ഒരു വസ്തുവിനെ നന്നായി ചിത്രീകരിക്കുന്നതിന് അതിന്റെ രൂപഘടനയെ (composition) കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. ഒരു ഫ്രെയിമിലുള്ള വസ്തുക്കളെ എങ്ങനെ വിന്യസിക്കാം എന്നുള്ളതിനെ അതിന്റെ രൂപഘടന (composition) എന്ന് പറയുന്നു.  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചിത്രം നിരീക്ഷിക്കുന്ന ആസ്വാദകന്റെ കണ്ണുകളെ  എങ്ങനെ മന:പൂര്‍വം ആ ചിത്രത്തിലൂടെ വഴികാട്ടിക്കൊണ്ടു പോകാം എന്നുള്ളതിനെയും composition എന്ന് പറയാം. മികച്ച ചിത്രങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കുക. അവയില്‍ നമ്മുടെ കണ്ണുകളെ വ്യക്തമായ ദിശയില്‍ നയിച്ചുകൊണ്ടു പോകാന്‍ കലാകാരന്‍ ഫ്രെയിമില്‍ വസ്തുക്കളെ വളരെ സമര്‍ഥമായി വിന്യസിച്ചിരിക്കുന്നത് കാണാം.

photography  compositionല്‍ ഒരുപാട് നിയമങ്ങള്‍  നിലവിലുണ്ട്. അവ ഓരോന്നായി നമുക്ക് വരും ലക്കങ്ങളില്‍ പരിചയപ്പെടാം. ഇന്ന് നമ്മള്‍ പരിചയിക്കുന്നത് 'Rule  of  thirds' എന്ന നിയമമാണ്. നിയമം എന്നതിനേക്കാള്‍ ഇവയെ ഒരു മാര്‍ഗനിര്‍ദേശി ആയി കാണുന്നതാകും കൂടുതല്‍ ശരി. കാലാകാലങ്ങളായി ചിത്രകാരന്മാര്‍ ഈ ഉപാധി അവരുടെ ചിത്രങ്ങളില്‍ ഉപയോഗിച്ച് പോരുന്നു. താഴെ കൊടുത്തിരിക്കുന്ന ഫ്രയിം ശ്രദ്ധിക്കുക. സമാന്തര രേഖകളും ലംബ രേഖകളും ഈ ഫ്രയിമിനെ  വേര്‍തിരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

ajith

'Rule  of  thirds ' അനുസരിച്ച് ഈ രേഖകള്‍ പരസ്പരം ഛേദിക്കുന്ന സ്ഥലങ്ങളില്‍ സബ്ജക്ടിനെ വെച്ചാല്‍ ആ ചിത്രത്തിന് കൂടുതല്‍ മാറ്റുണ്ടാകുമെന്ന് സാരം. അത് പോലെ തന്നെ ചിത്രത്തിനെ നേര്‍ പകുതിയില്‍ ഭാഗിക്കരുത് എന്നുള്ളതും 'rule of  thirds' ന്റെ ഒരു വകഭേദം ആണ്. മിക്കവാറും  എല്ലാ മൊബൈല്‍ ക്യാമറ കളിലും 'rule of  thirds' ഗ്രിഡ് ലഭ്യമാണ്. ഇത് ഉടനെ തന്നെ സെറ്റ് ചെയ്യുക. കൂടുതല്‍ പ്രാക്ടീസ് ആകുമ്പോള്‍ നിങ്ങള്‍ക്ക് ഈ ഗ്രിഡ് ലൈന്‍ ഉപയോഗിക്കാതെ തന്നെ 'rule  of  thirds' ല്‍ ചിത്രങ്ങള്‍ കമ്പോസ് ചെയ്യാന്‍ സാധിക്കും. 
 
2വലതു വശത്തു കൊടുത്തിരിക്കുന്ന ആദ്യത്തെ ചിത്രം ശ്രദ്ധിക്കുക. ഞാന്‍ സബ്ജക്ടിനെ ഫ്രെയിമിന്റെ ഒത്ത നടുക്ക് സ്ഥാപിച്ചിരുന്നെങ്കില്‍ ചിത്രം വളരെ മടുപ്പുള്ളത് ആയേനെ. മറിച്ച് സബ്ജക്ടിനെ 'rule of thirds' അനുസരിച്ച് ഓഫ് സെന്റര്‍ ആയി സ്ഥാപിച്ചപ്പോള്‍ ചിത്രം കൂടുതല്‍ രസമുള്ളതായി മാറി.

 

മറ്റൊരു ഉദാഹരണം നോക്കുക. 1ഈ ചിത്രത്തില്‍ കൃഷിഭൂമിയെക്കാളും കൂടുതല്‍ പ്രാധാന്യം മേഘങ്ങളാല്‍ സുന്ദരമായ ആകാശത്തിനാണ്. 'rule  of  thirds 'അനുസരിച്ച് ഞാന്‍ ചിത്രത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ആകാശത്തിനും മൂന്നില്‍ ഒരു ഭാഗം കൃഷിഭൂമിക്കും നല്കി. ചിത്രത്തിനെ നേര്‍പകുതിയായി വിഭാഗിച്ചിരുന്നെങ്കില്‍ ആകാശവും കൃഷിഭൂമിയും നമ്മില്‍ ഏതിനാണ് പ്രാധാന്യം എന്നുള്ളതില്‍ ആശയക്കുഴപ്പം ഉണ്ടാകും, ചിത്രത്തിന്റെ മാറ്റിനെ അത് ബാധിക്കുകയും ചെയ്യും.

'rule of thirds' എപ്പോഴും കണ്ണുമടച്ചു പാലിക്കാതെ ഇരിക്കുക. മനോഹരമായ ഒരു വൃക്ഷവും നിച്ചലമായ ഒരു തടാകത്തില്‍ അവയുടെ വ്യക്തമായ ഒരു പ്രതിബിംബവും ഉള്ള ചിത്രത്തില്‍ ചിത്രം കൃത്യമായി നടുക്ക് വെച്ച് കമ്പോസ് ചെയ്യുന്നതാകും ഏറ്റവും ഉത്തമം. 'Rule of thirds' എന്നുള്ളത് ഒരു നിയമം എന്നതിനേക്കാള്‍ ഒരു മാര്‍ഗനിര്‍ദേശി ആയി കാണുക.

സാഹചര്യം അനുസരിച്ച് അവയെ യുക്തിയോടെ ലംഘിക്കുക. ഹാപ്പി ഷൂട്ടിങ്.