കോര്‍പ്പറേറ്റ് ലോകത്തും എംബിഎ ഉള്‍പ്പെടെയുള്ള കോഴ്സുകളിലും നിരന്തരമായി കേട്ടുവരുന്നൊരു വാക്കാണ് ഔട്ട്ബൗണ്ട് ട്രെയ്നിങ്, അല്ലെങ്കില്‍ എക്സ്പിരിമെന്‍ഷ്യല്‍ ലേണിങ്. അനുഭവങ്ങിലൂടെയുള്ള പഠനം എന്ന് ലളിതമായി പറയാം. ഭൂരിഭാഗം ആളുകള്‍ക്കും മടുപ്പുളവാക്കുന്ന പരിശീലന പരിപാടികളാണ് ഇവയില്‍ ഉള്‍പ്പൈടുത്താറുള്ളത്. എന്നാല്‍, ഇതേ ബോറന്‍ പരിപാടികളെ യാത്രയുമായും ട്രെക്കിങ്ങുമായും കളികളുമായൊക്കെ കൂട്ടിയിണക്കി, കട്ട തണുപ്പുള്ള ഒരു കുന്നിന്റെ മുകളിലേക്ക് പറിച്ചു നട്ടാലോ? നീലഗിരി മലനിരകളിലെ കോട്ടഗിരിയില്‍ ഒമ്പത് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 'വില്‍ ഓണ്‍ വുഡ്‌സ്' എന്ന സ്ഥാപനം മുന്നോട്ടു വെയ്ക്കുന്നത് ഈ ആശയമാണ്. 

will on woods kotagiri

ഏക്സ്പിരിമെന്‍ഷ്യല്‍ ലേണിങ് അക്കാദമിയാണ് വില്‍ ഓണ്‍ വുഡ്സ്. താഴ്വരയില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ട്രെക്കിങ്ങില്‍ നിന്നാരംഭിക്കുന്ന പരിശീലനപരിപാടികളില്‍ മഡ്ഡി ഫുട്ബോള്‍, ഓഫ് റോഡ് റൈഡ്, പ്രകൃതിയോട് ഇണങ്ങിയുള്ള സൈ്വര്യജീവിതം തുടങ്ങി യാത്രകളുടെ മുഴുവന്‍ സൗന്ദര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പരിപാടികളും ഓരോ തിയറികളുമായി കൂട്ടിയിണക്കിയിരിക്കുന്നു എന്നതിനാല്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പമുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ബോറടിപ്പിക്കുന്ന ക്ലാസുകളില്‍ ഇരിക്കേണ്ട എന്നതാണ്. 

Related Read - കോട്ടഗിരി, നീലഗിരിയുടെ വാലറ്റം

will on woods kotagiri

will on woods kotagiri

പ്രകൃതിസൗന്ദര്യം നിറഞ്ഞ അന്തരീക്ഷത്തില്‍ രൂപകല്‍പ്പന ചെയ്ത ആംഫി തിയറ്റര്‍, അടുക്കള, ഭോജനശാല, ലൈബ്രറി, കളിസ്ഥലം എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇവിടുണ്ട്. സൈക്ക്ളിങ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവിങ്. അമ്പെയ്ത്തിനുള്ള ഉപകരണങ്ങളും ഫീല്‍ഡും മറ്റൊരു പ്രത്യേകതയാണ്. പ്രകൃതിയോട് ഇണങ്ങിയുള്ള ക്യാംപിലെ ജീവിതം ആനന്ദവും അറിവും പകരുന്നതിനൊപ്പം പങ്കെടുക്കുന്നവര്‍ക്ക് സ്വയം തിരിച്ചറിയാനുള്ള അവസരങ്ങളും ഒരുക്കുന്നു. ടെന്റുകള്‍ കെട്ടി അതിലായിരിക്കും രാത്രിയിലെ താമസം. 

എട്ടു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വില്‍ ഓണ്‍ വുഡ്‌സ് എന്ന സംരംഭത്തിന് തുടക്കമിട്ടത്. ഇവരില്‍ അഞ്ചു പേരും എറണാകുളത്തെ എസ്.സി.എം.എസില്‍നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയവരാണ്. പോള്‍ നിതിന്‍, അരുണ്‍ കുര്യന്‍, ശരത് മോഹന്‍, അഡോണ്‍ കുര്യച്ചന്‍, വൈശാഖ് സുനില്‍, നിര്‍മ്മല്‍ ജോസ്, ജിതിന്‍ വളവത്ത്, മഹേഷ് നസാരെ എന്നിവരാണ് വില്‍ ഓണ്‍ വിഡ്സിന്റെ ടീം. റെഡ് ഡോട്ട് ട്രെയ്നിങ്ങിന്റെ മാനേജിംഗ് ഡയറക്ടറാണ് മഹേഷ് നസാരെ. വില്‍ ഓണ്‍ വുഡ്സില്‍ നടത്തുന്ന പരിശീലനപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മഹേഷാണ്. 

will on woods kotagiri

will on woods kotagiri

സ്‌കൂള്‍ കുട്ടികള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇവിടെ താമസിച്ച് ട്രെയ്നിങ് പരിപാടിയില്‍ പങ്കെടുക്കാം. മൂന്നു ദിവസമാണ് സ്റ്റാന്‍ഡേഡ് പാക്കേജെങ്കിലും ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പാക്കേജുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. പരമാവധി ഒരു ടീമില്‍ 65 പേരെ മാത്രമേ വില്‍ ഓണ്‍ വുഡ്സില്‍ അനുവദിക്കുകയുള്ളൂ.

will on woods kotagiri

will on woods kotagiri

കാടിനുള്ളില്‍ കഴിയാന്‍ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് ഫെന്‍സിങ് തുടങ്ങി വില്‍ ഓണ്‍ വുഡ്സ് ക്യാംപസിനെ സുരക്ഷിതമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ 24 മണിക്കൂറും ഡോക്ടറും ക്യാംപസിലുണ്ടാകും.

will on woods kotagiri

will on woods kotagiri

will on woods kotagiri

എങ്ങനെ എത്തിച്ചേരാം

കേരളത്തില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കോയമ്പത്തൂര്‍ മേട്ടുപ്പാളയം റൂട്ടിലൂടെ കോട്ടഗിരി എന്ന സ്ഥലത്ത് എത്താം. ഇവിടെ നിന്നും ഏതാണ്ട് 11 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൂകല്‍തൊറയ് എന്ന സ്ഥലത്തെത്താം. ഇവിടെനിന്നും വില്‍ ഓണ്‍ വുഡ്സ് യാത്രികരെ കൂട്ടിക്കൊണ്ട് പോകും. വില്‍ ഓണ്‍ വുഡ്സിന്റെ ട്രെക്കിങ് ആരംഭിക്കുന്നത് ഇതിനോട് അടുത്തുള്ള സ്ഥലത്തുനിന്നാണ്.

CONTACT

1/147, WOW hills, Kookalthorai
643217 Kotagiri
phone -075930 18508