മാതൃഭൂമി ഡോട്ട് കോമും ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ സഞ്ചാരിയും സംയുക്തമായി നടത്തിവരുന്ന 'പോസ്റ്റ് ഓഫ് ദ വീക്ക്' ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കി മുന്നേറുന്നു. മാനന്തവാടിയില്‍ നടന്ന കോര്‍മീറ്റില്‍ പോസ്റ്റ് ഓഫ് ദ ഇയറായി തിരഞ്ഞെടുത്ത യാത്രാവിവരണത്തിന്റെ ലേഖകന്‍ കോഴിക്കോട് സ്വദേശി പി.കെ. ബുജൈറിന് പുരസ്‌കാരം സമ്മാനിച്ചു. സഞ്ചാരി ഫലകവും മാതൃഭൂമിയുടെ യാത്രാവിവരണ പുസ്തകങ്ങളും നല്‍കിയാണ് ആദരിച്ചത്.

ഒന്നരവയസുകാരിക്കൊപ്പം ദമ്പതിമാര്‍ നടത്തിയ ബുള്ളറ്റ് യാത്രാനുഭവമാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രചാരമുള്ള ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടത്. ബുജൈറിനൊപ്പം കൊച്ചുമിടുക്കി ആയിഷയും പുരസ്‌കാരം വാങ്ങാന്‍ എത്തിച്ചേര്‍ന്നിരുന്നു.

Read Post of the Year - കോഴിക്കോട് ടു ഡാര്‍ജ്ലിങ്; ഒന്നരവയസുകാരിക്കൊപ്പം ഒരു ബുള്ളറ്റ് യാത്ര

sanchari

പ്രകൃതിക്കൊപ്പം സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഫെയ്സ്ബുക്ക് കൂട്ടായ്മയായ 'സഞ്ചാരി'യുടെ യൂണിറ്റ് ഭാരവാഹികളുടെ (അഡ്മിന്‍മാരുടെ) മീറ്റ് മാനന്തവാടി ബോയ് ടൗണിലാണ് നടന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരി യൂണിറ്റുകളില്‍ നിന്നുള്ള നൂറോളം കോര്‍ അംഗങ്ങള്‍ മീറ്റില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓഫ്‌ലൈനായും സജീവ ഇടപെടലുകള്‍ നടത്താന്‍ കോര്‍ മീറ്റില്‍ തീരുമാനിച്ചു. പ്രകൃതിയുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമായി. ഓരോ യൂണിറ്റുകളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനവുമുണ്ടായി. സഞ്ചാരിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെ ചടങ്ങില്‍ ആദരിച്ചു.

ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സജ്ന കരീമാണ് മീറ്റ് ഉദ്ഘാടനം ചെയ്തത്. കെ.എം ഹരീഷ്, ഹാമിദലി വാഴക്കാട്, ഐറിഷ് വല്‍സമ്മ തുടങ്ങിയവര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു.

sanchari

sanchari

sanchari

sanchari

പരിസ്ഥിതിക്ക് ഇണങ്ങുന്ന യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ സജീവ ഇടപെടല്‍ നടത്തി വരികയാണ് സഞ്ചാരി. മൂന്നര ലക്ഷത്തിലധികം അംഗങ്ങളുടെ പിന്തുണയോടു കൂടിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ സഞ്ചാരി സ്വന്തമായും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. വന സംരക്ഷണത്തിനായി വയനാട് കേന്ദ്രമാക്കി നിരവധി ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ സഞ്ചാരി ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.