മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ വിനോദസഞ്ചാരപരിപാടികള്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഫെബ്രുവരി ആദ്യവാരമാണ് രാജമലയിലെ വിനോദസഞ്ചാര പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. കഴിഞ്ഞവര്‍ഷം 74 വരയാട്ടിന്‍ കുട്ടികളാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ പിറന്നത്. ഈ വര്‍ഷത്തെ കണക്കെടുപ്പ് പുരോഗമിച്ചുവരുന്നു.