മച്ചാട്ടു മാമാങ്കം


വടക്കാഞ്ചേരിക്കടുത്ത് മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് മച്ചാട്ടു മാമാങ്കം നടക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ അവസാന നാളില്‍ ക്ഷേത്രത്തിലേക്ക് അലങ്കരിച്ച കുതിരക്കോലങ്ങളുടെ എഴുന്നള്ളത്തായി. കുതിരവേലയും ചെണ്ടമേളവും ഇഴചേരുമ്പോള്‍ മച്ചാട്ടുവേലയ്ക്ക് മാമാങ്കപ്പൊലിമ കൈവരുന്നു. കുതിരക്കളി കഴിഞ്ഞ് സന്ധ്യയായാല്‍ തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ ഊഴമാണ്. അവര്‍ പൂതന്‍, തിറ, ആടി, നായാടി എന്നിവയുമായി കാവുകേറുന്നതോടെയാണ് പകല്‍പ്പൂരം അവസാനിക്കുന്നത്. പിന്നീട് അഞ്ചുദിവസവും രാത്രിയില്‍ ശ്രീരാമപട്ടാഭിഷേകം തോല്‍പ്പാവക്കൂത്ത് കൂത്തുമാടത്തില്‍ അരങ്ങേറുന്നു. വേലകഴിഞ്ഞാണ് ഇവിടെ തോല്‍പ്പാവക്കൂത്ത് നടത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഇവിടുത്തെ പറയെടുപ്പും മറ്റുള്ള ക്ഷേത്രങ്ങളിലെ പറയെടുപ്പുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

2

പ്രത്യേകത: സാധാരണ പൂരങ്ങളിലേതു പോലെ ഇവിടെ ആനയെഴുന്നള്ളിപ്പ് ഇല്ല. 

ദിവസം: ഫിബ്രവരി 23
വഴി: വടക്കാഞ്ചേരിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലേക്ക്. വടക്കഞ്ചേരിയും ഷൊര്‍ണൂരുമാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. 

Machattu Mamangam
Location: Thiruvanikkavu temple, Mullurkara, 24 km from Thrissur
Date: February 23
How to reach 
By road: Busses run via Mullurkara from Wadakanchery and Shoranur
By rail: Wadakanchery (9 km), Shoranur (9 km)
Stay: Shornur / Wadakanchery

ഗുരുവായൂര്‍ ആനയോട്ടം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചാണ് ആനയോട്ടം നടത്തുന്നത്. ഇതില്‍ വിജയിയാകുന്ന ആനയാണ് ഉത്സവകാലത്ത് ഭഗവാന്റെ സ്വര്‍ണത്തിടമ്പ് എഴുന്നള്ളിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ ആനയില്ലാതിരുന്ന കാലത്ത് എഴുന്നള്ളിപ്പിനായി മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഒരു കൊല്ലം ആനകളെ കൊണ്ടുവരാന്‍ ആയില്ല. അന്ന് ഉച്ച തിരിഞ്ഞപ്പോള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനകള്‍ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് വര്‍ഷംതോറും ആനയോട്ടം നടത്തുന്നത്. 

3

ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ ശീവേലിയെ ഓര്‍മ്മിപ്പിക്കും വിധം ഉത്സവാരംഭദിനത്തില്‍ ആനയില്ലാശീവേലിയാണ് നടത്തുക. ആ ദിനം ആനയോട്ടം കഴിയുന്നതു വരെ ആനകള്‍ ക്ഷേത്രപരിസരത്ത് വരാന്‍ പാടുള്ളതല്ല. പണ്ട് ആനകള്‍ ഓടി വന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്. 

പുന്നത്തൂര്‍ കോട്ടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ഓട്ടത്തിനെത്തുക. കുളിപ്പിച്ച് തയ്യാറാക്കിയ ആനകള്‍ രണ്ടരയോടെ മഞ്ജുളാലിന്റെ അടുത്ത് അണിനിരക്കും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിക്കുന്നതോടെ ആനയോട്ട ചടങ്ങുകള്‍ ആരംഭിക്കുകയായി. ആനകളെ പാപ്പാന്‍മാര്‍ കുടമണികള്‍ അണിയിക്കും. ക്ഷേത്രം മാരാര്‍ ശംഖു വിളിക്കുന്നതോടെ ആനകള്‍ ഓടിത്തുടങ്ങുകയായി. ആദ്യം ഓടി കിഴക്കേ ഗോപുരം കടക്കുന്ന ആനയെ ആണ് വിജയിയായി പ്രഖ്യാപിക്കുക. ആനകള്‍ ക്ഷേത്രത്തിനകത്ത് ഏഴു പ്രദിക്ഷണം വെച്ച് കൊടിമരം വണങ്ങുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയായി.
 
ദിവസം: ഫിബ്രവരി 20
വഴി: കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളില്‍ നിന്നും ഗുരുവായൂരേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. തൃശ്ശൂര്‍ മെയിന്‍ ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള റെയില്‍ പാത വഴി ഗുരുവായൂരേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തൃശ്ശൂരില്‍ നിന്നും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും ഉണ്ട്. 

4

Guruvayur Elephant Race

Location: Guruvayur, the abode of Lord Sree Guruvayurappan, is located 29 kms north west to Thrissur. 
Date: February 20

How to reach

By road: Guruvayur is well connected with all other major cities by road. The National highway is passing through Kunnamkulam which is just 8 kms away from Guruvayur. It is just half an hour drive by car from Thrissur and busses ply every 5 minutes from Thrissur to Guruvayur. 

KSRTC runs bus services from all major locations of the state to Guruvayur and few inter-state services are also there. The bus stand is 500 meters to the west of the temple. Private bus station is 500 m east of the temple.

By rail: Guruvayur (1 km). this railway station towards the east of the temple which is connected to the Chennai-Mangalore main line at Thrissur. One from the Mangalore side can get down at the Kuttippuram station. Regular bus services are available from there to Guruvayur. 

By air: Kochi international airport (Nedumbassery) is 80 kms from Guruvayur and the Calicut airport is 100 kms away.

Stay: Guruvayur: STD Code 0487, Ambady Kannan Resorts, 9744311699, Anand Krishan Residency, 2555869, Bhasauri Inn, 2558888, 2558855, Gokulam Resorts, 2552966, Sopanam, 2555244, Hotel Elite, 2556215.

ചിനക്കത്തൂര്‍ പൂരം

കുംഭമാസത്തില്‍ അരങ്ങേറുന്ന ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണം കുതിരക്കോലങ്ങള്‍, കുംഭക്കളി, കാവടി, കരിവേഷങ്ങള്‍ തുടങ്ങിവയാണ്.

ചിനക്കത്തൂര്‍ പൂരം തനിക്കൊത്തപോലെ എന്നാണ് ചൊല്ല്. ഒറ്റപ്പാലത്തു നിന്ന് അഞ്ച് കി.മീ കിഴക്ക് മാറി ചിനക്കത്തൂര്‍ കാവിലാണ് പൂരം നടക്കുന്നത്. രണ്ട് ദേവീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. താഴെക്കാവ് ദുര്‍ഗാ ദേവിയും മേലേക്കാവ് ഭദ്രകാളിയും വാണരുളുന്നു. 

കുംഭമാസത്തിലാണ് ഇവിടെ പൂരം. ഗജവീരന്‍മാര്‍ക്കൊപ്പം കുതിരക്കോലങ്ങളും ചിനക്കത്തൂരിലെ കാഴ്ചയാണ്. കുംഭക്കളി, കാവടി, കരിവേഷങ്ങള്‍, വണ്ടിവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളും പൂരപ്പറമ്പിലേക്ക് എത്തും.

5

ദിവസം: ഫിബ്രവരി 22
വഴി: ഒറ്റപ്പാലത്തു നിന്നും പാലപ്പുറം വഴി അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ ചിനക്കത്തൂര്‍ കാവിലേക്ക്. ഒറ്റപ്പാലത്തു നിന്ന് ബസിലോ ഓട്ടോയ്‌ക്കോ ഇവിടേക്ക് എത്താം. 

Chinakkathoor Pooram

Location: 5 km from 
Ottappalam 
Date: February 22

How to Reach
By bus: Ottapalam is well connected to all major cities. From there local buses will run to Chinakkathoor.
By rail: Ottappalam (5 km)
By air: Coimbatore ( 97 km)
Stay: Ottapalam/ Palakkad

ഏഴരപ്പൊന്നാന

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകള്‍ക്ക് ഉത്സവചരിത്രത്തില്‍ പ്രമുഖസ്ഥാനമുണ്ട്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഏഴ് ആനകളെയും കൂടെയുള്ള ചെറിയ ആനയെയും ചേര്‍ത്താണ് ഏഴരപ്പൊന്നാന എന്ന് വിളിക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസം രാത്രിയിലാണ് ഏഴരപ്പൊന്നാനയെഴുന്നള്ളത്ത്. ഏഴരപ്പൊന്നാനകളെ തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ സമര്‍പ്പിച്ചതാണെന്നും ധര്‍മരാജാവ് സമര്‍പ്പിച്ചതാണെന്നും കഥകളുണ്ട്.
 
ദിവസം: ഫിബ്രവരി 16

6

പടയണി

കെട്ടുകാഴ്ച ഏറെക്കുറെ പൂര്‍ണമായും ബുദ്ധമതാചാരങ്ങളോട് അടുപ്പം പുലര്‍ത്തുമ്പോള്‍ ബുദ്ധമതാചാരങ്ങളെയും കേരളീയ കലാപാരമ്പര്യത്തെയും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന കലാരൂപമാണ് പടയണി. പടയണിയില്‍ പ്രകൃതിദത്തമായ പാള, കുരുത്തോല തുടങ്ങിയവയാണ് കോലങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കുന്നത്. കടമ്മനിട്ടയിലെയും നീലംപേരൂരിലെയും പടയണികളാണ് പ്രസിദ്ധം. വലിയ പടയണിക്കോലങ്ങള്‍ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ കെട്ടിയാടുമ്പോള്‍ ഗോത്രസ്മരണകള്‍ ഉണര്‍ത്തും. ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട് പടയണിയുടെ ആചാരങ്ങള്‍ക്ക്.

7
 
പ്രത്യേകത: പാളകളും കുരുത്തോലകളും കൊണ്ടുള്ള മനോഹരമായ കോലങ്ങള്‍.

ദിവസം

കടമ്മനിട്ട പടയണി: ഏപ്രില്‍ 14-21
ഓതറ പടയണി: ഫിബ്രവരി 18
നീലംപേരൂര്‍ പടയണി: സപ്തംബര്‍ 28
വഴി: പത്തനംതിട്ട ജില്ലയിലാണ് കടമ്മനിട്ട. ചെങ്ങന്നൂരാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 22 കിലോമീറ്റര്‍ ദൂരം കാണും. നീലംപേരൂര്‍ ആലപ്പുഴ ജില്ലയിലാണ്. കോട്ടയത്തു നിന്നാണ് പോകാന്‍ എളുപ്പം. 14 കി.മി. 

8

Padayani
Location:Kadammanitta Devi temple, Pathanamthitta Dt.
Date: April 14-21
How to reach 
By road: Buses are available from Mavelikkara and Kayamkulam 
By rail: Mavelikkra (05Km) Kayamkulam(07km) 
Stay: Mavelikkara/Kayamkulam, Neelamperoor Palli Bhagavathi Temple,  Alappuzha Dt.
Date: September 28
How to reach 
By road: Buses are available from Kottayam 
By rail: Kottayam(14km) 
Stay: Kottayam

പള്ളിപ്പാന

മൂന്നര നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ചടങ്ങുകളോടെ നടത്തുന്ന വേറിട്ട ഒരു ഉത്സവമാണ് പള്ളിപ്പാന. കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രപരിസരത്തു പോലും പ്രവേശനം അനുവദിക്കാതിരുന്ന കാലത്താണ് കീഴ്ജാതിക്കാരുടെ കാര്‍മികത്വത്തില്‍ ഇങ്ങനെയൊരു ഉത്സവം നടത്തിപ്പോന്നത്. പഴയകാലത്ത് കീഴ്ജാതിയെന്ന് മാറ്റിനിര്‍ത്തിയിരുന്ന വേലന്മാര്‍ക്കാണ് ഈ ചടങ്ങില്‍ പ്രധാനസ്ഥാനം. 12 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഈ ഉത്സവം ഇപ്പോഴും പ്രാചീനമായ ചടങ്ങുകളോടെ നടന്നുവരുന്നു. 2014-ലാണ് അവസാനത്തെ പള്ളിപ്പാന നടന്നത്. ദേശത്തിന്റെ ഐശ്വര്യത്തിനായി നടത്തുന്ന ഈ ചടങ്ങില്‍ ഒരു കോഴിയെ ഒരു കുഴിക്കുള്ളില്‍ മൂടിയിടും. നൂലുവഴി ഇറ്റിച്ചുകൊടുക്കുന്ന വെള്ളം മാത്രമാണ് കോഴിക്ക് നല്‍കുക. 12 ദിവസത്തിനുശേഷം കോഴിയെ പുറത്തെടുക്കുമ്പോള്‍ അത് പൂര്‍ണ ആരോഗ്യത്തോടെ ഉണ്ടെങ്കില്‍ ദേശത്തിന് ഇനിവരുന്ന പന്ത്രണ്ട് വര്‍ഷം ഐശ്വര്യമാണെന്നാണ് വിശ്വാസം.
 
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം ക്ഷേത്രത്തില്‍ നടക്കുന്ന ഗജമേളയില്‍ ആനകളെ നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും അണിയിച്ചാണ് നിര്‍ത്തുന്നത്.

ആറ്റുകാല്‍ പൊങ്കാല


വര്‍ഷത്തിലൊരിക്കല്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ പോകണമെന്ന് മോഹിക്കാത്ത സ്ത്രീകള്‍ തെക്കന്‍കേരളത്തില്‍ കുറവാണ്. ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ നിന്നും ധാരാളം പേര്‍ പോകാറുണ്ട്. പൊങ്കാല അവര്‍ക്ക് ആത്മാര്‍പ്പണത്തിന്റെ പുണ്യമാണ്.  ലോകത്ത് ഒരുദിവസം 25 ലക്ഷത്തോളം വനിതകള്‍ ഒരുമനസ്സും പ്രാര്‍ത്ഥനയുമായി ഒരുമിക്കുന്ന കാഴ്ച ഇന്ന് ഗിന്നസ് റിക്കോര്‍ഡിലേക്ക് കയറി.

9

കിഴക്കേക്കോട്ടയ്ക്കു സമീപം പുരാതനമായ ക്ഷേത്രമാണ് ആറ്റുകാല്‍. കണ്ണകിയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം. ഭര്‍ത്താവ് കോവലന്റെ മരണത്തിനുശേഷം മധുരാനഗരി കോപാഗ്നിയാല്‍ ചുട്ടെരിച്ച കണ്ണകി കേരളത്തിലേക്ക് മടങ്ങി. ബാലികാരൂപത്തിലെത്തിയ അവര്‍ക്ക് ആറ്റുകാലിലെ ഒരു തറവാട് അഭയം നല്‍കി. പിന്നീട് കണ്ട ദേവീസാരൂപ്യമാണത്രെ ക്ഷേത്രമായി പരിണമിച്ചത്.

കുംഭത്തിലെ കാര്‍ത്തികനാളില്‍ ദേവിയെ കുടിയിരുത്തുന്ന ചടങ്ങോടെ പൊങ്കാല ഉത്സവം ആരംഭിക്കും. ഒന്‍പതാംനാള്‍ പൊങ്കാല. അഞ്ചുകിലോമീറ്ററിലധികം സ്ഥലത്ത് വ്യാപിച്ചാണ് പൊങ്കാലയിടുന്നത്.

ദിവസം: ഫിബ്രവരി 23. കുംഭത്തിലെ കാര്‍ത്തിക നാള്‍.
പ്രത്യേകത: ലോകത്തില്‍ തന്നെ സ്ത്രീ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ അമ്പലം.
വഴി: തിരുവനന്തപുരം നഗരത്തില്‍ നിന്നും നാലുകിലോമീറ്റര്‍ ദൂരത്താണ് ആറ്റുകാല്‍ ദേവീ ക്ഷേത്രം.
താമസം: ക്ഷേത്രത്തിന് ഇവിടെ ഗസ്റ്റ് ഹൗസ് സൗകര്യമുണ്ട്.

പ്രധാനവഴിപാടുകള്‍
ദിവസവും നൂറിലേറെ കലശാഭിഷേകവും കുങ്കുമാ ഭിഷേകവും പതിവുണ്ട്. കളഭാഭിഷേകത്തിന് 2018 വരെയും മുഴുക്കാപ്പിന് 2031 വരെയും ബുക്കിംഗ് നിലവിലുണ്ട്.

Attukal Bhagavathy Temple

one of the ancient temples of South India, is renowned for the annual Attukal Pongala festival, in which over a million women participate. The temple situated just 2 km from  Padmanabhaswamy Temple.

Location: Tvm city, 4kms from Railway Station.
Date: February 23

How to reach
By road: From Tvm railway station head towards East Fort, turn left from Manacaud Jn.. Autos and Taxis are available. KSRTC buses ply from East Fort. 
Stay: Temple Guest House