ബാഴ്‌സലോണ എന്നു കേള്‍ക്കുമ്പോള്‍ ഒന്നാര്‍ത്തു വിളിക്കാന്‍ തോന്നുന്നുണ്ടോ... ഏതെങ്കിലും മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ടോ... മെസി, നെയ്മര്‍, സുവാരസ്...ഇനി ഒന്നും പറയണ്ടല്ലോ?

Barcelona

സാക്ഷാല്‍ ബാഴ്‌സലോണ. ഫുട്‌ബോള്‍ ക്ലബിനകത്തുതന്നെ ജനാരവങ്ങളുടെ കളിക്കളം. കാമ്പ് നൗ എന്ന സ്റ്റേഡിയം അതി ഗംഭീരം. ലോകോത്തര കളിക്കാര്‍ മുഴുവന്‍ കളിക്കുന്ന ക്ലബ്ബ്. ആരവങ്ങളില്ലാത്ത കളിക്കളം മരുഭൂമിപോലെയാണ്. ഫോട്ടോഗ്രാഫിയുടെ തുടക്ക കാലം ഫുട്‌ബോള്‍ ധാരാളം പകര്‍ത്തിയിരുന്നു. അതേ ആരവങ്ങള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

മെസിയുടെയും നെയ്മറിന്റെയും ഒക്കെ ചിത്രങ്ങള്‍ കണ്ട് കടന്നുചെല്ലുമ്പോള്‍ ഗ്യാലറിയാണ്. നിറയെ ട്രോഫികള്‍. പുറത്തേക്ക് നോക്കിയാല്‍ കുഞ്ഞുവട്ടത്തില്‍ പച്ചപ്പുല്‍ത്തകിടി. ഉദ്യാനപാലകര്‍ അത് നനച്ചുകൊണ്ടിരിക്കുന്നു.

Barcelona Spain

ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഗ്യാലറി. യൂറോപ്പിലെതന്നെ ഏറ്റവുമധികംപേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്. സ്പാനിഷില്‍ കാമ്പ് നൗ എന്നാല്‍ പുതിയ മൈതാനം എന്നാണര്‍ഥം. 1955-57 കാലത്താണ് നിര്‍മിച്ചത്. ഔദ്യോഗിക നാമം Estadi del FC Barcelona. പക്ഷേ, ആളുകള്‍ അതിനെ പുതിയ സ്റ്റേഡിയം എന്നുതന്നെയാണ് വിളിക്കുന്നത്. ഒരു ഫുട്‌ബോള്‍ സ്‌നേഹി തീര്‍ച്ചയായും കണ്ടിരിക്കേണ്ട മ്യൂസിയം ആണ് കാമ്പ് നൗ.

Barcelona Spain

23 യൂറോ (ഏകദേശം 1667 രൂപ) ആണ് പ്രവേശനഫീസ്. തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സലോണയിലെ പ്രധാന ആകര്‍ഷണമാണ് കാമ്പ് നൗ. പുരാതന നഗരമാണിത്. നഗരത്തിലെങ്ങും ക്രിസ്മസ് വിളക്കുകള്‍ തൂക്കിയിരിക്കുന്നു. വലിയ കെട്ടിടങ്ങളൊക്കെ റോമന്‍ വാസ്തു ശില്‍പശൈലിയിലാണ്. ആധുനിക വാസ്തു ശില്‍പ ശൈലി കൊണ്ടുവന്നത് അന്റോണി ഗൗഡിയാണ്. അദ്ദേഹം നഗരത്തിന്റെ പിതാവ് എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മെഡിറ്ററേനിയന്‍ കടലിനഭിമുഖമായാണ് നഗരം കിടക്കുന്നത്. 

Barcelona

ലെ സാഗ്രഡാ ഫാമിലിയ എന്ന റോമന്‍ കത്തോലിക്കാപള്ളി നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നേരത്തെ പറഞ്ഞ അന്റോണി ഗൗഡി തന്നെയാണ് ഈ പള്ളിയുടെയും ശില്‍പി. 1882-ല്‍ തുടങ്ങിയ നിര്‍മാണമാണ്. ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്പാനിഷ് സിവില്‍ യുദ്ധമടക്കം തടസ്സമായി വന്നു. 2026-ല്‍ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Barcelona

ഗോഥിക് വാസ്തുശില്‍പകലയും ആധുനികതയും ചേര്‍ന്ന നിര്‍മിതിയെന്നു പറയാം. 2026-ല്‍ അന്റോണി ഗൗഡിയുടെ ചരമ ശതവാര്‍ഷിക വര്‍ഷമാണ്. സന്ധ്യാസമയം നഗരത്തിലെ നക്ഷത്ര വിളക്കുകള്‍ കാണാന്‍ തീരുമാനിച്ചു. സുഖമുള്ള തണുപ്പേയുള്ളൂ. ഭക്ഷണശാലകളും, നൃത്തശാലകളും നൈറ്റ് ക്ലബുകളും സജീവം. ഇടവഴികളില്‍ കല്ല് പാകിയിരിക്കുന്നു. ചെറുകടകളിലൊന്നില്‍ കയറി. ബേക്കറിയും മദ്യശാലയും റെസ്റ്റോറന്റും ഒന്നിച്ച് ചേര്‍ന്ന കെട്ടിടം.

Barcelona

പന്നിയുടെ ഒരു കാല് ഒരു സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്നു. Jamon serrano ham എന്നാണതിന്റെ പേര്. പന്നിയുടെ കാല്‍ ഉപ്പ് തേച്ച് തൂക്കിയിട്ട് കാറ്റുകൊള്ളിച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. നന്നേ വയസ്സായ ആളാണ് കടയിലുള്ളത്. അയാള്‍ ചെറു കത്തിവെച്ച് നേര്‍ത്ത കഷ്ണമായി അത് മുറിച്ചാണ് വിളമ്പുന്നത്. പന്നി കഴിച്ച് ശീലമില്ലെങ്കിലും എന്നിലെ ഭക്ഷണക്കൊതിയന്‍ ഉണര്‍ന്നു.

അയാള്‍ അത് മുറിച്ച് എനിക്ക് നല്‍കി. അല്‍പം മദ്യവും. ഇതാണ് അതിന്റെ കോമ്പിനേഷന്‍ എന്നാണയാള്‍ പറഞ്ഞതെന്ന് ആംഗ്യ ഭാഷകൊണ്ട് മനസ്സിലാക്കി. സംഗതി എന്തായാലും നല്ല സ്വാദുണ്ടായിരുന്നു. സമയമെടുത്ത് ഉണക്കുകയാണെങ്കില്‍ സ്വാദും കൂടുമെന്നയാള്‍ പകുതി ഇംഗ്ലീഷിലും പകുതി സ്പാനിഷിലും പിന്നെ ആംഗ്യ ഭാഷയും കൂട്ടിക്കലര്‍ത്തി പറഞ്ഞു. തണുപ്പിനെ അതി ജീവിക്കുന്ന ഇന്ധനമാണയാള്‍ തന്നതെന്ന് മനസ്സിലായി. നടക്കാന്‍ നല്ല സുഖം.

കാറ്റലോണിയ നഗരവീഥിയിലൂടെയാണ് നടത്തം. നഗരം ഉറങ്ങുന്നില്ല ഇവിടെ. നാല് പഴയ പ്രവിശ്യകളുടെ ഒരുമിച്ചുള്ള പേരാണ് കാറ്റലോണിയ. ബാഴ്‌സലോണ, ഗിരോണ, ലെയിദ, ടാരഗോണ എന്നീ പ്രവിശ്യകളാണവ.

സംസാരിച്ചിരുന്ന നാട്ടുഭാഷയുടെ പേരും കാറ്റലാന്‍ എന്നാണ്. കൂടാതെ സ്പാനിഷ്, അനാറീസ് എന്ന നാട്ടുഭാഷകളുമുണ്ട്. നല്ല ഭക്ഷണം തിരക്കിയുള്ള യാത്ര അവസാനിച്ചത് Palacio del flamenco എന്ന ബോര്‍ഡിന് മുന്നിലാണ്. ഫ്‌ളമംഗോ എന്ന നൃത്തരൂപവും കാണാം ഭക്ഷണവും കഴിക്കാം.

ശക്തമായ ഭാവചലനങ്ങളോടും ചടുലമായ കാലടികളോടുംകൂടി വാദ്യങ്ങളോടെയും കൈയടികളോടെയും അവതരിപ്പിക്കുന്ന നൃത്തരൂപമാണ് ഫ്‌ളമംഗോ. നൃത്തത്തിന്റെ സകല ഭാവങ്ങളും തന്മയത്വത്തോടെ അവ തരിപ്പിക്കുന്നു. ഗിറ്റാറിന്റെ അകമ്പടിയുമുണ്ട്.

Barcelona

ടാപാസ് (Tapas), സാലഡ്, സീഫുഡ് ബൗള്‍, പിന്നെ സവിശേഷ രുചിയുള്ള സാന്‍ഗ്രിയ വൈനും. സാന്‍ഗ്രിയ സ്‌പെയിനിന്റെ സ്വന്തം വൈന്‍ ആണ്. നൃത്തസംഘം മനസ്സ് കുളിര്‍പ്പിച്ചു. സ്വാദൂറും വിഭവങ്ങള്‍ വയറും നിറച്ചു.

Barcelona

പിറ്റേന്ന് അതിരാവിലെ ഉണരണം, നടക്കണം എന്നൊക്കെ വിചാരിച്ചാണുറങ്ങിയത്. പക്ഷേ, തണുപ്പ് ഉറക്കിക്കളഞ്ഞു. ടൂര്‍ ബസ് ടിക്കറ്റ് എടുത്ത് മൊണ്ട്യൂക് മല (Montjuic Mountain) ആണ് ലക്ഷ്യം. മെട്രോ റെയിലില്‍ കയറി ഫ്യൂണിക്കുലാര്‍ കേബിള്‍ റെയില്‍ വഴിയും മലയില്‍ എത്താം. 6000 പേരെ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാനാവുന്ന തരം സംവിധാനമാണിത്. മൊണ്ട്യൂക് മലകളില്‍ നിന്നാല്‍ ബാഴ്‌സലോണയുടെ തുറമുഖം മുഴുവന്‍ കാണാം.

നഗരത്തിന് പുറത്ത് പോയാല്‍ നാട്ടിന്‍ പുറത്തിന്റെ ഭംഗി ആസ്വദിക്കാം. മോണ്ട് സെറാറ്റ് മലനിരകളാണ് കാണാനാവുക. അറക്കവാള്‍ എന്നാണ് മോണ്ട് സെറാറ്റ് എന്ന വാക്കിന്റെ അര്‍ഥം.
ഒവില് മരങ്ങളുടെ ഇടയിലൂടെയുള്ള വഴിയില്‍ ബസ് തിരിഞ്ഞു.

Barcelona

മോണ്ട് സെറാറ്റ് മലയുടെ അടിവാരത്തില്‍ ഒലിവ് മരങ്ങളുടെ തോട്ടത്തിന് നടുവില്‍ ഒലിവ് എണ്ണ ആട്ടി എണ്ണയെടുക്കുന്ന ഒരു മില്‍. അതാണ് വിന്യ നോവ എന്ന ഭക്ഷണശാല. അവിടെ നാടന്‍ ഭക്ഷണമാണ് വിളമ്പുന്നത്. ഒലിവ് എണ്ണയില്‍ ഉണ്ടാക്കിയത്. ഒലിവ് ആട്ടി എണ്ണയെടുത്ത് ഭക്ഷണം അപ്പോള്‍തന്നെ പാകം ചെയ്തു തരും. സാന്‍ഗ്രിയ വൈനിന്റെ അകമ്പടിയുമുണ്ട്. സാന്റകോവ എന്ന സ്ഥലത്തേക്കാണ് പിന്നെ പോയത്. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണിത്.

Barcelona

 
Barcelona is the capital city of the autonomous community of Catalonia in the Kingdom of Spain, as well as the country's second most populous municipality, with a population of 1.6 million within city limits.It is the largest metropolis on the Mediterranean Sea, located on the coast between the mouths of the rivers Llobregat and Bes·s, and bounded to the west by the Serra de Collserola mountain range, the tallest peak of which is 512 meter

How to Reach

By Air: Barcelona El Prat Airport,Spain

Direct flights with many European cities and major capitals around the world.Madrid-Barcelona air shuttle with flights every 30-60 minutes.Daily connections with major Spanish cities.

Best Season

For dry, hot weather: May-July ? For hot, humid weather: August ? For pleasant, mild weather: March-April and October-November