ഓര്‍മ്മകള്‍ പൂത്തുനില്‍ക്കുന്ന ഓരോ നാട്ടുവഴികളിലും കാലം നമുക്ക് നല്‍കാന്‍ എന്തെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടാകും. പാലക്കാടിന്റെ കരിമ്പനക്കൂട്ടങ്ങള്‍ക്കപ്പുറത്തുള്ള ഒഴിഞ്ഞ നെല്‍പ്പാടങ്ങളിലെവിടെയെങ്കിലും കാണാവുന്ന ഉത്സവക്കാഴ്ച്ചയാണ് 'മരമടി' പാലക്കാട് കോട്ടായിയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. തിരുവോണമെത്തും മുന്‍പേ കര്‍ഷകര്‍ കാളകളുമായി പാടത്ത് ഓട്ടത്തിനിറങ്ങും. തിരുവോണനാളില്‍ നടക്കുന്ന 'മരമടി' മത്സരത്തില്‍ ഒന്നാമനാവാന്‍.Camera: Nikon D 100
Lens: 70-200 ED
Shutter Speed: 1/500 sec
Aperture: 5.
ISO: 400
Exposed Mode: Mannual
Focal Length: 155mm.


നല്ല വെളിച്ചമുള്ള സമയമാണെങ്കില്‍ പോലും വേഗതയേറിയ വസ്തുവിന്റെ ചിത്രമെടുക്കുമ്പോള്‍ ഉയര്‍ന്ന ISO, Shutter speed എന്നിവ ഉണ്ടായിരിക്കണം. കൂടെ ക്യാമറയിലെ വേഗതയേറിയ ഫോക്കസിങ് സംവിധാനം പ്രയോജനപ്പെടുത്തുക. ഇത്തരം ചിത്രങ്ങളെടുക്കുമ്പോള്‍ ഫ്രെയിമിന് കൂടി പ്രാധാന്യം കൊടുത്താല്‍ കിട്ടുന്ന ഫലം നന്നായിരിക്കും.