പാട്ടമൊഴിഞ്ഞ ചെമ്മീന്‍ പാടങ്ങളില്‍ ബാക്കിയായ തെള്ളി ചെമ്മീനുകള്‍ക്ക് വേണ്ടി വലയെറിയുമ്പോള്‍ നാളയെക്കുറിച്ച് ഇവര്‍ ഓര്‍ക്കാറില്ല...
ഇന്നത്തേക്ക് എന്തു കിട്ടും എന്നതിനപ്പുറം, നാളയെന്ത്? എന്നതിന് ഒരു ചിരി കൊണ്ട് മറുപടി പറയുന്ന ഈ കാഴ്ച്ച എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ നിന്ന്

Camera: Canon EOS 30 D
Shutter Speed: 1/500 Sec.
Aperture: 5
focal length: 180mm
ISO:100
Exposure programe: Manual
Lense: Canon 70-200

Tips: ജീവിതം പകര്‍ത്തുമ്പോള്‍ പരമാവധി സ്വാഭാവികത നിലനിര്‍ത്താന്‍ ശ്രമിക്കുക. ഉയര്‍ന്ന ഷട്ടര്‍ സ്പീഡില്‍ എടുത്തതാണ് ഈ ചിത്രം. കാരണം വസ്തു ചലനത്തിലാണ് എന്നത് തന്നെ. ഒരു നിമിഷത്തിനാണ് ഇവിടെ പ്രാധാന്യം.