ന്യൂയോര്‍ക്ക്: വീതിയുള്ള മിഴികളും നീലനിറമുള്ള ശരീരവുമുള്ള വിചിത്രമനുഷ്യര്‍. ഭീമാകാരരായ മൃഗങ്ങള്‍. ഒഴുകുന്ന മലകള്‍. വര്‍ണശമ്പളമായ സസ്യലതാതികള്‍... കേരളത്തില്‍ ഉള്‍പ്പെടെ വന്‍വിജയമായ ഹോളിവുഡ് സിനിമ അവതാറിലെ ഈ അത്ഭുതലോകത്തേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകാന്‍ ഡിസ്‌നി ആനിമല്‍ കിങ്ഡം ഒരുങ്ങുന്നു. 

pandora

അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള പാര്‍ക്കില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വിഭാവനം ചെയ്ത പണ്ടോറ എന്ന സാങ്കല്‍പിക ലോകം യാഥാര്‍ഥ്യമാകുകയാണ്. പണ്ടോറ- ദ വേള്‍ഡ് ഓഫ് അവതാര്‍ എന്ന പേരിലാണ് തീം പാര്‍ക്ക് ഒരുങ്ങുന്നത്. 12 ഏക്കറിലായി നിര്‍മിക്കുന്ന പാര്‍ക്ക് 2017-ലെ അവധിക്കാലത്തോടെ സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

2011 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച അവതാര്‍ ലോകത്തിന്റെ നിര്‍മാണം 2014-ലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവായ ജോന്‍ ലാന്‍ഡ്വയും ഡിസ്‌നിയുടെ കലാസാങ്കേതിക വിദഗ്ധനായ ജോ റോഹ്‌ദെയുമാണ് ഈ ആശയത്തിനു പിന്നില്‍.

pandora

പണ്ടോറ- ദ വേള്‍ഡ് ഓഫ് അവതാര്‍: അണിയറ വിശേഷങ്ങള്‍ കാണാം