മഞ്ഞിറങ്ങുന്ന താഴ്‌വരരളിലൂടെ അലസമായി ഒഴുകുന്ന പുഴയില്‍ മഴനനഞ്ഞ്..എങ്ങോട്ടെന്നില്ലാതെ യാത്ര...മനസ്സിലും ശരീരത്തിലും മഞ്ഞ് പെയ്തിറങ്ങുന്ന നിമിഷം നാം എല്ലാം മറക്കുന്നു. നമുക്ക് ചുറ്റും ഒരു ലോകമുണ്ടെന്നത് പോലും...ഇടമലയാറിലൂടെയുള്ള ഈ തുഴച്ചില്‍ നിങ്ങളെ മറ്റൊരാളാക്കും തീര്‍ച്ച...മഞ്ഞും മഴയും പെയ്ത ഒരു പുലര്‍കാലത്ത് പകര്‍ത്തിയ ചിത്രം.Camera: Canon EOS 30 D
Lens: Canon 10-22mm
Shutters Speed: 1/250sec
Aperture: 3.5
ISO: 100
Exposure Mode: Mannual
Focal Length: 10m


മഴ ചിത്രീകരിക്കുമ്പോള്‍ പരമാവധി മൂഡ് നിലനിര്‍ത്താന്‍ ശ്രമിക്കണം. കോരിച്ചൊരിയുന്ന മഴയത്ത് ക്യാമറ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ലെന്‍സിന് മുന്നില്‍ മാത്രം കവര്‍ അല്‍പ്പം കീറിയിട്ട്, അതിലൂടെ പകര്‍ത്തിയതാണ് ഈ ചിത്രം.