കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബൈക്കിലൊരു യാത്ര. ഈ ആഗ്രഹത്തിന് വിത്തിടുത് 1995 ലായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞ് 2005 ല്‍ ഏതാണ്ട് തീരുമാനമായി പക്ഷെ ടീം ഒത്തുവരാതെ അതും മുടങ്ങി. 2009 ഡിസംബറില്‍ വീണ്ടും തീരുമാനങ്ങള്‍. പക്ഷെ ഫലത്തിലായത് 2010 ജൂണില്‍. ഭാരത് ബൈക്കിങ്. എന്റെ മൂത്ത സഹോദരന്‍ ഡോ: അസീം,അനിയന്‍മാരായ ജംഷദ് റുഷ്ദി, സാംറുഡ് വാജ്ദി പിന്നെ ഞാനുമടങ്ങുന്ന നാലംഗസംഘവും രണ്ട് ബുള്ളറ്റും. ഒരെണ്ണം സ്വന്തം ഒരെണ്ണം വാടകയ്ക്കും. അതിനുപുറമെ ഒരഞ്ജാത മാലാഖയും യാത്രയ്ക്കു കൂട്ടുണ്ടായിരുന്നു. അതാരാണെന്നു വഴിയെ മനസിലാവും.

യാത്രയുടെ ഏകദേശരൂപമായി. കണ്ണൂരിലെ ബുള്ളറ്റ് മെക്കാനിക്ക് ബാബുവില്‍ നിന്ന് ഒരു ടൂള്‍കിറ്റ് ശരിയാക്കി..രണ്ട് ബൈക്കും ഡല്‍ഹിയിലേക്ക് പാര്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു. രേഖകള്‍ മതിയാവാത്തതിനാല്‍ ഒരെണ്ണം അയക്കാന്‍ പറ്റിയില്ല. ആ ബൈക്ക് 26 ന് ഞങ്ങള്‍ക്കൊപ്പം കൊണ്ട് പോകാമെന്നു തീരുമാനിച്ചു. ജൂണ്‍ 26 ന് നാലുമണിക്കാണ് യാത്ര തുടങ്ങിയത്. ട്രെയിനില്‍ ഡല്‍ഹിക്ക്്..കൂടെ പാക്ക് ചെയ്ത ബൈക്കും..


ആശങ്കയുടെ നിമിഷങ്ങള്‍

പെട്ടെന്നാണ് ഒരറിയിപ്പ്. കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ഞങ്ങളുടെ എറേഞ്ച്‌മെന്റ്? അടുത്തട്രെയിന്‍? ടിക്കറ്റ്? എപ്പോ? എങ്ങിനെ? ആശങ്കയുടെ നിമിഷങ്ങള്‍... ഭാഗ്യത്തിന് ട്രെയിന്‍ ടിക്കറ്റ് അടുത്ത ദിവസത്തേക്ക് കിട്ടി. പക്ഷെ ബൈക്ക് ബുക്കിങ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്നും അടുത്ത ട്രെയിനില്‍് കയറ്റിവിട്ടോളാമെന്നും റെയില്‍വേ. ഭാഗ്യം. 27 ജൂണിന് കൊങ്കണ്‍പാത കഌയറായി. ഇവിടെ തുടങ്ങുന്ന ആ അഞ്ജാതശക്തിയുടെ സഹായകരങ്ങള്‍. അവളെ ഞാന്‍ മാലാഖയെന്നു വിളിക്കട്ടെ. അങ്ങിനെ അതുവഴി തന്നെ ബൈക്കും ഞങ്ങളും ഒരേദിവസം യാത്ര തുടങ്ങി.

ഞങ്ങളുടെ തീവണ്ടി ഫ്ലാറ്റ് ഫോറം വിട്ടു. യാത്രയുടെ ആദ്യപടി. മനസില്‍ പ്രാര്‍ഥനകള്‍ നിറഞ്ഞു. ട്രെയിന്‍ ഓരോ സ്‌റ്റേഷനുകള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. പരസ്പരം ഉപദേശങ്ങള്‍ കൈമാറിയും യാത്രാപഌനുകള്‍ മനസില്‍ ഉറപ്പിച്ചും തമാശകള്‍ കൈമാറിയും രസകരമായൊരു യാത്ര.. എട്ടുമണിക്ക് മംഗലാപുരത്തെത്തി. ട്രെയിന്‍ നിര്‍ത്തി. സമയം കഴിഞ്ഞിട്ടും വണ്ടി നീങ്ങുന്നില്ല. ഒടുക്കം എനൗണ്‍സ്‌മെന്റ്. കൊങ്കണില്‍ വീണ്ടും മണ്ണിടിച്ചില്‍. വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍. ഒടുക്കം വണ്ടി മൈസൂര്‍ വഴി തിരിച്ചുവിടുമെന്ന് അറിയിപ്പു കിട്ടി. നിനച്ചിരിക്കാതെ വന്ന ആശ്വാസവാര്‍ത്ത. വീട്ടില്‍ നിന്ന് ഉമ്മ പൊതിഞ്ഞുതന്ന ഭക്ഷണത്തിന് രുചികൂടി.
28 ന് പുലര്‍ച്ചെ 2 മണി. യാത്രക്കാര്‍ പരസ്പരം ആശങ്കകള്‍ പങ്കുവെക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ട്രെയിന്‍ ഫ്ലാറ്റ് ഫോറത്തിലായിരുന്നു. ട്രെയിന്‍ ഇനി മുന്നോട്ട് പോകുന്നതല്ല. ദൈവമേ ഞങ്ങളുടെ മനസ് വീണ്ടും ശൂന്യമായി..വീണ്ടും അറിയിപ്പ്. യാത്രക്കാരെ ബസ് മാര്‍ഗം സൂറത്കലിലേക്ക കൊണ്ട് പോകും. 30 കി.മി. അവിടെ നിന്ന് വേറെ ട്രെയിനില്‍ യാത്ര തുടരും. ബാഗെടുക്കാം. ബൈക്ക എന്തുചെയ്യും? വീണ്ടും പ്രശ്‌നങ്ങള്‍. ബുക്കിങ് ഉദ്യോഗസ്ഥന്‍മാരെ കണ്ടപ്പോള്‍ അവര്‍ പറയുന്നത് അടുത്ത ട്രെയിനിലേ അത് കയറ്റിവിടാന്‍ പറ്റു എന്നാണ്. സ്റ്റേഷന്‍ മാനേജര്‍ നെലിയാത്ത് ചന്ദ്രന്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി. സഹായഹസ്തവുമായെത്തി. ബൈക്ക് ഞങ്ങള്‍ക്കു റിലീസ് ചെയ്തുതരാനും സൂറത്കലില്‍ നിന്നും വീണ്ടും പാക് ചെയ്യാനുമുള്ള ഏര്‍പ്പാടും ചെയ്തു തന്നു.
പ്രതീക്ഷകള്‍ കൈവിടുന്നോ?

പ്രതീക്ഷകള്‍ വീണ്ടും ഞങ്ങളെ കളിപ്പിക്കുകയാണോ. ബൈക്ക കിട്ടി. പക്ഷെ ഒരുതുള്ളി പെട്രോള്‍ അതിലില്ല. അസീമും റഷ്ദിയും പെട്രോള്‍ പമ്പിലേക്ക പാഞ്ഞു. പക്ഷെ അവിടെയൊരു കൊലപാതകം നടന്നതുകാരണം പെട്രോള്‍ പമ്പെല്ലാം അടച്ചിരിക്കുന്നു. ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കൈയും കാലും പിടിച്ച് ഒടുക്കം അത് സാധിച്ചു. അതിനും പന്ത്രണ്ട് കിലോമീറ്റര്‍ പോകേണ്ടിവന്നു. റെയില്‍വേയുടെ ബസിനു പകരം ഞങ്ങള്‍ ഒരു ഓട്ടോയിലും രണ്ട്‌പേര്‍ ബൈക്കിലുമായി സൂറത്കല്‍ സ്റ്റേഷനിലെത്തി. മഴയുണ്ടായിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണിയും. ഒാേട്ടാ ഡ്രൈവര്‍ അല്‍പം തരിപ്പിലാണെന്നു തോന്നുന്നു. ഒരു ഗട്ടറും അത് ഒഴിവാക്കുന്നുണ്ടായിരുന്നില്ല, ഒടുക്കം അതൊരു വലിയ ഗട്ടറില്‍ മൂക്കുകുത്തി. പക്ഷെ ഒരു മാലാഖ ഞങ്ങള്‍ കൂട്ടുണ്ടായിരുെന്നന്നു തോന്നുന്നു. ഓട്ടോ സ്റ്റാര്‍ട്ടായി. ഡ്രൈവര്‍ അതിനെ വലത്തോട്ടൊന്നു വെട്ടിച്ചു. തലനാരിഴയ്ക്കാണ് ഒരു ബസ് കടന്നുപോയത്. അതും ആ ഡ്രൈവര്‍ വെട്ടിച്ചെടുത്തതുകൊണ്ട് മാത്രം. ഏതാനും ഹൃദയമിടിപ്പുകള്‍ ഞങ്ങള്‍ക്കവിടെ നഷ്ടമായതും ഓര്‍മ്മയുണ്ട്..അടുത്തതൊരു സ്‌കൂട്ടര്‍യാത്രക്കാരനായിരുന്നു. ഹോ ഒടുക്കം സ്‌റ്റേഷനിലെത്തിയപ്പോ ഞങ്ങള്‍ ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.

++++++++++


ദര്‍വാസാ ഖോലോ...

വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കി. അപ്പോഴും ആ മാലാഖ കൂട്ടിനെത്തി. ബൈക്ക് കയറ്റാന്‍ മാര്‍ഗമില്ല. ബ്രേക്ക് വാന്‍് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. നോ രക്ഷ. ഞങ്ങള്‍ അവസ്ഥ വ്യക്തമാക്കി. ഒടുക്കം അദ്ദേഹം ബ്രേക്ക വാന്‍ കാട്ടിതരാമെന്നു പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ അവിടെ ചെന്നു. ശരിയാണ് അത് പൂട്ടിയിരിക്കുന്നു. പെട്ടെന്നാണ് ബ്രേക്ക്‌വാനില്‍ നിന്നും ഒരു ശബ്ദം. ''സാബ് ദര്‍വാസ കോലോ' അകത്തുനിന്നാരോ ഡോറില്‍ ശക്തിയായി ഇടിക്കുന്നു. അയാളെ രക്ഷിക്കാനായിരിക്കാം, ഇത്തവണ മാലാഖ വന്നതെന്നു ഞങ്ങള്‍ക്കു തോന്നി. റെയില്‍വേ സ്റ്റാഫ് ഓടിയെത്തി, ബ്രേക്ക വാന്‍ തുറന്നു. ഒരു മനുഷ്യന്‍ ചാടിയിറങ്ങി. ദീര്‍ഘശ്വാസമെടുത്തയാള്‍, ഇരുളിലേക്ക് ഓടി മറഞ്ഞു. കിണറ്റില്‍ വീണു രക്ഷപ്പെട്ട പൂച്ചയെ പോലെ. ദൈവം ഓരോരുത്തര്‍ക്കൊപ്പവും എപ്പോഴും സഞ്ചരിക്കുന്നുണ്ടാവും. എന്തൊരത്ഭുതം. ഞാനാലോചിച്ചു പോയി. ബ്രേക്ക്‌വാനില്‍ അധികം സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അകത്തുകയറി. ബൈക്ക് സുരക്ഷിതമായി വെച്ചു.


ഹാള്‍ട്ട് ഫോബിയ

രാവിലെ എട്ടുമണിക്കാണ് ട്രെയില്‍ സൂരത്കല്‍ വിട്ടത്. 14 മണിക്കൂര്‍ വൈകി. മൊത്തത്തില്‍ 38 മണിക്കൂറും. പ്രഭാതഭക്ഷണം...ഉച്ചഭക്ഷണം... ട്രെയിന്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ വീണ്ടെടുക്കാനുള്ള ഓട്ടത്തിലാണ്. മൂന്നുമണി. വണ്ടി അങ്കോള സ്‌റ്റേഷനിലെത്തി. സ്‌റ്റോപ്പില്ലെങ്കിലും നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും ടെന്‍ഷനിലായി, ഞങ്ങള്‍ അപ്പോഴേക്കും 'ഹാള്‍ട്ട'്‌ഫോബിയ' പിടിപെട്ടിരുന്നു. ഞങ്ങള്‍ ഉത്കണ്ഠാകുലരായി. ബ്രേക്ക്‌വാനിന്റെ ടയര്‍ ജാമായി. ഒരു ദുരന്തം വഴിമാറിയതാണ്. റെയില്‍സ്റ്റാഫിന്റെ സമയോചിതമായ കണ്ടെത്തലു കാരണം രക്ഷപ്പെട്ടതാണ്. യാത്രക്കാര്‍ക്ക് ആശ്വാസം. ഞങ്ങള്‍ക്ക് അപ്പോഴും ടെന്‍ഷന്‍ തന്നെ. ബ്രേക്ക വാന്‍ മാറ്റിയിട്ട് യാത്ര തുടരാന്‍ പോവുകയാണ് വണ്ടി. യാത്രക്കാര്‍ക്കത് പ്രശ്‌നമല്ല. പക്ഷെ ഞങ്ങളുടെ ബൈക്ക്...സമ്‌റുദ് എഞ്ചിനിയേഴ്‌സിന്റെ അടുത്തേക്ക് ഓടി. ഭാഗ്യം! മുന്‍വശത്തെ ബ്രേക്ക വാനാണ് അഴിച്ചുമാറ്റുന്നത്. പിന്നിലാണ് ഞങ്ങളുടെ ബൈക്ക്. ഇതെല്ലാം എന്തൊക്കെയോ സൂചനകളല്ലേ. തടസങ്ങള്‍ യാത്ര മതിയാക്കാനാണോ പറയുന്നത്. അല്ല, യാത്രയിലെ വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള പരീക്ഷണങ്ങളാണിവയൊക്കെ. അപ്രതീക്ഷിതമാണ് ഓരോ ചുവടുകളും


ഡല്‍ഹി മുതല്‍ മണാലിവരെ

38 മണിക്കൂര്‍ വൈകിയാണെങ്കിലും 30 ജൂണ്‍ ആറുമണിക്ക് ഞങ്ങള്‍ നിസാമുദ്ദീനിലെത്തി. ബൈക്ക റിലീസ് ചെയ്തു. അസീം ബൈക്ക് ഒന്നാമന്‍ കെ.എല്‍ 13 എ 4335 കിക്ക്ഡ് ഓഫ് ചെയ്തു. സമ്‌റുദു ബൈക്ക രണ്ടാമന്‍ കെ.എല്‍, 07 എ.സി 7463 ഉം. റഷ്ദി അസീമിന്റെ പിന്നിലും ഞാന്‍ സമ്‌റുദുവിന്റെ പിന്നിലും. ഞങ്ങളുടെ ബൈക്കിങ് ക്‌ളോക്കിന്റെ പെന്‍ഡുലം ആടാന്‍ തുടങ്ങി. അതിന്റെ ടിക് ടിക് ശബ്ദം ഹൃദയത്തിലും മനസിലും രക്തത്തിലുമെല്ലാം പടര്‍ന്നു. ത്രില്ലായി. അത്.. ഞങ്ങള്‍ ട്രാന്‍സിറ്റ് ക്യാമ്പിലെത്തി. അവിടെയായിരുന്നു മുറി ബുക്ക് ചെയ്തത്. പക്ഷെ സമയം തെറ്റിയതു കാരണം സംഗതികളെല്ലാം അവതാളത്തിലായിരുന്നു. പക്ഷെ ഒന്നു ഫ്രഷാവാനുള്ള സൗകര്യം കിട്ടി. ബൈക്കിന്റെ കണ്ടീഷന്‍ ഉറപ്പിച്ചു. കാരിയറും ഫിറ്റുചെയ്തു.ബാഗുകളെല്ലാം ഉറപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡ് ലക്ഷ്യമാക്കി യാത്ര തുടങ്ങി, പാനിപത്ത്, കുരുക്ഷേത്ര, അംബാല വഴി 265 കി.മിയാണ്. ഹെവിട്രാഫിക്കായിരുന്നു. കാലാവസ്ഥ ചൂടായിരുന്നു. റോഡരികിലെ ഇളനീരും ധാബയിലെ ഉച്ചഭക്ഷണവും തന്തൂരിചിക്കനും. 11 മണിയോടെ ചണ്ഡീഗഡിലെ സൈനിക്ഭവനിലെത്തി. കുളിക്കുശേഷം സുഖനിദ്രയിലേക്ക്...

പിറ്റേദിവസം മണാലിയാണ് ലക്ഷ്യമിട്ടത്. ചണ്ഡീഗഢ്, പഞ്ച്കുള, കല്‍ക്ക, സിംല, ബിലാസ്പൂര്‍, മണാലി, പാണ്ഡോഹ്, കുളു വഴി ഏകദേശം 210 കിലോമീറ്റര്‍. സൈനിക് ഭവനിലെ പ്രഭാതഭക്ഷണത്തിന്ു ശേഷം യാത്ര തുടങ്ങി. ബൈക്കിലൊരെണ്ണത്തിന് ബ്രേക്ക് പ്രശ്‌നം തോന്നിച്ചു. പഞ്ചുകുളയില്‍ നിന്ന്് അത് ശരിയാക്കി. യാത്ര വിചാരിച്ചതിനേക്കാള്‍ വൈകി. പാണ്ഡോഹില്‍ എത്തുമ്പോഴേക്കും 11.30 ആയി. മണാലിക്ക് വീണ്ടും മൂന്നു മണിക്കൂര്‍ വേണം. ക്ഷീണം തോുന്നുന്നു. ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കാമെന്ന്് എല്ലാവരും തീരുമാനിച്ചു. ചൂടുവെള്ളത്തിലൊരു കുളി പിന്നെ ഉറക്കം.

സര്‍ച്ചുവായിരുന്നു അടുത്ത ലക്ഷ്യം. 160 കിലോമീറ്റര്‍, മാണ്ഡി വരെ നല്ല റോഡ്. അവിടെ നിന്നങ്ങോട്ട് കഠിനമായ പാത. നല്ല തണുപ്പും. തലേദിവസം വിചാരിച്ചതിനേക്കാള്‍ മൂന്നു മണിക്കൂര്‍ പിന്നിലായതിനാല്‍ ഞങ്ങള്‍ ആറുമണിക്ക് തന്നെ യാത്ര തുടങ്ങിയിരുന്നു. കുളുവിലായിരുു പ്രഭാതഭക്ഷണം. ആലുപൊറോട്ട'യും തന്തൂരിറൊട്ടിയും ദാലും അച്ചാറും. പോകാന്‍ നേരം പറിച്ചെടുത്ത ഉടനെയുള്ള പഌും ആപ്രിക്കോട്ടും. അത്രയും നല്ല പഌ ഞാനൊരിക്കലും കഴിച്ചിട്ടില്ല. അതിനു വേണ്ടിമാത്രം ഒരിക്കല്‍ കൂടി മണാലി ചെക്‌പോസ്റ്റില്‍ പോയാലെന്താ എന്നു തോന്നി പോയി. ഹിമാലയന്‍ പാതകളിലാണ് ഞങ്ങളുടെ ബൈക്കിന്റെ പ്രയാണം. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമേ ഈ പാത സാധാരണക്കാര്‍ക്കായി തുറക്കൂ. ബാക്കി സമയം മഞ്ഞ്ില്‍ പുതഞ്ഞ വഴിയോരങ്ങളും റോഡുമായിരിക്കും. മണാലിയില്‍ പ്രവേശിക്കുതിനു മുമ്പ് ഞങ്ങള്‍ കര്‍മ്മയെ കൊണ്ട് ബൈക്കൊന്നു പരിശോധിപ്പിച്ചു. അയാള്‍ നല്ലൊരു മെക്കാനിക്കെന്നതിനു പുറമെ ഇന്ത്യയില്‍ തലങ്ങും വിലങ്ങും ബൈക്കില്‍ സഞ്ചരിച്ചിട്ടുള്ള നല്ലൊരു ബൈക്കര്‍ കൂടിയാണ്.

++++++++++


മൃതശരീരങ്ങള്‍ക്കു മേലെ

മൃതശരീരങ്ങളുടെ കൂമ്പാരമാണ് ഇനി കീഴടക്കാന്‍ പോകുത്. അതേ റോട്ടാങ് എന്നാല്‍ മൃതശരീരങ്ങളുടെ കൂമ്പാരമെന്നാണ് അര്‍ഥം. ഒരു മണിക്ക് മലകയറ്റം തുടങ്ങി. ചുറ്റും മഞ്ഞിന്റെ തണുപ്പ്. പാരാഗ്ലൈഡിങ്ങ് നടത്തുന്ന വിനോദസഞ്ചാരികള്‍. എല്ലാം കണ്ടും ക്യാമറയിലാക്കിയും യാത്ര തുടര്‍ന്നു. വഴങ്ങാന്‍ കൂട്ടാക്കാത്ത പാത, കച്ചാട്രാക്‌സ്, ഒരുവരി ഗതാഗതത്തിനു മാത്രം വീതിയുള്ള പാത. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ വളവുകളും അഗാധമായ താഴ്‌വരകളും. ഓ ദൈവമേ മനസ് മന്ത്രിച്ചു. ചിലപ്പോഴത് ഉച്ചത്തിലായിപ്പോയി.
കുത്തനെയുള്ള കയറ്റം. നിറയെ സാധനങ്ങളുള്ളതുകൊണ്ടാവാം ബൈക്കിന് കയറാന്‍ മടി. പിന്നിലിരുന്നയാള്‍ ഇറങ്ങി തള്ളിയപ്പോഴാണ് ബൈക്ക്് ആ കയറ്റം കയറിയത്. ഞങ്ങളെപോലെ തന്നെ മലകയറുന്ന ബൈക്ക് യാത്രക്കാര്‍ തിരിച്ച് ഇങ്ങോട്ടുമുണ്ടായിരുന്നു. വിദേശികളും സ്വദേശികളും. മിക്കവരുടെയും വാഹനം ബുള്ളറ്റ് തന്നെ. തള്ളവിരലുയര്‍ത്തി ഐക്യദാര്‍ഢ്യവും ഉത്സാഹവും പങ്കുവെച്ച് ഞങ്ങളവരെ കടന്നുപോയി.

മഞ്ഞിന്റെ കൂടുതല്‍ ആഴങ്ങളിലൂടെയായി യാത്ര. ആകാശത്തിന്റെ അതിരു തൊട്ടടുത്താണെന്നപോലെ ഉയരങ്ങള്‍. ചുറ്റും മഞ്ഞുമലയുടെ വലിയകോട്ട. സൗന്ദര്യം പകര്‍ത്തുതില്‍ ക്യാമറ പരാജയപ്പെട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ മനസില്‍ അത് മായാത്ത ചിത്രങ്ങള്‍ കോറിയിട്ടു. ഞങ്ങളുടെ ഫോണിന് കവറേജ് ഇല്ലാതായി. ലേയിലേക്ക പ്രവേശിക്കുതുവരെ ആശയവിനിമയ സൗകര്യമില്ലാത്തൊരു ലോകമാണ്. ഇടയ്ക്ക് കെയിലേങ്ങില്‍ മാത്രമാണ് കവറേജ് കിട്ടിയത്.


മാലാഖ ഇടപെടുന്നു.

റൊടാങ് കടന്ന് നാലുമണിക്കായിരുന്നു ഉച്ചഭക്ഷണം. 6.30 ഓടെ ഞങ്ങള്‍ കോക്‌സറിലെത്തി. വിരലിലെണ്ണാവു താമസക്കാര്‍ മാത്രമുള്ള ഒരു കൊച്ചുദേശം. എല്ലാവരും താത്കാലിക താമസസൗകര്യങ്ങളിലാണ്. വര്‍ഷത്തില്‍ മൂന്നോനാലോ മാസമേ അവരിവിടെ ഉണ്ടാവു. കച്ചവടാവശ്യത്തിനെത്തുന്നതാണ്. ശിഷ്ടകാലം ഇവിടെ താമസിക്കാനാവുകയുമില്ല. കാരണം 15 മുതല്‍ 20 അടിവരെ ഇവിടെ മഞ്ഞ് മൂടികിടക്കും. ക്യാമ്പിന് തൊട്ടുമുന്നില്‍ വെച്ച് ബൈക്ക് രണ്ടിന്റെ ക്‌ളച്ച് വയര്‍ പോയി. എന്തെങ്കിിലും സഹായമാവശ്യമുണ്ടെങ്കില്‍ കിട്ടാന്‍ സാധ്യതയുള്ള സ്ഥലത്തുവെച്ച് തന്നെ അങ്ങിനെ തോന്നിയ ബൈക്കിനെ ഞങ്ങള്‍ക്കഭിനന്ദിക്കാതിരിക്കാനായില്ല. സാംറുദ് അത് ശരിയാക്കി. ബൈക്ക് ഒന്നിനും ഒരു പ്രശ്‌നം. അതിന്റെ ടൂള്‍കിറ്റ് കെട്ടിയ ചരട് ചെയിനില്‍ കുരുങ്ങിയിരിക്കുന്നു. ഒരു വിദഗ്ദനായ മെക്കാനിക്കിന്റെ സേവനം ആവശ്യമായി വരും. രാത്രി ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തു നിന്നും ഏറെ അകലെയാണ്.

ഞങ്ങള്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ചുറ്റും വിജനമായ സ്ഥലങ്ങള്‍. മുന്നോട്ട'് പോകാന്‍ പാതിമനസേ ഉണ്ടായിരുുള്ളു. കുറച്ചുദൂരം പോയപ്പോള്‍ അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ ട്രക്ക് എതിരേ വരുന്നു. മുന്നോട്ട'് പോകുന്നത് ബുദ്ധിപരമല്ലെന്ന് അവര്‍ പറഞ്ഞു. ഒന്നാമത് കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്തയിടങ്ങളാണ്. തങ്ങാന്‍ പറ്റിയ സ്ഥലങ്ങളും കിട്ടില്ല.പിന്നെ ഭ്രാന്തന്‍ ചടുലപാതങ്ങളായി(Pagal nullahs) മഞ്ഞുരുകിയെത്താനിടയുണ്ട്. അത് ചിലപ്പോള്‍ റോഡ് തകര്‍ത്തുകളയും. ഞങ്ങള്‍ കോക്‌സര്‍ ക്യാമ്പിലേക്ക് തിരിച്ചു വിട്ടു. ഭാഗ്യത്തിന് അവിടെയൊരു ബൈക്ക് മെക്കാനിക്കിനേയും ഞങ്ങള്‍ക്കു കിട്ടി.

ഞങ്ങളുടെ മനസിലൂടെ ഒരു ചിന്ത കടന്നുപോയി. ശരിക്കും ഞങ്ങളുടെ മാലാഖ രക്ഷയ്‌ക്കെത്തിയതാണ്. ഈ രാത്രി ഞങ്ങള്‍ മുന്നോട്ട'് തന്നെ പോയിരുെങ്കില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഉറങ്ങാനും വണ്ടിയോടിക്കാനും പറ്റാതെ കുഴങ്ങിപോയേനെ. അതും കണ്ടീഷന്‍ ശരിയല്ലാത്ത ബൈക്കില്‍..ആ ട്രക്ക് വന്നതും ഞങ്ങളെ തിരിച്ചുവിട്ടതുമെല്ലാം ആ അദൃശ്യശക്തി തന്നെ. ഓ ദൈവമേ! നിന്റെ സംരക്ഷണം എത്ര വലുതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനു പുറമെ ബൈക്കിനു വേണ്ട മെക്കാനിക്കല്‍ സഹായവുമെല്ലാം ആ ക്യാമ്പില്‍ ഞങ്ങള്‍ക്ക് കിട്ടി. പോരാത്തതിന് സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്കില്‍ റൈഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവിടുത്തെ മെക്കാനിക്കുകള്‍ പറഞ്ഞു തു. കോക്‌സാറില്‍ നിന്നും ബൈക്ക് കുഴപ്പമില്ലാതെ ഓടി. പക്ഷെ ഓവര്‍ലോഡ് കാരണം അതിന്റെ കാരിയര്‍ ഇളകിതുടങ്ങി. അത് വെല്‍ഡ് ചെയ്ത് ചേര്‍ക്കണം. പക്ഷെ ഒരു മനുഷ്യജീവിത സാന്നിധ്യം പോലും അവിടൊന്നും കാണുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ കഴിയുത്ര വേഗം കൂട്ടി. ഏറ്റവും അടുത്തുള്ള ടൗണ്‍ പിടിക്കണം.ഭ്രാന്തന്‍ ചടുലപാതങ്ങള്‍11.30 ന് ടാന്റിയില്‍ നിന്ന് ചൂട് മോമോസും കഴിച്ച് യാത്ര തുടര്‍ന്നു. കെയ്‌ലോങ്ങില്‍ നിന്ന് ഉച്ചയ്ക്ക് 2.30നോടെ ഞങ്ങളൊരു വെല്‍ഡിങ് ഷോപ്പ് കണ്ടെത്തി. മൊബൈല്‍ റേഞ്ച് കിട്ടിയതായിരുന്നു മറ്റൊരു സന്തോഷം. അതും പെട്ടെന്നു തന്നെ പോയി. റേഞ്ച് മാറിമറയുന്നു. യാത്ര തുടര്‍ന്നു. മലനിരകളെ ഒന്നിനു പിറകെ ഒന്നായി പിന്തള്ളി. ഇടയ്‌ക്കൊരു ഭ്രാന്തന്‍ ചടുലപാതവും മുറിച്ചു കടക്കേണ്ടി വന്നു. ചിലയിടങ്ങളില്‍ മുന്നടി ആഴമുണ്ടായിരുന്നു. ചിലതിന് വീതി കൂടുതലായിരുന്നു. അടിയില്‍ ഉരുളന്‍കല്ലുകള്‍ മിനുസമാര്‍ന്നു കിടപ്പുണ്ടായിരുന്നു. മഞ്ഞുരുകിയൊഴുകിയെത്തിയ വെള്ളത്തിന് അസ്ഥി തുളയ്ക്കു തണുപ്പായിരുന്നു. ചിലയിടങ്ങളില്‍ ബൈക്ക് തന്നെ ഒലിച്ചുപോകുമെന്ന തോന്നലുണ്ടായി. പിന്‍യാത്രികന്‍ ഇറങ്ങി ഫോര്‍വീലറില്‍ മറുകര കടക്കണം. അല്ലെങ്കില്‍ നടന്നു കയറണം. ശരിക്കും ഭ്രാന്തന്‍ ചടുലപാതം ഒരു ഭീകരാനുഭവം തന്നെ.++++++++++

നരകവും സ്വര്‍ഗവും


നരകവും സ്വര്‍ഗവും അടുത്തടുത്ത്. ബറാലാച്ചാലാ അതായിരുന്നു. ഒരു ചായകുടിച്ച ഉന്‍മേഷത്തിലായിരുന്നു ഞങ്ങളാ കയറ്റം കയറി തുടങ്ങിയത്. കുത്തികൊല്ലുന്ന തരം തണുപ്പ്. ഹൈ ആള്‍ിറ്റിയൂഡ് സിക്‌നസ്. ക്ഷീണം ശരീരത്തെ വല്ലാതെ ബാധിക്കുന്നു. പക്ഷെ ചുറ്റുവട്ടത്തെ കാഴ്ച മനസിനെ കൂടുതല്‍ ഉത്സാഹഭരിതമാക്കികൊണ്ടിരിക്കുന്നു. കൂറ്റന്‍ മഞ്ഞുമലകള്‍ക്കു നടുവില്‍ ടാറിട്ട കറുത്തറോഡ്. യാത്ര അതിലൂടെയാണ്. മഞ്ഞുമതിലില്‍ തൊട്ടുരുമ്മിയൊരു യാത്ര. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്. സ്വര്‍ഗവും നരകവും തൊട്ടടുത്ത്. ബൈക്കിന്റെ കുടുകുടുശബ്ദത്തില്‍ പോലും മഞ്ഞുമല ഇടിഞ്ഞ് വീഴുമോ എന്ന ആശങ്കപോലും ഞങ്ങള്‍ക്കുണ്ടായി. തണുപ്പ് മജ്ജ വരെ അരിച്ചെത്തി കഴിഞ്ഞിരിക്കുന്നു. ആകെയൊരു മരവിപ്പ.് പക്ഷെ ഞങ്ങള്‍ മുന്നോട്ട'് തന്നെ. മഞ്ഞിന്റെ നിസ്സീമമായ ലോകത്തിലൂടെ..ധവളവും ആകാശനീലിമയാല്‍ നീലനിറമണിഞ്ഞതുമായ മഞ്ഞുമലകളുടെ അനന്തമായ ലോകം. ശരിക്കും സ്വര്‍ഗം താണിറങ്ങിവന്നതുതെന്ന.

സമയം അഞ്ചുമണിയാവാറായി. ആകാശം മേഘാവൃതമായി. മഴ തുടങ്ങുതിനു മുമ്പ് ഞങ്ങള്‍ക്ക് സര്‍ച്ചുവിലെത്തണം. അഥവാ മഴ പെയ്താല്‍ കുടുങ്ങിപോകും. ഈ മഞ്ഞുമലകള്‍ക്കിടയില്‍ തന്നെ ഞങ്ങളെ അടക്കേണ്ടി വരും. അത് എെന്നന്നേക്കുമായി അതേപടി കിടക്കും. ദൈവമേ ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര ജീവനുവേണ്ടിയാണ്. ഞങ്ങളൊരു തടാകം കടന്നുപോയി. കടന്നുവന്നതില്‍ ഏറ്റവും മനോഹരമായ സ്ഥലം. സ്വര്‍ഗത്തെ കുറിച്ച് ഞാന്‍ മനസില്‍ വരച്ചിട്ട ചിത്രം ഇതായിരുന്നു. സ്വര്‍ഗത്തിലേക്കൊരെത്തി നോട്ടം പോലെ. ആകാശത്തിനുമേലെയാണ് ഞങ്ങളിപ്പോള്‍. വെണ്‍മേഘങ്ങള്‍ നിറഞ്ഞ നീലാകാശം. എന്റെ മനസും കണ്ണും കവര്‍ന്നെടുത്ത ഏറ്റവും സുന്ദരമായൊരു ദൃശ്യം. പക്ഷെ ഹൈആള്‍'ിറ്റിയൂഡ് സിക്‌നസിന്റെ ലക്ഷണം പുറത്തുവരാന്‍ തുടങ്ങി. കടുത്ത തലവേദന. ഹൃദയമിടിപ്പ് കൂടുന്നു. ഓക്‌സിജനുവേണ്ടി ദാഹിക്കുന്ന രക്തകോശങ്ങള്‍. കവിളും മൂക്കും ചുമന്നു തുടുത്തു.

ആറരയോടെ സര്‍ച്ചുവിലെത്തി. തണുപ്പ് അവിടെയും ക്രൂരമായി തന്നെ തുടരുന്നു. ചടുലജലപാതം ഞങ്ങളെ അവിടവിടെയായി നനച്ചിരുന്നു. ക്ഷീണം അതിന്റെ പരകോടിയില്‍ ശരീരത്തെ തളര്‍ത്തുന്നു. ക്യാമ്പിനകത്ത് മണ്ണെണ്ണ ബുക്കാരി തെളിച്ച് ചൂടാക്കി ഞങ്ങളിരുന്നു. ഉറങ്ങണമെന്നായപ്പോള്‍ തീപിടിത്തം പേടിച്ച് ബുക്കാരി അണച്ചു. പക്ഷെ അത് ലീക്ക് ചെയ്്തു. മണ്ണെണ്ണ മണം കൂടിയായപ്പോശ എല്ലാവര്‍ക്കും ശ്വാസംമുട്ടി. അസീമും റുഷ്ദിയും സംറൂദും തൊ'ടുത്ത ടെന്റിലേക്ക് മാറി. അവിടെ ഹീറ്റര്‍ ഉണ്ടായിരുന്നില്ല. ആ 'ഫ്രീസറി'ലേക്ക് പോകാന്‍ എനിക്കു ധൈര്യം ഉണ്ടായിരുന്നില്ല. റഷ്ദിയും അസീമും ചര്‍ദ്ദിക്കാന്‍ തുടങ്ങി. ഹൈ ആള്‍ിറ്റിയൂഡ് സിക്‌നസ്. അതിന്റെ മൂര്‍ധന്യതയിലെത്തി. ഞങ്ങളുടെ സഹനശക്തിയും ക്ഷീണിക്കാന്‍ തുടങ്ങി. അതൊരു കാളരാത്രിയായിരുന്നു. പ്രഭാതം കാണുമോ? കണ്ടാല്‍ നമുക്ക് യാത്ര തുടരാം.


ലേയിലേക്ക് ഒരു രക്ഷപ്പെടല്‍

പാംഗ് ആയിരുന്നു പിറ്റേദിവസത്തെ ലക്ഷ്യം. റുഷ്ദി തീരെ അവശനായിരുന്നു. ക്യാമ്പിലെ മെഡിക്കല്‍ എയ്ഡ്‌പോസ്റ്റില്‍ പോയി രക്തത്തിലെ ഓക്‌സിജന്‍ അളവ് നോക്കി. കുറവാണ്. ഡയമോസും പാരസെറ്റമോളും തന്നു.് വെള്ളം ധാരാളം കുടിക്കാനുള്ള ഉപദേശവും.
സര്‍ച്ചു വിട്ടു. അതൊരു രക്ഷപ്പെടല്‍ കൂടിയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും കാഴ്ചകളുടെ മനോഹാരിത തന്നെയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. 12.30 ഓടെ ഞങ്ങള്‍ പാങ്ങ്‌ലെത്തി. എല്ലാവരും അവശരായിരുന്നു. മെഡിക്കല്‍ എയ്ഡ് സെന്ററില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് വളരെ കുറവാണെന്നു കണ്ടു. തലയോട്ടിക്കുള്ളില്‍ ചുരമാന്തുന്ന വേദന. കണ്ണുകള്‍ ചുവന്നിരിക്കുന്നു. ഓക്‌സിജന്‍ കയറ്റിയപ്പോഴാണ് ആശ്വാസമായത്. വിശ്രമിച്ച് ആരോഗ്യം വീണ്ടെടുത്താവാം യാത്രയെന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഡോക്ടര്‍ പറഞ്ഞത്. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തേക്ക് മാറുതാണ് നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതെന്നായിരുന്നു. ലേ ഇതിനേക്കാള്‍ താഴ്ന്ന പ്രദേശമാണ്. കഴിയുന്നതും വേഗം അങ്ങോട്ട് പിടിക്കാം. പാങ്ങില്‍ തന്നെ നിന്നാല്‍ ഞങ്ങളുടെ നില കൂടുതല്‍ വഷളായേക്കും. ഈ അവസ്ഥയില്‍ യാത്ര ചെയ്യുതിനെ കുറിച്ച് ആലോചിക്കുന്നതും പേടിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഒരാവേശം ഞങ്ങളില്‍ നിറഞ്ഞു. ലേ ലക്ഷ്യമാക്കി ബുള്ളറ്റുകള്‍ പട പട മുഴക്കി.

പാങ്ങില്‍ നിന്ന് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നു. ബൈക്കിന്റെ കാരിയര്‍ വെല്‍ഡ് ചെയ്തു പിടിപ്പിക്കുകയും ചെയ്തു. മനോഹരമായ സമതലങ്ങളും മണല്‍കൂമ്പാരങ്ങളും പിന്നിട്ട'് പത്തമ്പതു കിലോമീറ്ററോളം തികച്ചും ശൂന്യമായ സ്ഥലത്തിലൂടെ ഞങ്ങളും ഞങ്ങളുടെ ബൈക്കും മാത്രം. മരങ്ങളില്ല മനുഷ്യരില്ല, കാക്കകാലിന്റെ തണലുപോലുമില്ല. മണല്‍കൂനകളുടെ വിശാലത മാത്രം. ഒരു പക്ഷെ ശാരീരിക ക്ഷീണം കൊണ്ട് കൂടിയാവാം മനസില്‍ വിഷാദം നിറയുന്നു.
മെല്ലെ മെല്ലെ ഞങ്ങള്‍ ഉന്നതങ്ങളില്‍ നിന്ന് അല്‍പം കൂടി താഴെയെത്തി. മൗണ്ടന്‍സിക്‌നസിന് അല്‍പം ആശ്വാസം. നല്ല റോഡും കാണാന്‍ തുടങ്ങി. കൂറേ ദിവസമായി അത്തരമൊരു റോഡിലൂടെ വണ്ടിയോടിച്ചിട്ട് അല്‍പാല്‍പം പച്ചപ്പും. അതിര്‍ത്തി റോഡ് സേനയുടെ ടെന്റുകളും ക്യാമ്പുകളും കാണാന്‍ തുടങ്ങി. ഉപ്‌സിയിലെത്തി. റോഡ് എക്‌സലന്റ്. ലേയിലേക്ക് ഇന്ി 80 കിലോമീറ്റര്‍ കൂടിയുണ്ട്. ലേ പിടിക്കുക തന്നെ. ഞങ്ങളുടെ ആത്മവിശ്വാസം കൂടി. രാത്രി ഒമ്പതുമണിയോടു കൂടി ഞങ്ങളാ ലക്ഷ്യം പൂര്‍ത്തിയാക്കി. ഇതൊരു സിനിമയാക്കുകയണെങ്കില്‍ ഇവിടെയൊരു ഒരാനന്ദനൃത്തത്തിന്റെ സീന്‍ നിശ്ചയമായും ഉണ്ടായേനെ. കാരണം. യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടമാണ് ഞങ്ങള്‍ താണ്ടിയിരിക്കുന്നത്.

ഒരു ടെലിഫോണ്‍ ബൂത്തിനു മുന്നില്‍ നിര്‍ത്തി വീട്ടിലേക്ക് വിളിച്ചു. മണാലിക്കു ശേഷം കെയ്‌ലോങ്ങിലെ ഇത്തിരി ദൂരം മാറ്റി നിര്‍ത്തിയാല്‍ പിന്നെ പൂര്‍ണസമയവും ഞങ്ങള്‍ ആശയവിനിമയപരിധിക്കു പുറത്തായിരുന്നല്ലോ. വീണ്ടും പരിധിക്കകത്തായത് ഇതാ ഇപ്പോള്‍. താമസസ്ഥലത്തെത്തിയപ്പോള്‍ 12 .30 ആയി. താമസസ്ഥലം കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വന്നു.
ഇന്ന് ജൂലായ് 5. ലേയില്‍ നിന്ന് ഞങ്ങള്‍ യാത്ര ആരംഭിക്കുകയാണ്. പുതിയ ഊര്‍ജവും ഉത്സാഹവും നിറഞ്ഞ ഒരു പ്രഭാതം. ലേ ടൗണും സുവര്‍ണക്ഷേത്രവും ശാന്തിസ്തൂപവും സന്ദര്‍ശിച്ചു. കാലാവസ്ഥയും പ്രസന്നമായിരുന്നു. ലേയിലെ അനശ്വര കാഴ്ച പക്ഷെ പാംഗോങ് തടാകത്തിന്റെതായിരുന്നു. മൂന്നില്‍ രണ്ടുഭാഗം ചൈനയിലും ബാക്കി ഇന്ത്യയിലുമായി സ്ഥിതി ചെയ്യു ഈ നീലത്തടാകം മലനിരകള്‍ക്കു നടുവില്‍ സപ്തവര്‍ണങ്ങളും പ്രതിഫലിച്ചു കഴിയുന്നു. കണ്ണിനും കരളിനും മറക്കാനാവാത്ത കാഴ്ചയുടെ വിരുന്ന്
പിറ്റേദിവസം കാര്‍ദുങ്‌ലാ പാസിലേക്കായിരുന്നു യാത്ര. ലോകത്തിലേ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡാണ് ലക്ഷ്യം. സമുദ്രനിരപ്പില്‍ നിന്നും 18380 അടി ഉയരെ. ബുദ്ധിമുട്ടുള്ള വഴി, വലിയ വെല്ലുവിളി, ഞങ്ങളതും സാധിച്ചു. 6.30 ന് തിരിച്ച് ലേയിലെത്തുകയും ചെയ്തു.++++++++++

കര്‍ഫ്യൂവില്‍ കുടുങ്ങിയ യാത്ര

ലേയില്‍ ഒരു ദിവസമാണ് തങ്ങാന്‍ ഉദ്ദേശിച്ചിരുതെങ്കിലും അതിങ്ങിനെ നീണ്ടുപോയി കാരണം ശ്രീനഗറില്‍ കര്‍ഫ്യുവാണ്. കര്‍ഫ്യൂ അനിശ്ചിതമായി നീളുതിനാല്‍ സര്‍ക്യൂട്ട് ഒന്നു് വഴി തന്നെ (അതായത് വന്നവഴി) തിരിച്ച് ഡല്‍ഹിക്ക് പോകാന്‍ ചിലര്‍ ഉപദേശിച്ചു. പക്ഷെ ഞങ്ങള്‍ കടന്നുപോന്ന ഉടനെയുണ്ടായ ഒരു മണ്ണിടിച്ചിലില്‍ ആ റോഡ് ബേ്‌ളാക്കായിരിക്കുകയാണ്. പക്ഷെ ആ വഴി തുറന്നാല്‍ തന്നെ തിരിച്ചുപോകുന്നത് ഒരു കോംപ്രമൈസാണ്. മനസുകൊണ്ട് ഞങ്ങളതിനെതിരാണ്. മുന്നോട്ട'് വെച്ച കാല്‍ മുന്നോട്ട'് തന്നെ. ഡോ: അസീം, ജംഷദ് റുഷ്ദിയ്ക്കും പക്ഷെ തിരിച്ച് നാട്ട'ിലേക്ക് പോകണം. അവര്‍ക്ക് പലതരം പ്രശ്‌നങ്ങളുണ്ട്. അങ്ങിനെ അവര്‍ ലേയില്‍ നിന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് തിരിച്ചു. ഞങ്ങള്‍ സമ്‌റൂദും ഞാനും ലേയില്‍ തങ്ങി. ആ രണ്ടുദിവസവും ഞങ്ങള്‍ ലേ പട്ടണത്തില്‍ ചുറ്റികറങ്ങി. ബൈക്കുകള്‍ സര്‍വ്വീസ് നടത്തി. കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ചെന്നറിഞ്ഞപ്പോ ജൂലായ് 11 ന് രാവിലെ തന്നെ ഞങ്ങള്‍ ശ്രീനഗറിലേക്ക് തിരിച്ചു.


കാര്‍ഗില്‍ പോര്‍നിലങ്ങളിലൂടെയുദ്ധഭൂമിയായ കാര്‍ഗിലാണ് അടുത്ത ഡെസ്റ്റിനേഷന്‍. ലേ നിമു,ലാമയൂരു, കാര്‍ഗില്‍ അതാണ് വഴി. ഏതാണ്ട് 250 കിലോമീറ്റര്‍. ഞാനൊരു ബൈക്കില്‍, സമ്‌റുദ് മറ്റേ ബൈക്കില്‍. വഴിക്ക് പത്താര്‍സാഹിബ് ഗുരുദ്വാരയിലും മാഗ്നറ്റിക് ഹില്ലിലും നിര്‍ത്തി. റോഡ് വളരെ മോശമായിരുന്നു. അതിര്‍ത്തി റോഡ് സേന നന്നാക്കികൊണ്ടിരിക്കുുണ്ടായിരുന്നു.ബൈക്ക് ബാലന്‍സ് ചെയ്യുന്നത് വലിയൊരഭ്യാസം തന്നെ രണ്ടുതവണ ഞങ്ങള്‍ വീണു. ഭാഗ്യത്തിന് കുഴപ്പമൊന്നും പറ്റിയില്ല.

ലാമയൂരു കഴിഞ്ഞ്് കാര്‍ഗിലിനടുത്തെത്തി. ശത്രുവിന്റെ ആയുധമുനയിലാണ് നിങ്ങളിപ്പോള്‍ മുറിയിപ്പ് ബോര്‍ഡ് പാതയോരത്തുണ്ടായിരുന്നു. അതുകൊണ്ട തന്നെ ഹെഡ്‌ലൈറ്റ്് തെളിയിക്കാതെ നിലാവെട്ടത്തില്‍ വണ്ടിയോടിച്ചു. ഒരു മണിക്കൂര്‍ അങ്ങിനെ പോയികാണണം. 9.30 ന് കാര്‍ഗിലിലെത്തി. വീണ്ടും 20 കിലോമീറ്റര്‍ ഓടണം താമസസ്ഥലത്തേക്ക്. ബൈക്കിന്റെ ശബ്ദത്തിനൊപ്പം താഴ്‌വരയിലൂടൊഴുകുന്ന നദിയുടെ ആരവം. ഏകാന്തവും വന്യവുമായ ആ വഴിയിലൂടെ നിശബ്ദതയെ ഭഞ്ജിക്കുന്നത് ഈ രണ്ട് ശബ്ദങ്ങള്‍. ഇടയ്‌ക്കെപ്പെഴോ ഒരു ട്രക്ക് കടന്നുപോയി. അപ്പോഴാണ് റോഡിന്റെ വീതി ശരിക്കും മനസിലായത്. ഇടുങ്ങിയപാത, മോശം റോഡ്, ഇരുപതു കിലോമീറ്റര്‍ പിന്നിട്ടത് ഒരു മണിക്കൂര്‍കൊണ്ട്. വഴിയുടെ സ്വഭാവം ഒട്ടും സുരക്ഷിതമല്ല, അപകടകരവുമാണ്. പക്ഷെ ഞങ്ങളെ സംരക്ഷിക്കാന്‍ ആ മാലാഖ ഉണ്ടല്ലോ!


കാശ്മീരിലെ പാതകള്‍

അടുത്തദിവസം കാര്‍ഗില്‍ നിന്ന് ശ്രീനഗറിലേക്കാണ് പോകേണ്ടത്. 210 കിലോമീറ്റര്‍. ദ്രാസിലെത്തി. ലോകത്തില്‍ കൊടുംതണുപ്പില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കു ജനവാസസ്ഥലമാണിത്. പത്തരയ്ക്കുള്ളില്‍ സോസിലാചുരത്തിലെത്തണം. പത്തര കഴിഞ്ഞാല്‍ വഴി അടയ്ക്കും. ഞങ്ങള്‍ കൃത്യ സമയത്തു തന്നെ എത്തി. സോസിലാചുരം മറ്റൊരു വൈതരണിയാണ്. കല്ലുകള്‍ നിറഞ്ഞ വഴുക്കു റോഡുകള്‍. റോഡിനു വശങ്ങളില്‍ കൂറ്റന്‍ കൊക്കകള്‍. എല്ലാം പിന്നിട്ട് മൂന്നുമണിയോടെ സോനാമാര്‍ഗിലെത്തി. ബോള്‍ഡ് ആന്റ്് ബ്യൂട്ടിഫുള്‍ എന്‍ട്രി. ശ്രീനഗര്‍ ഇതാ കണ്‍മുന്നില്‍. സമയം 5.30. അന്തരീക്ഷം ശാന്തമായിട്ടില്ലെന്ന് സേനാവിന്യാസം കണ്ടപ്പോള്‍ തന്നെ ബോധ്യമായി. ഗാന്ദര്‍ബാള്‍ അല്‍പം പ്രശ്‌നബാധിതദേശമാണ്. ദാല്‍തടാകവും തടാകത്തിലെ ഷിക്കാരകളിലെ സഞ്ചാരവും മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്. ആറരയോടെ താമസസ്ഥലത്തെത്തി.

ഇന്ന് ജൂലായ് 13 ശ്രീനഗറില്‍ നിന്ന് ജമ്മുവിലെ ഉധംപൂറിലേക്കാണ് ഞങ്ങളുടെ യാത്ര. അവന്തിപുര, അനന്ത്‌നാഗ്, റംബാന്‍, ബാറ്റോ'്, ആണ് വഴി. റോഡ് കൊള്ളാം. കാലാവസ്ഥ അനുകൂലം. പക്ഷെ വാഹനങ്ങള്‍ ധാരാളം. ഞങ്ങള്‍ കോണ്‍വോയിയുടെ കൂടെയാണ് പുറപ്പെട്ടത്. സംഘര്‍ഘബാധിതപ്രദേശമായ അവന്തിപുരയും അനന്ത്‌നാഗും കഴിയുന്നത്ര വേഗം കടക്കണം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് കോണ്‍വോയ് വാഹനം പോകുന്നത്. ബൈക്കില്‍ അതോടൊപ്പം പിടിക്കുക അത്ര എളുപ്പമായിരുില്ല. യാത്രയില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചൊരു ഘട്ടം കൂടി. മൂന്നുമണിയോടെ ഉധംപൂരിലെത്തി. ഒരു വിശേഷദിവസം. സര്‍ക്യൂട്ട'് ഒന്ന് കൊടുംതണുപ്പിന്റെയും കാറ്റിന്റെയും ചടുലജലപാതങ്ങളുടെയും ദുര്‍ഘടപാത. സര്‍ക്യൂട്ട' രണ്ടാണെങ്കില്‍ സംഘര്‍ഘഭരിതം. രണ്ടും വിജയകരമായി താണ്ടിയിരിക്കുകയാണ്. ഇത് വിശേഷപ്പെട്ട ദിനം തന്നെ. നന്ദി ദൈവത്തിനും, ദൈവം രക്ഷകയായയച്ച ആ മാലാഖയ്ക്കും.


ഇന്ത്യയ്ക്ക് കുറുകെ കന്യാകുമാരി വരെ.

ഉധ്പൂരില്‍ നിന്നും പഞ്ചാബിലെ ജലന്ധറാണ് ലക്ഷ്യം. 275 കിലോമീറ്ററുണ്ട്. നല്ലറോഡ് വാഹനതിരക്കുമുണ്ട്. കാലാവസ്ഥ ചൂടായിതുടങ്ങി. സ്വാഭാവിക പ്രകൃതിയില്‍ നിന്ന് കൃത്രിമലോകത്തേക്കു കടക്കുകയാണിവിടെ. നാഗരികതയുടെ യാന്ത്രികലോകത്തിലൂടെയാണ് ഇനിയുള്ള പ്രയാണം. ജലന്ധറിലെത്തുമ്പോള്‍ 5.30 ഇനി ജലന്ധര്‍ അംബാല ഡല്‍ഹി. ബൈക്കില്‍ ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തും. 400 കിലോമീറ്ററാണുള്ളത്. ഞങ്ങളെത്തി. നാലുമണിയോടെ. ബൈക്ക് രണ്ടിനെ ഞങ്ങള്‍ പാക്ക് ചെയ്തു. ഒന്നാമനെ തുടര്‍യാത്രയ്ക്കായി സര്‍വ്വീസ് ചെയ്തു. രണ്ട് ദിവസത്തെ വിശ്രമവുമായി ഞങ്ങളും മനസും ശരീരവും സര്‍വ്വീസ് ചെയ്തു.
കാശ്മീര്‍ കണ്ടിറങ്ങിയതിന്റെ ഊര്‍ജ്ജം മനസില്‍ സൂക്ഷിച്ച് കന്യാകുമാരി എന്ന അടുത്ത ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ജൂലായ് 18 ന് രാവിലെ തുടങ്ങി. ഗഡ്ഗാവ് ഷാപുര, ജയ്പൂര്‍. 270 കിലോമീറ്റര്‍. നല്ലറോഡും, കാലാവസ്ഥയും. നല്ല തിരക്കും. ഉച്ചയ്ക്ക് 12.30 ഓടെ ജയ്പൂരിലെത്തി. യാത്രയിലെ ഏറ്റവും നല്ല വഴികളിലൊന്നാണ് ഇത്. ആ പിങ്ക്‌സിറ്റിയില്‍ ഒന്ന് റിഫ്രഷായപോലെ.

പിറ്റേദിവസം രാവിലെ ഏഴുമണിക്കു തന്നെ പുറപ്പെട്ടു. കിഷന്‍ഗഡ്, ബില്‍വാര, ചിത്രഗഢ് വഴി ഉദയപൂര്‍ ഇന്നത്തെ യാത്രാപഥം. 380 കിലോമീറ്റര്‍. യാത്ര ചെറിയ മഴ കൂട്ടുണ്ടായിരുന്നു. വഴിക്ക് അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ഉദയ്പൂറിലെത്തി. രാത്രിയില്‍ ദീപാലംകൃത ലേക് പാലസിന്റെ മനോഹാരിതയാണ് ഇന്നും മനസില്‍ നില്‍ക്കുന്ന ഉദയ്പൂറിന്റെ ചിത്രം. 370 കിലോമീറ്റര്‍ അകലെയുളള വഡോദരയാണ് അടുത്ത സ്ഥലം. അങ്ങിനെ ഞങ്ങള്‍ ഗുജറാത്തിലെത്തി. അമൂലിന്റെ നാടായ ആനന്ദില്‍ നിന്ന് പാല്‍ വാങ്ങി കുടിക്കാന്‍ മറന്നില്ല. നാലുമണിയോടെയാണ് വഡോദരയിലെത്തുന്നത്. അവിടെയൊരു മാളില്‍ നിന്നൊരു സിനിമയും കണ്ടു. ഐ ഹെയ്റ്റ് ലൗ സ്‌റ്റോറീസ്.


ഗുജറാത്തിലൂടെ

പിറ്റേന്ന കാലത്ത് ഏഴുമണിക്ക് വഡോദര വിട്ടു. വഴിക്ക് സപുത്ര ഹില്‍സ്റ്റേഷനില്‍ ഒരു കൂള്‍ഡ്രിങ്്‌സ് കഴിക്കാനായി നിര്‍ത്തി. കൊടുംമഴയും തുടങ്ങി. ബൈക്കിന് തുമ്മലും ചീറ്റലും. സ്റ്റാര്ട്ടിങ് പ്രോബഌ.വഴിക്കൊന്നും വര്‍ക്ക് ഷോപ്പും കാണുന്നില്ല. വഴിക്കെവിടെയെങ്കിലും കാണുമായിരിക്കും. മാലാഖ കൂട്ടിനുള്ള ഞങ്ങളെന്തിന് ഭയപ്പെടണം. മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ഞങ്ങള്‍ മുന്നോട്ട് തന്നെ. മൂന്നുമണിയോടെ ബൈക്ക്് പൂര്‍ണമായും പണിമുടക്കി. സംറൂദ് സ്പാര്‍ക്ക് പ്‌ളഗ് മാറ്റിനോക്കി. നോ രക്ഷ. വാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നു. പക്ഷെ ഒരു കടയോ വീടോ ഒന്നുമില്ല. ഒരു കിലോമീറ്ററോളം ഞങ്ങള്‍ വണ്ടി തള്ളി. ഒടുക്കം ഒരു ഗ്രാമത്തിലെത്തി. രണ്ടുമൂന്നു കടയും ഒരു പങ്ചര്‍വര്‍ക്ക്‌ഷോപ്പും വീടും കണ്ടു. അന്യേഷിച്ചപ്പോഴാണറിയുന്നത് തൊട്ടടുത്തെ വര്‍ക്ഷോപ്പിന് വാണിയിലേക്ക് 10 കിലോമീറ്റര്‍ സഞ്ചരിക്കണം. പങ്ചര്‍ കടക്കാരന്‍ ഞങ്ങളെ സഹായിക്കാന്‍ വന്നു. അയാളും കുറേ ആഞ്ഞുചവിട്ടി. വണ്ടിക്ക് മിണ്ടാട്ടമില്ല. സമ്‌റൂദ് കണ്ണൂരിലുള്ള ബൈക്ക്‌മെക്കാനിക്ക് ബാബുവുമായി ഫോണില്‍ സംസാരിച്ചു. ''ബാറ്ററിയുടെ പ്രശ്‌നമായിരിക്കാം'' ബാബു പറഞ്ഞു. ശരിയാണ് ഞങ്ങളുടെ അറിവില്ലായ്മ കാരണം അതിനെ പറ്റി ആലോചിച്ചിട്ടേയുണ്ടായിരുന്നില്ല. ബാറ്ററി പൂര്‍ണമായും വരണ്ടിരിക്കുന്നു. പങ്ചര്‍ കടക്കാരന്റെ രൂപത്തിലാണ് ഇവിടെ മാലാഖയെത്തിയത്. അയാള്‍ പത്തുകിലോമീറ്ററകലെയുള്ള മെക്കാനിക്കുമായി ഫോണില്‍ സംസാരിച്ചു. അയാളുടെ ബൈക്കുമായി ചെന്ന് മെക്കാനിക്കിനെ കൂട്ടികൊണ്ടുവന്നു. ബാറ്ററി ചാര്‍ജ് ചെയ്യണം, പക്ഷെ ഹര്‍ത്താലു കാരണം കട അടച്ചിരിക്കുകയാണ്. എങ്കിലും സമ്‌റൂദും മെക്കാനിക്കും ഭാഗികമായാണെങ്കിലും ബാറ്ററി ചാര്‍ജ് ചെയ്തു കൊണ്ടുവന്നു. മെക്കാനിക്കിനെ തിരിച്ച് വാണിയില്‍ വിട്ട് സംമ്‌റൂദ് തിരിച്ചെത്തി അപ്പോഴേക്കും മണി ഒമ്പതായി.


പോലീസ് സ്‌റ്റേഷനില്‍ ഒരു രാത്രി.മഴ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഹെഡ്‌ലൈറ്റ് ഓണ്‍ചെയ്യാന്‍ മാര്‍ഗമില്ല. ചെറിയപാത, എതിരെ വരുന്നവാഹനങ്ങള്‍. തിരിച്ചുപോയി ആ പങ്ചര്‍കടയുടെ നാലുചുമരുകള്‍ക്കുള്ളില്‍ കിടന്നാലെന്താ എന്നാലോചിക്കാതല്ല. നാസിക്കിലേക്ക് പത്തറുപത് കിലോമീറ്റര്‍ ഇനിയും കാണും. വഴിക്ക് ട്രക്കുകള്‍ വരുമ്പോള്‍ മൊബൈലിലെ ഇത്തിരി വെട്ടം ഉയര്‍ത്തി കാട്ടി ഞങ്ങള്‍ റോഡിലെ സാന്നിധ്യം അറിയിച്ചു. എന്തായാലും കിട്ടിയചാര്‍ജില്‍ ഞങ്ങള്‍ വാണിയിലെത്തി. സമയം പത്തര. കിടക്കാനൊരിടമാണ് ഇനി വേണ്ടത്. വാണിയിലെ ഒരു ലോഡ്ജില്‍ ചെന്നുനോക്കി. അതൊട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വാണി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കാര്യം പറഞ്ഞു. അവര്‍ മറ്റ് രണ്ട് ലോഡ്ജിന്റെ പേരു പറഞ്ഞുതന്നു. അതിലൊരെണ്ണം അടഞ്ഞുകിടക്കുന്നു. തുറന്നുകിടക്കുന്നതിലാകട്ടെ ശുനകപ്പട തന്നെ. കട്ടിലിലടക്കം എല്ലായിടത്തും പട്ടിരോമം. ബെഡിലും നിറയെ രോമങ്ങള്‍ ആരൊക്കെയോ ഉപയോഗിച്ചുപയോഗിച്ച് വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായ കിടക്കവിരികള്‍. ഞങ്ങള്‍ വീണ്ടും സ്റ്റേഷനില്‍ തന്നെയെത്തി. പോലീസ് സ്‌റ്റേഷനില്‍ അന്തിയുറങ്ങാന്‍ അനുമതി ചോദിച്ചു. സ്ത്രീകളോട്് ബഹുമാനമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്കവരുടെ ഗസ്റ്റ്ഹൗസ് തുറന്നുതന്നു. സുരക്ഷിതത്വം തോന്നുമ്പോള്‍ ഉറക്കം എത്രപെട്ടെന്നാണ് കണ്ണുകളെ മൂടുന്നത്. എന്നാലും അന്നത്തെ യാത്രയെ ഞങ്ങളൊന്നു തിരിഞ്ഞുനോക്കി. ആ സംഭവം ഹിമാലയത്തിലെ ആരുംകേറാമൂലയില്‍ വെച്ചായിരുന്നെങ്കില്‍! തീര്‍ച്ചയായും ഇത് ആ അദൃശ്യകരങ്ങളുടെ ശക്തി തന്നെ. ഞങ്ങള്‍ക്കൊപ്പം വഴികാട്ടിയായി സംരക്ഷകനായി അഭയകേന്ദ്രമായി ആ മാലാഖയുണ്ട്. തീര്‍ച്ചയായും.

++++++++++


ഗോവ വഴി കണ്ണൂര്‍

വാണിയില്‍ നിന്ന് പൂനെയായിരുന്നു ലക്ഷ്യം നാസിക്കും ഷിര്‍ദ്ദിയുമാണ് വഴിയിലെ പ്രധാനസ്ഥലങ്ങള്‍. ദൂരം 320 കിലോമീറ്റര്‍. നാസിക്കില്‍ ചെന്ന് ബാറ്ററി ചാര്‍ജ് ചെയ്യാം എന്നു കരുതിയാണ് യാത്ര തുടങ്ങിയത്. ബൈക്ക് മുക്കിയും മൂളിയും പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും നാസിക്കിലെ ഒരു വര്‍ക് ഷോപ്പിന്റെ മുന്നില്‍ അത് ഞങ്ങളെയെത്തിച്ചു. ബൈക്ക് മൊത്തമായൊന്നു പരിേേശാധിപ്പിച്ചു. പത്തരയോടെ അവിടെ വിട്ടു. ഉച്ചയ്ക്ക് ഷിര്‍ദ്ദിയിലെത്തി. ക്ഷേത്രത്തില്‍ പോയി. ആറരയോടെ പൂനയിലും.

ഇനി ഗോവയിലെത്തണം. കോലാപൂര്‍ വഴി 510 കിലോമീറ്റര്‍. നല്ലമഴയാണ്. മഴയില്‍ ബൈക്ക് യാത്രയ്ക്ക് പ്രത്യേക ഹരമുണ്ട്. രാത്രി എട്ടുമണിയോടെയാണ് ഗോവയിലെത്തിയത്. പിറ്റേന്ന് കണ്ണൂര്‍ ലക്ഷ്യമിട്ടു. 600 കിലോമീറ്റര്‍. ഹൊന്നവാര്‍, ഭട്കല്‍, മാംഗഌര്‍, വഴി കണ്ണൂര്‍. പക്ഷെ റോഡ് വളരെ മോശം. ഗട്ടറുകളില്‍ വീണുവീണു ബൈക്ക് കരിയര്‍ വീണ്ടും ഇളകിയാടാന്‍ തുടങ്ങി. അതൊന്നുകൂടി വെല്‍ഡ് ചെയ്യണം. രാത്രി ഒമ്പതുമണിയായി. ഒരു ഷോപ്പ് പോലും കാണുന്നില്ല. ഒരു പെട്രോള്‍ ബങ്കില്‍ അടുത്തെവിടെയെങ്കിലും വെല്‍ഡിങ് ഷോപ്പുണ്ടോ എന്നു ചോദിക്കുന്നത് ഒരു പയ്യന്‍ കേള്‍ക്കുന്നു. അവന്‍ പറയുന്നു. ഞാന്‍ വെല്‍ഡിങ് ഷോപ്പിലാണ്. ജോലിചെയ്യുന്നത്. ചില അര്‍ജന്റ് വര്‍ക്കുകള്‍ ഉള്ളതുകൊണ്ട് കട പൂട്ടിയിട്ടില്ല. എന്റെ കൂടെ വന്നാല്‍ ശരിയാക്കി തരാം. അങ്ങിനെ അതും ശരിയായി. അതും മറ്റൊരു മാലാഖയാണെന്നു ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. യാത്രയില്‍ ഒറ്റയടിക്ക് ഇത്രയും ദൂരം താണ്ടിയ ദിവസം വേറെയില്ല. 17 മണിക്കൂര്‍ നീണ്ടയാത്ര. രാത്രി പന്ത്രണ്ടരയോടെ കണ്ണൂരിലെ വീട്ടിലെത്തി. ഉമ്മ കാത്തിരിക്കുണ്ടായിരുന്നു. നല്ലഭക്ഷണം, ഉമ്മയുടെ സാന്നിധ്യത്തില്‍ നല്ല ഉറക്കവും.തെക്കേ മുനമ്പില്‍

ഉറക്കവും വിശ്രമവും കഴിഞ്ഞ് പിറ്റേദിവസം രണ്ടുമണിക്കാണ് യാത്ര തുടങ്ങിയത്. നല്ലൊരു ഉച്ചയൂണും തട്ടി. കൊച്ചിയായിരുന്നു അടുത്ത ലക്ഷ്യം. ചെറിയമഴയുണ്ടായിരുന്നു. റോഡില്‍ വാഹനങ്ങളും ധാരാളം. എന്നിട്ടും രാത്രി പതിനൊന്നോടെ കൊച്ചിയിലെത്തി. ഇത്രയും ദിവസം ഒറ്റയ്ക്ക് വീട്ടില്‍ കഴിഞ്ഞ ഉമ്മു ഞങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. അവന്‍ ഞങ്ങള്‍ക്കൊരു രാജകീയ ഭക്ഷണവും തയ്യാറാക്കിയിരിക്കുന്നു. ഈ നിമിഷവും ഞാന്‍ കാത്തിരുന്നതാണ്. അവന്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തനായിരിക്കുന്നു. ഒരമ്മയുടെ സന്തോഷം.

പിറ്റേന്ന രാവിലെ 9 മണിക്ക് തിരുവനന്തപൂരത്തേക്കുള്ള യാത്ര തുടങ്ങി. 220 കിലോമീറ്റര്‍. ആലപ്പുഴയില്‍ നിന്ന് കള്ളുഷാപ്പില്‍ നിന്നായിരുന്നു ചോറ്. രാത്രി ഒമ്പതുമണിയോടെ തിരുവനന്തപുരത്തെത്തി. ഉറക്കം വരുന്നില്ല. ലക്ഷ്യം അടുത്തെത്തിയതിന്റെ ആവേശം. എന്നാലും പിറ്റേദിവസം രാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടില്ല. കാരണം അസ്തമയസമയത്ത് അവിടെയെത്താം എന്നു തീരുമാനിച്ചു.

മൂന്നുമണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 90 കിലോമീറ്റര്‍ രണ്ടുമണിക്കൂര്‍. അഞ്ചുമണിയായി. ഇതാ കണ്‍മുന്നില്‍ കന്യാകുമാരി. ഞാനെന്റെ പ്രിയവാഹനത്തെ ഒന്നു ചുംബിച്ചു. അവിശ്വസനീയം പക്ഷെ ഇപ്പോള്‍ വിശ്വസനീയം. ഞങ്ങളത് സാധിച്ചിരിക്കുന്നു. ഹെല്‍മെറ്റ് ഊരി. തീംസോങ് മനസില്‍ പ്‌ളേ ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ നടന്നു സ്‌ളോമോഷനില്‍ മുന്നില്‍ സായാഹ്നസൂര്യന്റെ പ്രഭയില്‍ തിളങ്ങുന്ന വിവേകാനന്ദപാറയും കന്യാകുമാരി ക്ഷേത്രവും. ഈ ദിനം സുവര്‍ണദിനമാണ്. ഈ നിമിഷം സുവര്‍ണനിമിഷമാണ്. സത്യമായൊരാഗ്രഹം, വിശ്വാസം, വിധി, എല്ലാം മനസിന്റെ താളില്‍ സുവര്‍ണലിപികളില്‍ എഴുതിവെക്കട്ടെ.
Compulsory kit


Medicines, Winter clothing, balaclava, gloves, socks, rain
capes, Polythene sheets/bags, shoes, Tool kit, petrol cans,
Engine oil, maps, torch, lighter, candles, scissor, knife, Air
pump, Goggles, camera with extra memory cards, tissue
paper, dry eatables, water.

* 30 Jun 10 - Delhi to Chandigarh , 265 Kms approx, NH 1 & 22
* 01 Jul 10 - Chandigarh to Pandoh(HP), via shimla, 210 Kms approx, NH 22 & 21
* 02 Jul 10 - Pandoh to Koksar (HP), via Kullu -Manali , 160 Kms approx, NH 21
* 03 Jul 10 - Koksar to Sarchu (HP),170 Kms approx, NH 21
* 04 Jul 10 - Sarchu to Leh (J&K), 285 Kms approx, NH 21
* 06 Jul 10 - Leh to Khardungla (J&K) and back, 90 Kms
* 11 Jul 10 - Leh to Kargil (J&K), 270 Kms approx, NH 1D
* 12 Jul 10 - Kargil to Srinagar (J&K) , via Drass, 220 Kms approx, NH 1D
* 13 Jul 10 - Srinagar to Udhumpur (J&K), 250 Kms approx, NH 1A
* 14 Jul 10 - Udhumpur to Jalandhar (Punjab), 275 Kms approx, NH 1A, 15 & 1A
* 15 Jul 10 - Jalandhar to Delhi, 400 Kms approx, NH 1
* 18 Jul 10 - Delhi to Jaipur (Rajasthan), 270 Kms approx, NH 8
* 19 Jul 10 - Jaipur to Udaipur (Rajasthan) ,380 Kms approx, NH 8, 79 & 76
* 20 Jul 10 - Udaipur to Vadodara (Gujarat), 370 Kms approx, NH 8
* 21 Jul 10 - Vadodara to Vani (Maharashtra), 270 Kms approx, NH 8 & 6
* 22 Jul 10 - Vani to Pune (Maharashtra) via Nashik & Shirdi, 345 Kms approx , NH 50
* 23 Jul 10 - Pune to Goa, 520 Kms approx, NH 4 & 17
* 24 Jul 10 - Goa to Kannur (Kerala), 600 Kms approx, NH 17
* 25 Jul 10 - Kannur to Kochi (Kerala ), 300 Kms approx, NH 17
* 26 Jul 10 - Kochi to Trivandrum (Kerala), 220 Kms approx, NH 47
* 27 Jul 10 - Trivandrum to Kanyakumari (Tamil Nadu) , 90 Kms approx, NH 47
l) Route Circuit
* Circuit I - Delhi - Chandigarh - Manali - Sarchu - Leh
* Circuit II - Leh - Kargil - Srinagar - Udhumpur - Jalandhar - Delhi
* Circuit III - Delhi - Jaipur - Vadodara - Pune - Goa - Kannur - Kochi - Trivandrum - Kanyakumari
Day…. By….. Day…..


44. 30 Jun 10:
· Time - 1400 hrs
· At - Delhi
· Destination - Chandigarh
· Route - Delhi - Panipat – Kurukshetra – Ambala – Chandigarh
· Distance - 265 Km , Approx
· Fuel - Rs. 1300/- (Delhi); Rs. 530/- (Ambala)
· Road - Excellent; heavy traffic
· Weather - Drizzling ; warm
*************************
45. 01 Jul 10 :
· Time - 0830 hrs
· At - Chandigarh
· Destination - Manali (HP)
· Route - Chandigarh – Panchkula – Kalka – Shimla – Bilaspur – Manali – Pandoh – Kullu
- Manali
· Distance - 210 Km , Approx (upto Pandoh)
· Fuel - Rs. 1300/- (Chandigarh)
· Road - Good
· Weather - Raining ; cool ; colder
****************************************
46. 02 Jul 10 :
· Time - 0600 hrs
· At - Pandoh (HP)
· Destination - Sarchu (HP)
· Route - Pandoh – Kullu – Manali – Rohtang la – Koksar – Tandi – Keylong – Darcha –
Patsio – Zing Zing Bar – Baralachala la - Sarchu
· Distance - 160 Km , Approx (upto Koksar)
· Fuel - Rs. 1300/- (Mandi)
· Road - Good upto Mandi; thereafter difficult terrain
· Weather - Very cold
************************************
47. 03 Jul 10 :
· Time - 0800 hrs
· At - Koksar (HP)
· Destination - Sarchu (HP)
· Route - Koksar – Tandi – Keylong – Darcha – Patsio – Zing Zing Bar – Baralachala la -
Sarchu
· Distance - 170 Km , Approx
· Fuel - Rs. 600/- (Tandi)
· Road - Difficult
· Weather - Very cold
**************************************
48. 04 Jul 10 :
· Time - 0730 hrs
· At - Sarchu (HP)
· Destination - Pang (HP) ( but made it upto Leh )
· Route - Sarchu – Gata loops – Nakeela – Lachulang la – Zanskar – Pang
– Morey plains- Taglang la – Rumtse – Upshi – Karu - Leh
· Distance - 285 Km , Approx (upto Leh)
· Fuel - Nil
· Road - Poor
· Weather - Cold
******************************************
51. 07 Jul 10 :
· Time - 0830 hrs
· At - Leh (Ladakh, J&K)
· Destination - Khardung La & back
· Distance - 85 Km , Approx
· Fuel - Rs. 800/- at Leh
· Road - Difficult track
· Weather - Extremely cold
*******************************************
54. 11 Jul 10
· Time - 0830 hrs
· At - Leh (Ladakh, J&K)
· Destination - Kargil (J&K)
· Route - Leh- Nimu – Lamayuru - Kargil
· Distance - 250 Km , Approx
· Fuel - Rs.1500/- at Leh
· Road - Mostly being laid, dicey
· Weather - Cold
**********************************************
55. 12 Jul 10:
· Time - 0700 hrs
· At - Kargil ( J&K)
· Destination - Srinagar (J&K)
· Route - Kargil – Drass –Zozila – Sonamarg – Ganderbal - Srinagar
· Distance - 210 Km , Approx
· Fuel - Rs./-
· Road - Fair; BRO works in progress
· Weather - Cold
*****************************************
56. 13 Jul 10 :
· Time - 0630 hrs
· At - Srinagar ( Kashmir)
· Destination - Udhumpur (Jammu)
· Route - Srinagar – Awantipura – Anantnag – Ramban – Batot – Udhumpur
· Distance - 250 Km , Approx
· Fuel - Rs.600/- (Banihal)
· Road - Good, busy traffic
· Weather - Pleasant
***************************************
57. 14 Jul 10 :
· Time - 0900 hrs
· At - Udhumpur ( Jammu)
· Destination - Jalandhar (Punjab)
· Route - Udhumpur – Gurdaspur - Jalandhar
· Distance - 275 Km , Approx
· Fuel - Rs.1200/- (Gurdaspur)
· Road - Good, heavy traffic
· Weather - Warm
********************************************
58. 15 Jul 10 :
· Time - 0630 hrs
· At - Jalandhar (Punjab)
· Destination - Delhi
· Route - Jalandhar – Ambala - Delhi
· Distance - 400 Km , Approx
· Fuel - Rs.400/-
· Road - Good, heavy traffic
· Weather - Warm
**************************************
59. 16 & 17 Jul 10 :
· At - Delhi
· Fuel - Rs. 1500/-
· Weather - Warm
***************************************
60. 18 Jul 10 :
· Time - 0600 hrs
· At - Delhi
· Destination - Jaipur (Rajasthan)
· Route - Delhi – Gurgaon – Shahpura - Jaipur
· Distance - 270 Km , Approx
· Fuel - Rs. 1000/- (Delhi)
· Road - Excellent , heavy traffic
· Weather - Pleasant / rains
*************************************************
61. 19 Jul 10 :
· Time - 0700 hrs
· At - Jaipur (Rajasthan)
· Destination - Udaipur (Rajasthan)
· Route - Jaipur – Kishengarh – Bhilwara – Chittaurgarh - Udaipur
· Distance - 380 Km , Approx
· Fuel - Rs. 800/- (Kishengarh)
· Road - Excellent , heavy traffic
· Weather - Raisn
**************************************************
62. 20 Jul 10 :
· Time - 0700 hrs
· At - Udaipur (Rajasthan)
· Destination - Baroda (Gujarat)
· Route - Udaipur – Gandhinagar – Anand – Baroda
· Distance - 370 Km , Approx
· Fuel - Rs. 400/- (Udaipur)
· Road - Good, heavy traffic
· Weather - warm
**************************************************
63. 21 Jul 10 :
· Time - 0700 hrs
· At - Vadodara (Gujarat)
· Destination - Nasik (Maharashtra)
· Route - Vadodara – Navsari - Nasik
· Distance - 260 Km , Approx (upto Vani)
· Fuel - Rs. 800/- (Baroda)
· Road - Fair, heavy traffic
· Weather - Rains
********************************************
64. 22 Jul 10 :
· Time - 0800 hrs
· At - Vani (Maharashtra)
· Destination - Pune (Maharashtra)
· Route - Vani – Nasik – Shirdi - Pune
· Distance - 320 Km , Approx
· Fuel - Rs. 390/- (Vani); 810/- (Nasik)
· Road - Poor, heavy traffic
· Weather - Warm & Sunny
**************************************************
65. 23 Jul 10 :
· Time - 0700 hrs
· At - Pune (Maharashtra)
· Destination - Goa
· Route - Pune – Kolhapur - Goa
· Distance - 510 Km , Approx
· Fuel - Rs. 1200 /-
· Road - Poor, heavy traffic
· Weather - Heavy rain
**********************************************
66. 24 Jul 10 :
· Time - 0700 hrs
· At - Goa
· Destination - Cannanore (Kerala)
· Route - Goa – Honawar – Bhatkal – Mangalore - Cannanore
· Distance - 600 Km , Approx
· Fuel - Rs. 1200 /-
· Road - very Poor, heavy traffic
· Weather - Heavy rain
**************************************************
7. 25 Jul 10 :
· Time - 1400 hrs
· At - Cannanore(Kerala)
· Destination - Cochin (Kerala)
· Route - Cannanore – Calicut – Trichur – Cochin
· Distance - 300 Km , Approx
· Fuel - Rs.800 /-
· Road - very Poor, heavy traffic
· Weather - Intermittent rain
**********************************************
68. 26 Jul 10 :
· Time - 0900 hrs
· At - Cochin(Kerala)
· Destination - Trivandrum (Kerala)
· Route - Cochin – Alleppy – Kollam - Trivandrum
· Distance - 220 Km , Approx
· Fuel - Rs. 600 /-
· Road - Fair, heavy traffic
· Weather - Sunny day
*******************************************
69. 27 Jul 10 :
· Time - 0200 hrs
· At - Trivandrum(Kerala)
· Destination - Kanykumari (Tamil Nadu)
· Route - Trivandrum – Kanyakumari
· Distance - 90 Km , Approx
· Fuel - Rs.800 /-
· Road - Fair, heavy traffic
· Weather - Cool & pleasant

*****************************************************