കൈലാസയാത്രമെഡിക്കല്‍ ബാഗ്


കൈലാസ, മാനസസരസ്സ് പരിക്രമണ വേളയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ പലപ്പോ ഴും ലഭ്യമാവില്ല. അതിനാല്‍ താഴെ പറയുന്ന പ്രഥമശുശ്രൂഷാ കിറ്റും മരുന്നുകളും കൂടെ കരുതുന്നത് നന്നായിരിക്കും.
വാസ്ലിന്‍ പെട്രോളിയം ജെല്ലി, മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍, ഡൈജീന്‍ ടാബ്ലറ്റ്‌സ്, ബാന്‍ഡേജ്, കോട്ടന്‍, അയോഡക്‌സ്, മൂവ്, ബെറ്റാഡൈന്‍ ഓയിന്‍മെന്റുകള്‍, ഡെറ്റോള്‍, ക്രോസിന്‍, ഡിസ്​പിരിന്‍, ഫ്‌ളക്‌സോണ്‍ ഗുളികകള്‍, ആന്റി ഡയേറിയ ടാബ്ലറ്റ്‌സ്, ഗ്ലൂക്കോസ്, വിക്‌സ്, സ്ട്രപ്‌സില്‍സ്.
മ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്ത്മ, പ്രമേഹം, അപസ്മാരം എന്നിവ ഉള്ളവരെ യാത്രക്ക് അനുവദിക്കില്ല. ഡല്‍ഹിയില്‍വെച്ചും, ഗുന്‍ജിയില്‍ വെച്ചും രണ്ട് മെഡിക്കല്‍ പരിശോധനയുണ്ടാവും.


ട്രാവല്‍ ബാഗ്


തല മൂടാവുന്ന വിന്‍ഡ് പ്രൂഫ് ജാക്കറ്റ്മരണ്ട് ഫുള്‍സ്ലീവ് സ്വറ്ററും, ഒരു ഹാഫ് സ്ലീവ് സ്വറ്ററുംമമങ്കിക്യാപ്പ്മലതര്‍, വൂളന്‍ കയ്യുറകള്‍ ഓരോന്നുവീതംമരണ്ട് വൂളന്‍ അഥവാ കോട്ടന്‍ ലോങ്ങ്‌ജോണ്‍സ് (ശരീരത്തോടു ചേര്‍ന്ന് ഒട്ടികിടക്കുന്ന അടിവസ്ത്രം)മനാലു വീതം വുളന്‍ സോക്‌സുകള്‍മനാലു വീതം കോട്ടന്‍ സോക്‌സുകള്‍മജീന്‍സ് പാന്റ് മൂന്നെണ്ണംമരണ്ട് ഷോട്ട്‌സ്മആറ് ഷര്‍ട്ട്മടീ ഷര്‍ട്ട്മനിലവാരമുള്ള സണ്‍ഗ്ലാസ്മരണ്ട് മികച്ച ട്രക്കിങ്ങ് ഷൂകള്‍മതൊപ്പിമവലിയ വാട്ടര്‍ ബോട്ടില്‍മടോര്‍ച്ച്മഅധിക ബാറ്ററികളും, ബള്‍ബുംമവലിയ റെയിന്‍ കോട്ട്മബെല്‍റ്റ് പൗച്ച്മലഗ്ഗേജ് പൊതിയാനുള്ള വലിയ പ്ലാസ്റ്റിക് ഷീറ്റ്, പ്ലേറ്റ്, മഗ്ഗ്, സ്​പൂണ്‍ ഒരു സെറ്റു വീതം മ ടോയ്‌ലറ്റ് പേപ്പര്‍മസണ്‍സ്‌ക്രീന്‍ ലോഷന്‍മമെഴുകുതിരികള്‍മലൈറ്റര്‍, തീപ്പെട്ടിമഒരു റബ്ബര്‍ ചെരുപ്പ്മചൈനീസ് കത്തി.
യാത്രയില്‍ സ്യൂട്ട്‌കെയിസ് അനുവദിക്കില്ലമസാധനങ്ങള്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ് ക്യാന്‍വാസ് ബാഗിലാക്കി വീണ്ടും പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിയുകമഭാരം 25 കിലോയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുകമദിവസേന 100 രൂപ വാടകയ്ക്ക് പോര്‍ട്ടര്‍മാരെയും 200 രൂപക്ക് പോണികളും ഇന്ത്യന്‍ അതിര്‍ത്തി വരെ കിട്ടും.


ഫുഡ് കിറ്റ്


പരിക്രമണ വേളയില്‍ പാകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്നേ കരുതണംമആട്ട, അരി, പരിപ്പ്, ന്യൂഡില്‍ പാക്കുകള്‍, സൂജി, ഉപ്പുമാ പാക്കറ്റുകള്‍, ഉപ്പ്, മുളക്, ടിന്നിലടച്ച പച്ചക്കറികള്‍, പാല്‍പൊടി, പാല്‍ക്കട്ടി, പഞ്ചസാര, കോണ്‍ഫ്‌ളേക്കസ്, ഓട്‌സ്, കാപ്പി, ബോണ്‍വിറ്റ, നെയ്യ് മറ്റ് പൂജാസാമഗ്രികള്‍ എന്നിവയാണ് പ്രധാനംമയാത്രയില്‍ ബിസ്‌കറ്റുകള്‍, ഡ്രൈഫ്രൂട്ട്‌സ്, നാരങ്ങാനീര്, ചോക്ലേറ്റുകള്‍, സൂപ്പ്പൗഡര്‍ പാക്കറ്റുകള്‍, ചീസ് പാക്കറ്റുകള്‍, ച്യൂയിങ്ങ്ഗം, ജ്യൂസ് പാക്കറ്റുകള്‍ എന്നിവയും കരുതുന്നത് നന്നായിരിക്കും മഗവണ്‍മെന്റ് നടത്തുന്ന ഉത്തരാഖണ്ഡ് വഴിയുള്ള യാത്രയില്‍ ഇന്ത്യന്‍ അതിര്‍ത്തി വരെ കുമയൂണ്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡാണ് ഭക്ഷണം ഏര്‍പ്പാടു ചെയ്യുന്നത്മഅതിര്‍ത്തി വിട്ടാല്‍ ഭക്ഷണം പാകം ചെയ്യേണ്ടിവരും. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന നേപ്പാള്‍ വഴിയുള്ള യാത്രയില്‍ ഭക്ഷണം അവര്‍ തന്നെ ഏര്‍പ്പാടാക്കാറുണ്ട്.

Disclaimer: Phone numbers and Tariff are liable to change. Confirm before proceeding.