദമില്ലാതെ കടന്നുവന്ന മിന്നാമിന്നിയെപ്പോലെയാണ് ഫൗസിയയുടെ കവിതകള്‍. കാതില്‍ പറഞ്ഞവയൊക്കെ പ്രിയതരമാകുന്നതും ആ എഴുത്തിന്റെ വശ്യത കൊണ്ട് തന്നെയാണ്. 'പ്രണയ ശലഭങ്ങള്‍ ശ്രാദ്ധമൂട്ടുമ്പോള്‍' എന്ന പുസ്തകം അനുവാചകരിലേക്ക് എത്താനിരിക്കുന്നതേയുള്ളു. എങ്കിലും വേനല്‍ തിളപ്പിച്ച മാഞ്ചുനയിറ്റ് പൊള്ളിയ ഒരു 'കാമുകന്‍ തേന്മാവ്' നമ്മുടെ മനസിലുണ്ട്. എഴുത്തും പ്രണയവും ചിന്തയും ലേഡീസ് ഫസ്റ്റില്‍ പങ്കുവയ്ക്കുകയാണ് ഫൗസിയ കളപ്പാട്ട്. എപ്പിസോഡ് 164

ഭിന്നലിംഗക്കാര്‍ മനുഷ്യരെന്നു പറയുന്ന കല്‍കിയുടെ വരകള്‍

ഇന്ത്യയിലെ ഭിന്നലിംഗക്കാര്‍ക്കിടയിലെ ആദ്യ ചിത്രകാരി കല്‍കി സുബ്രമണ്യം. കലയെ കാലത്തിനു വേണ്ട അവകാശ പോരാട്ടങ്ങളുടെ ആയുധമാക്കി പോരാടുകയാണ് കല്‍കി. കല ഹൃദയത്തോട് ചേര്‍ത്തു വയ്ക്കപ്പെട്ടിരിക്കുകയാണ് കല്‍കിക്ക്. ഒപ്പം നുറുങ്ങുകളായി മാറിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും. അതിനാല്‍ തന്നെ സ്വന്തം ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത നുറുങ്ങുകളാണ് അവ കല്‍കിക്ക്, പാര്‍ശ്വങ്ങളില്‍ ചോര പൊടിഞ്ഞേക്കാം.. നുറുങ്ങിപ്പോയ സ്വന്തം ജീവിതങ്ങളായി ഭിന്നലിംഗക്കാര്‍ ജീവിക്കവെ അതേ പേരുതന്നെയാണ് കല്‍കി തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് നല്‍കിയിരിക്കുന്നത്. ക്രിയാത്മകത കല്‍കിയില്‍ ഉണര്‍ത്തുന്നത് സൗന്ദര്യദര്‍ശനം മാത്രമല്ല. കേന്ദ്രീകരിക്കേണ്ട, സംവദിക്കേണ്ട പ്രശ്‌നങ്ങളെ തന്നെയാണ്. ജീവിതം സമരം തന്നെയാണെന്ന് തന്റെ വരകളുടെ വിപ്ലവ പോരാട്ടങ്ങളിലൂടെ കല്‍കി വിളിച്ചു പറയുന്നു. ലേഡീസ് ഫസ്റ്റ്, എപ്പിസോഡ് 163.

പാര്‍പ്പിടമൊരുക്കുന്ന ഡോ. എം.എസ്. സുനില്‍ ലേഡീസ് ഫസ്റ്റില്‍

വീടില്ലാത്തവര്‍ക്കു പാര്‍പ്പിടമൊരുക്കുകയെന്ന വലിയ ദൗത്യമാണ് ഡോ. എം.എസ്. സുനില്‍ എന്ന അദ്ധ്യാപിക നിര്‍വ്വഹിക്കുന്നത്. അമ്പത്തി ഏഴോളം വീടുകളാണ് ഡോ. സുനില്‍ ഇതുവരെ പണിതു നല്‍കിയത്. നാഷണല്‍ സര്‍വീസ് സ്‌കീമില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിത പ്രയാസം മനസ്സിലാക്കിയാണ് ഡോ. സുനില്‍ ആദ്യമായി ഒരു വീടൊരുക്കി നല്‍കിയത്. തന്റെ ചുറ്റിലും കണ്ടവരില്‍ നിന്നും ആദിവാസികളുടെ ഇടയിലേക്കു തന്റെ പ്രവര്‍ത്തന മേഖല മാറ്റിയിരിക്കുകയാണ്. പോഷാകാഹാരവും വസ്ത്രങ്ങളും ഒക്കെ ആദിവാസികള്‍ക്കു എത്തിച്ചു കൊടുക്കുകയാണ് ഡോ. സുനില്‍. ഡോ. എം.എസ്. സുനില്‍ തന്റെ വിചാരവിശേഷങ്ങള്‍ ലേഡീസ് ഫസ്റ്റുമായി പങ്കുവയ്ക്കുന്നു. ലേഡീസ് ഫസ്റ്റ്, എപ്പിസോഡ് 151.

ഫാഷന്‍ വിശേഷങ്ങളുമായി ശാലിനി ജെയിംസ്

ഡല്‍ഹിയില്‍ നടന്ന ആമസോണ്‍ ഇന്ത്യാ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ശാലിനി ജെയിംസുമായി പാര്‍വതി മേനോന്‍ സംസാരിക്കുന്നു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയാണ് ഇത്തവണ ഫെസ്റ്റിവല്‍ അരങ്ങേറിയതെന്ന് ശാലിനി പറഞ്ഞു. നാഷണല്‍ - ഇന്റര്‍നാഷണല്‍ ഡിസൈനേഴ്‌സിനൊപ്പം പ്ലാറ്റ്‌ഫോം പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പതിമൂന്ന് വര്‍ഷമായി മന്ത്ര എന്ന ഷോറൂം നടത്തുന്നുണ്ടെങ്കിലും എസ്.ജെ എന്ന പ്രീമിയം ബ്രാന്‍ഡ് അവിടെവെച്ച് ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ശാലിനി പറഞ്ഞു. ലേഡീസ് ഫസ്റ്റ്, എപ്പിസോഡ്: 137

വീവേഴ്‌സ് വില്ലേജില്‍ വരൂ, വ്യത്യസ്ത കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാം

മൂന്നര വര്‍ഷം മുമ്പാണ് ശോഭ കൈത്തറി വസ്ത്രങ്ങളുടെ വ്യത്യസ്ത ഡിസൈനുകളുമായി തന്റെ വീവേഴ്‌സ് വില്ലേജ് എന്ന സ്ഥാപനം തിരുവനന്തപുരത്ത് തുടങ്ങിയത്. മുതിര്‍ന്നവരും പ്രായമായവരും മാത്രം കൈത്തറി ഉപയോഗിച്ചിരുന്നതിനാല്‍ തന്നെ കൈത്തറി മേഖലയില്‍ തൊഴില്‍ ഇല്ലാതാകുന്ന ഒരു സ്ഥിതിയായിരുന്നു. പരമ്പരാഗതമായി നെയ്തു കൊണ്ടിരുന്നവരല്ലാതെ പുതു തലമുറ ഈ തൊഴിലെടുക്കാന്‍ മുന്നോട്ടു വരാത്ത അവസ്ഥ ഒരു വശത്ത്. മറു വശത്താണെങ്കില്‍ വലിയ വിപണി സാധ്യതയുള്ള യുവതയ്ക്ക് കൈത്തറി വസ്ത്രങ്ങളുടെ വ്യത്യസ്ത ഡിസൈനുകള്‍ ഇല്ല എന്ന പരിമിതിയും. ഈ രണ്ടവസ്ഥയും കാരണം ഒരു വ്യവസായം തന്നെ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടായിരുന്നപ്പോഴാണ് ശോഭ അശ്വിന്‍ വീവേഴ്‌സ് വില്ലേജ് ആരംഭിച്ചത്. തന്റെ വ്യത്യസ്ത ഡിസൈനുകളും വെല്ലുവിളികളുമെല്ലാം ലേഡീസ് ഫസ്റ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ശോഭ അശ്വിന്‍. ലേഡീസ് ഫസ്റ്റ്, എപ്പിസോഡ് 127.

എത്‌നിക് വീവ്‌സ് - ലളിതവും സുന്ദരവുമായ സാരികളുടെ ശേഖരം

ലളിതവും സുന്ദരവുമായ കോട്ടണ്‍, സില്‍ക്കു, ജൂട്ട് സാരികള്‍ ലഭ്യമാക്കുന്ന ഒരു ബുട്ടീക് ആണ് തിരുവനന്തപുരത്തുള്ള എത്‌നിക് വീവ്‌സ്. രാജ്യമാകമാനമുള്ള വ്യത്യസ്ത ഡിസൈനിലും ഫാഷനിലും ഉള്ള സാരികള്‍ ഇവിടെ ലഭിക്കും. യാത്ര ഇഷ്ടപ്പെടുന്ന കുഞ്ഞുമോള്‍ സിറിയക് ആണ് സ്ഥാപനത്തിന്റെ ഉടമ. തന്റെ യാത്രകളില്‍ കണ്ട വസ്ത്രവൈവിധ്യം തിരുവനന്തപുരത്തുള്ളവര്‍ക്കും ലഭ്യമാക്കുകയായിരുന്നു കുഞ്ഞുമോള്‍. 2002ലാണ് ബുട്ടീക്ക് ആരംഭിച്ചത്. തന്റെ വസ്ത്രവ്യാപര രംഗത്തെ അനുഭവജ്ഞാനം ലേഡീസ് ഫസ്റ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് കുഞ്ഞുമോള്‍ സിറിയക്. ലേഡീസ് ഫസ്റ്റ്, എപ്പിസോഡ് 123.

മലയാളി സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതുഭാവം നല്‍കി ശോഭ കുഞ്ചന്‍

ബ്യൂട്ടി പാര്‍ലറുകള്‍ നാട്ടില്‍ സാധാരണമല്ലാത്ത ഒരു കാലത്താണ് ശോഭ കുഞ്ചന്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ബ്യൂട്ടീഷ്യന്‍ എന്നാല്‍ സമൂഹത്തില്‍ വിലയില്ലാത്ത ഒരു കാലമായിരുന്നു അതെന്ന് ശോഭാ കുഞ്ചന്‍ പറയുന്നു. എന്നാല്‍ അതിനെയെല്ലാം വകവെയ്ക്കാതെയാണ് താന്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. ആ കാലത്ത് മേക്കപ്പിനേക്കാള്‍ ആളുകള്‍ക്ക് താല്‍പര്യം ഹെയര്‍ സ്റ്റൈലിനോടായിരുന്നു. എന്നാല്‍ ഹെയര്‍ സ്റ്റൈലിനൊപ്പം മേക്കപ്പ് കൂടെ പൂര്‍ണമായാല്‍ മാത്രമേ വിവാഹ പെണ്ണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയുള്ളൂ എന്ന് ശോഭ പറയുന്നു. ശോഭ കുഞ്ചന്‍ മനസു തുറക്കുന്നു. ലേഡീസ് ഫസ്റ്റ് എപ്പിസോഡ് 115.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം