എല്ലാ തിരക്കുകളെയും മറന്നുള്ള ഓരോ യാത്രയും നമ്മള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാലത്തിലേക്കുള്ള യാത്രയാണ്...മലയാറ്റൂരിലേക്കള്ള കാനനപാതയില്‍ നിന്ന് പകര്‍ത്തിയതാണീ ചിത്രം. എരിയുന്ന നഗരത്തിന് നടുവില്‍ നിന്ന് കാടിന്റെ ശീതളിമായിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ കിട്ടുന്നത് മറ്റൊന്നിനും പകരം നല്‍കാനാവില്ല. കാടിനുള്ളിലേക്ക് മഞ്ഞ് പെയ്തിറങ്ങിയപ്പോള്‍ കിട്ടുന്ന സുഖമുള്ള കാഴ്ച്ചയും കൂടെ മഞ്ഞിലൂടെയുള്ള നടത്തവും...
Details
Camera: Canon Eos 30 D
Shutter Speed: 1/80 Sec.
Aperture: 4.5
ISO: 800
Exposure mode: Mannual
Focal Length: 19mm
Lens: Canon 10-22mm


കുറഞ്ഞ വെളിച്ചത്തില്‍ ചിത്രമെടുക്കുമ്പോള്‍ ISO കൂട്ടി വെക്കാറുണ്ട്. ഇത് പലപ്പോഴും ചിത്രത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാതെ ശ്രദ്ധിക്കുക. കഴിയുന്നതും ഷട്ടര്‍സ്പീഡ്/അപ്പര്‍ച്ചര്‍ എന്നിവ നിയന്ത്രിച്ചുള്ള ചിത്രീകരണത്തിന് ശ്രമിക്കുന്നത് നന്നായിരിക്കും. കാടിനുള്ളിലെ മഞ്ഞും തുറന്ന സ്ഥലത്തെ മഞ്ഞും ചിത്രീകരിക്കുമ്പോള്‍ ഈ വ്യത്യാസം മനസ്സിലാക്കാം.