കേരളത്തിലെ ഒരു നഗരത്തില്‍ ചെന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ഊണിന് കൊടുക്കണം 50 രൂപ. അപ്പോള്‍ 21 രൂപ പ്രതിദിന വാടകയ്ക്ക് താമസിക്കാനൊരു മുറി കിട്ടിലായോ? യാത്രകള്‍ക്ക് 'ഡിജിറ്റലായി' ഒരുങ്ങിയാല്‍ ഇതുപോലുള്ള വമ്പന്‍ ഓഫറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്ഥിരമായി ട്രാവല്‍ ആപ്പുകള്‍ ഉപയോഗിച്ച് മുറി ബുക്ക് ചെയ്യാറുള്ള ഒരു യാത്രികന്റെ അനുഭവം ഇങ്ങനെ...

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനോട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹോം സ്‌റ്റേ. അവിടെ ഒറ്റ മുറിയും അതിനോട് ചേര്‍ന്ന് ശൗചാലയവുമുള്ള താമസസൗകര്യത്തിന് പ്രതിദിനം ഈടാക്കുന്ന വാടക 400 രൂപ. എന്നാല്‍ ഗോഐബിബോയിലൂടെ ഈ മുറി ബുക്ക് ചെയ്ത യാത്രികന് ലഭിച്ചതാകട്ടെ വെറും 21 രൂപയ്ക്കും. ഫെബ്രുവരി ഏഴിലെ താമസത്തിന് തലേ ദിവസമാണ് ബുക്ക് ചെയ്തതും.

Related Read - ആപ്പുകള്‍ ഉപയോഗിക്കാം, ചുളുവിലയ്ക്ക് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാം

travel app

ടൈല്‍സ് ഇട്ട നിലവും വൃത്തിയുള്ള കിടക്കയും അത്യാവശ്യ സൗകര്യങ്ങളുമുള്ള മുറിയായിരുന്നുവെന്ന് ഉപയോക്താവ് പറയുന്നു. ജീവനക്കാര്‍ നല്ല രീതിയിലാണ് പെരുമാറിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി കേരളത്തിലുടനീളം യാത്ര ചെയ്യാറുള്ള താന്‍ സ്ഥിരമായി ട്രാവല്‍ ആപ്പിലൂടെയാണ് മുറികള്‍ ബുക്ക് ചെയ്യാറുള്ളത്. ഓരോ ഇടപാടുകള്‍ക്കും അക്കൗണ്ടിലേക്ക് പോയിന്റ് വന്നുകൊണ്ടിരിക്കും. ഇത് അടുത്ത ബുക്കിങ്ങില്‍ ഇളവായി ലഭിക്കുകയും ചെയ്യും. മാസാവസാനം നല്ലൊരു തുക ഇതിലൂടെ ലാഭിക്കാന്‍ സാധിക്കാറുള്ളതായും അദ്ദേഹം പറയുന്നു.