കാട് എനിക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. ബാപ്പ സൈനുദ്ദീനൊപ്പവും കാട്ടില്‍ വേട്ടയ്ക്ക് പോകുന്ന ആദിവാസികള്‍ക്കൊപ്പവും ചെറുപ്പത്തിലേ ഞാന്‍ കാടുകയറിയിട്ടുണ്ട്. കാടിന്റെ വന്യതയും പച്ചപ്പും പൂക്കളും സൂര്യവെളിച്ചം കടന്നുവരാത്ത നിബിഢവനങ്ങളും തുറന്ന ആകാശങ്ങള്‍ക്കു കീഴിലെ പുല്‍മേടുകളും തിരമാലകള്‍ പോലെ കിടക്കുന്ന മലനിരകളും ഇടയിലെ ചോലവനങ്ങളുമെല്ലാം എന്നിലെ ചിത്രകാരന് നല്ല വിരുന്നായിരുന്നു. കാട്ടില്‍ എനിക്ക് വേട്ടയാടാനുള്ളത് കാഴ്ചകളായിരുന്നെന്ന് അന്നേ എനിക്കു തോന്നി. വീട്ടിലെത്തി ഞാന്‍ കണ്ട കാഴ്ചകളെ ക്യാന്‍വാസിലാക്കുമ്പോള്‍ അതെനിക്കേകുന്ന സംതൃപ്തിയുടെ ലോകം വാക്കുകളിലാക്കാന്‍ വയ്യ.

പശ്ചിമഘട്ടത്തിന്റെ തെക്കേമുനമ്പായ കന്യാകുമാരി മുതല്‍ ഏതാണ്ട് വയനാട് വരെ കാടറിഞ്ഞ് ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 20 വര്‍ഷത്തോളമായി. കാടിന്റെ നേര്‍ക്കാഴ്ചകളാണ് മറ്റുള്ളവരില്‍ എത്തിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞശേഷം ക്യാന്‍വാസ് ഉപേക്ഷിച്ച് ഞാന്‍ ക്യാമറയെ പ്രണയിച്ച് തുടങ്ങിയിരുന്നു. ചിത്രത്തില്‍ നിങ്ങള്‍ക്കു ഭാവന ചേര്‍ക്കാം. കാണാത്ത കാഴ്ചകളെ കൊണ്ടുവരാം. ഇല്ലാത്ത നിറങ്ങള്‍ ചാലിച്ചൊരു പുതിയ ഭാവലോകം തീര്‍ക്കാം. എന്നാല്‍ കാടിനെ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ അല്ലെങ്കില്‍ കാടിനെ എന്നെന്നും സ്‌നേഹിക്കണമെന്ന തോന്നല്‍ വരും തലമുറയ്ക്ക് മുന്നില്‍ എത്തിക്കണമെങ്കില്‍ യാഥാര്‍ഥ്യത്തിന്റെ സൗന്ദര്യ ലോകമായ ഫോട്ടോഗ്രാഫി തന്നെയാണ് നല്ലത്. അങ്ങനെ കൂട്ടുകാരുടെ ക്യാമറ കടംവാങ്ങി കാടിന്റെ ചിത്രം എടുക്കാന്‍ തുടങ്ങിയതാണ്. ബ്ലാക് ആന്‍ഡ് വൈറ്റും ഫിലിമും കഴിഞ്ഞ് ഡിജിറ്റല്‍യുഗത്തിലെത്തി നില്‍ക്കുന്നു അത്. അതിനിടയില്‍ കാടും ഏറെ മാറിക്കഴിഞ്ഞു.വീടിനടുത്തുള്ള പ്രദേശം എന്ന നിലയില്‍ പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ കാടായ അഗസ്ത്യവനം, പേപ്പാറ, നെയ്യാര്‍ ഭാഗങ്ങളിലാണ് ഞാന്‍ ഏറെ അലഞ്ഞിട്ടുള്ളത്. ആ കാട്ടില്‍ ഞാന്‍ കണ്ട ജൈവവൈവിധ്യങ്ങളും അനുഭവങ്ങളുമാണ് എനിക്കിവിടെ കുറിക്കാനുള്ളത്. പശ്ചിമഘട്ടത്തിന് ലോകപൈതൃക പദവി ലഭിക്കുമ്പോള്‍ നിങ്ങളറിയേണ്ടുന്ന ചില വസ്തുകളുണ്ട്. ജന്തുശാസ്ത്രജ്ഞന്‍മാര്‍ക്കും സസ്യശാസ്ത്രജ്ഞന്‍മാര്‍ക്കും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഏറെ പറയാനുണ്ടാവും. എനിക്ക് കാഴ്ചകളെപ്പറ്റിയാണ് പറയാനുള്ളത് അതില്‍ ഇതെല്ലാം പെടും.

എന്റെ പേരു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യമോടിയെത്തുന്നത് കല്ലാനയുടെ ചിത്രമായിരിക്കും. അങ്ങനെയൊരാനയില്ലെന്നും ആദിവാസികളുടെ കെട്ടുകഥ മാത്രമാണെന്നും പറയുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അതിന്റെ പേരില്‍ എന്നെ ഏറെക്കാലം കാട്ടില്‍ കയറ്റിയിട്ടില്ല. കല്ലാനയെ കണ്ട കഥ മുതല്‍ ഞാന്‍ തുടങ്ങട്ടെ...

പശ്ചിമഘട്ടമെന്ന മനോഹരഭൂമികയിലൂടെ നടത്തിയ സഞ്ചാരാനുഭവങ്ങള്‍ വായിക്കാന്‍ നവംബര്‍ ലക്കം യാത്ര കാണുക


Western Wonder

പശ്ചിമഘട്ടം എന്ന അത്ഭുതം


Floral Carpet

അല്‍പ്പായുസ്സേ നിന്റെ അനന്തസൗന്ദര്യത്തിനു മുന്നില്‍


Shooting the Exotic

ഛായാഗ്രാഹകന്റെ അപൂര്‍വമായ കാടനുഭവങ്ങള്‍


Cornucopia of Teeming Life

ജീവിവൈവിധ്യത്തിന്റെ അത്ഭുതനിധി


Chasing Tweets

പശ്ചിമഘട്ടത്തില്‍ പക്ഷികളുടെ പാട്ടുവഴിയില്‍


Confessions of a Tiger Poacher

ഒരു കടുവാ വേട്ടക്കാരന്റെ വെളിപ്പെടുത്തലുകള്‍


Down the Path of Memories

ദവിദാറിനെക്കുറിച്ച് ജോര്‍ജ് ഷാലര്‍


Naturalist Tramp

സഹ്യന്റെ സ്വന്തം സാലിം അലി


Sentinels of Commitment

കാടിന്റെ കാവലാളുകള്‍

For Subscription

Contact : 0495 2362 595, 9895742010,
Email : circulation@mpp.co.in , shinukumar@mpp.co.in

Online Subscription

http://digital.mathrubhumi.com