Making of Photo Stories


Making of Photo Stories


യാത്ര തുടങ്ങുമ്പോഴുള്ള മനുഷ്യനല്ല യാത്രകഴിഞ്ഞ് തിരികെ വരുന്നതെന്ന് അര്‍ഥമുള്ള ഒരു യാത്രാ പഴമൊഴിയുണ്ട്. യാത്രകളിലെ ഉള്ളുരുക്കുന്ന, ഉള്ളുനിറയ്ക്കുന്ന അനുഭവങ്ങള്‍ നമ്മെ മറ്റൊരു മനുഷ്യനാക്കി തീര്‍ക്കും എന്നതാണ് ഇതിന്റെ സാരം. ആല്‍ബര്‍ട്ടോ ഗ്രനേഡോ എന്ന സുഹൃത്തിനോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ ഏണസ്‌റ്റോ ചെഗുവേര എന്ന യുവ ഡോക്ടര്‍ നടത്തിയ യാത്ര അദ്ദേഹത്തെ മറ്റൊരു മനുഷ്യനാക്കി. വിപ്ലവത്തിന്റെ ആകാശത്തിലേക്ക് ചെ എന്ന ചുവന്ന നക്ഷത്രമുദിക്കുന്നത് ഈ യാത്രയിലൂടെയായിരുന്നു. യാത്രകള്‍ കവികള്‍ക്കും കലാകാരന്‍മാര്‍ക്കും സര്‍ഗാത്മകതയുടെ നിലയ്ക്കാത്ത ഊര്‍ജ്ജ ഖനികളൊരുക്കുന്നു.

ഒരു സഞ്ചാരിക്ക് തന്റെ അനുഭവങ്ങള്‍ അനശ്വരമാക്കാനുള്ള ഉപാധിയാണ് ക്യാമറ. യാത്രയിലെ അനുഭവങ്ങള്‍..അനുഭൂതികള്‍..ആല്‍ബങ്ങളിലൂടെ, ലാപ്‌ടോപ്പിലെ ചിത്രസഞ്ചയങ്ങളിലൂടെ നമ്മെ വീണ്ടും വീണ്ടും പലതും ഓര്‍മ്മിപ്പിക്കുന്നു. ഫോട്ടോഗ്രാഫി ഗൗരവമായി എടുക്കുന്നവര്‍ക്ക് ഓരോ യാത്രയും അനുഭൂതികളോടൊപ്പം വെല്ലുവിളിയും നല്‍കുന്നു. ഒറ്റച്ചിത്രത്തിന്റെ നാലു ചുവരുകളില്‍ നിന്ന് ഒരു യാത്രാനുഭവം വിവരണാതീതമാകുന്നു. ഇത്തരം ഘട്ടങ്ങളിലാണ് Picture story കള്‍ നമുക്ക് തുണയായെത്തുന്നത്. ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍, യാത്രയിലെ നുറുങ്ങ് തമാശകള്‍, കാണാന്‍ വീണ്ടും ആഗ്രഹിക്കുന്ന-ആഗ്രഹിക്കാത്ത കാഴ്ചകള്‍, യാത്രയിലെ പുതിയ കണ്ടെത്തലുകള്‍... ഇവയെല്ലാം കൊച്ച് Picture story കളിലൂടെ ഓര്‍മ്മയുടെ വലിയ ക്യാന്‍വാസില്‍ നമുക്ക് അടയാളപ്പെടുത്താന്‍ പറ്റുന്നു.
Picture story കളുടെ വിഷയം ചിലപ്പോള്‍ വൈയക്തികമോ, സാമൂഹ്യാനുഭവമോ ആകാം. എന്നാല്‍ ഈ അനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നന്നാകും. നിങ്ങള്‍ പകര്‍ത്തുന്ന ചിത്രസന്ദര്‍ഭത്തിനെ സൗകര്യാര്‍ഥം ഒരു സ്റ്റോറി എന്നു വിളിക്കാം. സ്‌റ്റോറി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Picture storyയില്‍ നൈരന്ത്യരം(continuity) നിലനിര്‍ത്തുക

storyയെ സമഗ്രതയിലും(Visual context) സൂക്ഷ്മതയിലും(Closeup) അവയ്ക്കിടയിലെ Medium angle perceptionലും പകര്‍ത്തുക.
മേല്‍പറഞ്ഞ മൂന്നു ഘട്ടങ്ങള്‍ക്ക് വൈഡ് ആംഗിള്‍(24mm)Closeup(80-200mm) മീഡിയം റേഞ്ച്(24-70mm) ലെന്‍സുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവ സ്റ്റോറികള്‍ക്ക് പൂര്‍ണത നല്‍കുന്നു. പ്രഫഷണല്‍ ക്യാമറകളില്‍ ഈ ലെന്‍സുകള്‍ അറ്റാച്ച് ചെയ്യാവുന്നതാണ്. സെമി പ്രൊഫഷണല്‍ അമച്വര്‍ ക്യാമറകളില്‍ ഇതിനോടുത്ത് ഫോക്കല്‍ ലെങ്തുകളില്‍ ലെന്‍സ് സെറ്റ് ചെയ്യാന്‍ പറ്റും.


ഏതാനും പിക്ചര്‍ സ്റ്റോറികള്‍ നമുക്കിനി കാണാം.

Story No.2


കോവിലിലെ ജീവിതം



ഒരു ക്ഷേത്രമെന്നാല്‍ പ്രതിഷ്ഠയും പൂജകളും മറ്റ് അനുഷ്ടാനങ്ങളും മാത്രമുള്ള ഇടമല്ല. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളവരുടെ ജീവിതങ്ങളും Picture storyകളുടെ വിഷയമാണ്.

തിരുവയ്യാര്‍ ക്ഷേത്രത്തിനകത്തെ ഒരു പ്രഭാതമാണ് ചിത്രത്തില്‍. രാവിലെ തന്നെ കല്‍മണ്ഡപത്തില്‍ വെടിപറഞ്ഞിരിക്കുന്നവര്‍ക്കു സമീപം കര്‍മ്മനിരതരായി ഒരു സംഘം ആളുകള്‍..അമ്പലത്തിലെ ആനയെ കുളിപ്പിക്കുകയാണ് അവര്‍. അവര്‍ക്കിടയിലേക്ക് ക്ഷേത്ര പൂജാരി കടന്നുവരുന്നു. ചെറുകുശലം കഴിഞ്ഞ് പൂജാരി മടങ്ങി. ആനയെ കുളിപ്പിക്കുന്നവര്‍ തങ്ങളുടെ ജോലിയിലേക്കും. മനുഷ്യനും അവന്റെ വിശ്വാസവും തൊഴിലും മറ്റ് അനുബന്ധങ്ങളും ചേര്‍ന്ന് ക്ഷേത്രം ഇവിടെ ചലനാത്മകമായ ഒരു ജീവിതത്തിന്റെ പരിഛേദം സൃഷ്ടിക്കുന്നു.













Tips
പ്രഭാതത്തിനും മധ്യാഹ്നത്തിനുമിടയിലാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. രാവിലെത്തെ വെളിച്ചത്തിന്റെ തിളക്കം നമുക്ക് ചിത്രത്തില്‍ കിട്ടിയിട്ടില്ലെങ്കിലും Direct ligth ഉം Back light ഉം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. Back light പൈപ്പില്‍ നിന്ന് ചിതറുന്ന വെള്ളത്തിന് ഫ്രെഷ്‌നസ് നല്‍കുന്നു. ആനയുടെ കുളിക്കു പുറമെ വെടി പറഞ്ഞിരിക്കുന്നവരുടെയും പൂജാരിയുടെയും സാന്നിധ്യം കേവലം ഒരു ആനചിത്രത്തിലുപരി അമ്പലത്തിനുള്ളിലെ ജീവിതത്തെ ചിത്രീകരിക്കുന്നു.