നാഗര്‍കോവില്‍: ശബരിമല സീസണോടനുബന്ധിച്ച് കന്യാകുമാരിയില്‍ അയ്യപ്പ ഭക്തര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. കൂടുതല്‍ ശൗചാലയങ്ങള്‍, കുടിവെള്ള യൂണിറ്റുകള്‍, വാഹന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടനക്കാലത്ത് ഭക്തരുടെ തിരക്ക് കൂടുമെന്നതിനാല്‍ താത്കാലിക കടകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

നവംബര്‍ 16 മുതല്‍ ജനവരി 20 വരെയാണ് കന്യാകുമാരിയില്‍ അയ്യപ്പ ഭക്തന്മാരുടെ തിരക്ക് ഉണ്ടാകുക.