ഡി.എസ്.എല്‍.ആര്‍. ഫോട്ടോഗ്രഫിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് 'ഡെപ്ത് ഓഫ് ഫീല്‍ഡ്' നിയന്ത്രിക്കാം എന്നുള്ളതാണ്. വലിയ aperture (f/1.4,f/2.8 etc) ഉള്ള ലെന്‍സ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളില്‍ ഒരു പ്രത്യേക സ്ഥലംമാത്രം ഫോക്കസ് ചെയ്തു ബാക്കി ഔട്ട് ഓഫ് ഫോക്കസ് ആക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

ഈ ചിത്രങ്ങളുടെ മനോഹാരിത ഒന്ന് വേറെ തന്നെ. മൊബൈല്‍ ഫോട്ടോഗ്രഫിയില്‍ ഇങ്ങനെ ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാന്‍ ഉള്ള സാധ്യത വളരെ കുറവാണ്.  മൊബൈല്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന വൈഡ് ആംഗിള്‍ ലെന്‍സ് ആണ് ഇതിന് കാരണം.

ഈ ന്യൂനത പരിഹരിക്കാന്‍ ഒരു മികച്ച ആപ്ലിക്കേഷന്‍ ഉണ്ട്- ആഫ്റ്റര്‍ ഫോക്കസ് (After Focus ).  
അപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും  ഇത് ലഭ്യമാണ്. എന്നാല്‍ സൗജന്യമല്ല. 60 രൂപയാണ് വില. 

ആഫ്റ്റര്‍ ഫോക്കസ് ആപ്പ് പരിചയപ്പെടാം.

താഴെ കൊടുത്തിരിക്കുന്നതാണ് 'After  Focus' ന്റെ വെല്‍ക്കം സ്‌ക്രീന്‍. ഇവിടെനിന്ന് 'സെലക്ട് ഫോട്ടോ' option തിരഞ്ഞെടുക്കുക.

after focus

എന്നിട്ട് ഫോക്കസ് ചെയ്യുന്ന ഏരിയയില്‍ 'Focus brush' ഉപയോഗിച്ച് പെയിന്റ് ചെയ്യുക. ഏതെങ്കിലും  ഭാഗം അറിയാതെ പെയിന്റ് ചെയ്തുപോയാല്‍ 'background  brush' ഉപയോഗിച്ച് മായ്ച്ചു കളയുക. ഇവിടെ തന്നെ ബ്രഷിന്റെ വലിപ്പം നിയന്ത്രിക്കാന്‍  സാധിക്കും. താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. 

after focus

 

എത്രയും നന്നായി പെയിന്റ് ചെയ്യുന്നുവോ  അത്രയും നല്ല ഔട്ട്പുട്ട് ലഭിക്കും. അതുകൊണ്ട് തന്നെ കുറച്ചു സമയം എടുത്തു ശ്രദ്ധിച്ചു  വേണം ഇത് ചെയ്യാന്‍. ചിത്രം സൂം ചെയ്ത് പെയിന്റ് ചെയ്യാന്‍ ഉള്ള സൗകര്യമുണ്ട്. ഒരു കാര്യം ഓര്‍ത്തിരിക്കുക. രണ്ട് രീതിയില്‍ നമുക്ക് blur ചെയ്യാം, ഒന്ന് manual blurഉം മറ്റൊന്ന് smart  blurഉം. manual blur ആണ് കൂടുതല്‍ എളുപ്പമായി എനിക്ക് തോന്നിയത്, നിങ്ങള്‍ക്ക് ഏതാണോ  കൂടുതല്‍ എളുപ്പം അത് ഉപയോഗിക്കുക. ഇത് ഏതു സമയത്തും നമുക്ക് Preferences option  വഴി മാറ്റുവാന്‍ സാധിക്കും. അതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് താഴെ കൊടുത്തിട്ടുണ്ട്. പെയിന്റ് ചെയ്തതിനു ശേഷം ആപ്പിന്റെ ഏറ്റവും മുകളിലുള്ള next arrow  ടച്ച് ചെയ്യുക. അടുത്ത സ്‌ക്രീനില്‍ നമുക്ക് ഔട്ട്പുട്ട് ലഭിക്കും. ഇവിടെ ചിത്രത്തിന്റെ ഔട്ട്പുട്ട് നന്നാക്കുവാന്‍ ഒരുപാട് options ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.

db50bc

blur തന്നെ രണ്ടു തരമുണ്ട്. lens blurഉം motion blurഉം. ചിത്രത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക. അതുകൂടാതെ ലെന്‍സ് aperture ന്റെ (ലെന്‍സിന്റെ ദ്വാരം) ആകൃതി മാറ്റുവാന്‍ ഉള്ള സൗകര്യം  ഇവിടെ ഉണ്ട്. മറ്റൊരു ഉപയോഗപ്രദമായ സൗകര്യം ആണ് 'Fading  BG'. blur ഏതു ഭാഗത്ത് വേണം എന്നുള്ളത് ഇവിടെ നിന്നുകൊണ്ട് നമുക്ക് നിയന്ത്രിക്കാം. മറ്റൊരു രസകരമായ option ആണ് 'Bokeh'. 'Bokeh' എന്ന് പറയുന്നത് ഒരു blur ന്റെ ക്വാളിറ്റി ആണ്. ഈ ഓപ്ഷന്‍ ഒന്ന് പരീക്ഷിച്ചു നോക്കുക. ചില ചിത്രങ്ങള്‍ക്ക് അതു മിഴിവേകും . താഴെ കൊടുത്തിരിക്കുന്ന 'preferences' സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക, ഈ ആപ്പിന്റെ പൊതുവായ കാര്യങ്ങള്‍ നമുക്ക് ഇവിടെ നിന്ന് മാറ്റുവാന്‍ സാധിക്കും. 'Preferences' option App ന്റെ വെല്‍ക്കം സ്‌ക്രീനില്‍നിന്ന് ലഭിക്കും.

ഫൈനല്‍ ഔട്ട്പുട്ട് -

db50bc

 


മൊബൈല്‍ ഫോട്ടോഗ്രഫിയുടെ വലിയ ഒരു ന്യൂനതയാണ് ഈ App ഒരു വിധം പരിഹരിക്കുന്നത്. ഇതു തികച്ചും പരിപൂര്‍ണം അല്ല, എന്നാലും ഇതിന്റെ സാദ്ധ്യതകള്‍  അപാരം തന്നെ.