പറമ്പിക്കുളം റിസര്‍വ്വോയറിന്റെ അരികിലെ വന്‍മരത്തിലാണ് സഞ്ചാരികളെ കാത്തിരിക്കുന്ന ഈ മുളം കുടില്‍. മരത്തിന്റെ ഉയരത്തില്‍, ചുറ്റുമുള്ള വനത്തിന്റെ നിഗൂഡത ഇതിനെ ചൂഴ്ന്ന് നില്‍ക്കുന്നു. മച്ചാന്‍
കെട്ടാന്‍ ഉപയോഗിച്ച മുളയിലൂടെ ഇറ്റുവീഴുന്ന വെള്ളത്തുള്ളി പോലും കാടിന്റെ നിഗൂഢ മൗനത്തെ മുറിവേല്‍പ്പിക്കാന്‍ മടിക്കുന്നതായി തോന്നും. സാന്ധ്യവെളിച്ചത്തില്‍ എടുത്ത ചിത്രം. ക്യാമറ സെറ്റ് ചെയ്തത് കുറഞ്ഞ അപ്പര്‍ച്ചറിലും ഷട്ടര്‍ സ്​പീഡിലും ആണ്.Camera: Nikon D3
Aperture: 2.8
ISO: 320
Exposure Mode: Mannual
Focal Length:18.0mm
Lens: Nikor 14 - 24


ഫോട്ടോവിന് വിഷയമാകുന്ന സന്ദര്‍ഭത്തിന്റെയോ ദൃശ്യത്തിന്റെയോ മൂഡ് പകര്‍ത്തുക എന്നത് വളരെ സര്‍ഗ്ഗാത്മകമായ ഒരു പ്രവര്‍ത്തിയാണ്. മനസ്സ് ഈ മൂഡ് ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായാല്‍ അത് ദൃശ്യവത്ക്കരിക്കാനുള്ള ഉപാധി തേടാം. ഒരു കുഞ്ഞ് വെള്ളത്തുള്ളിയിലൂടെ ഒരു ലാന്‍ഡ് സ്‌കേപ്പിന്റെ മൂഡ് ഇവിടെ സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നു.