ഴമക്കാര്‍ തൊഴുകയ്യോടെ നില്‍ക്കുമ്പോള്‍ പുതുതലമുറയിലെ പലര്‍ക്കും തെയ്യം ഒരാഘോഷമാണ്. സന്ദര്‍ശകര്‍ക്ക് ഫോട്ടോഗ്രഫിയില്‍ വൈദഗ്ധ്യം തെളിയിക്കാനുള്ള അവസരവും. കനല്‍ക്കൂനയിലേക്ക് എടുത്തുചാടുകയും തീപ്പന്തം ചുഴറ്റുകയും ഉയരങ്ങളില്‍ നിന്ന് അഭ്യാസപ്രകടനങ്ങള്‍ കാട്ടുകയും ചെയ്യുന്ന സാഹസികപ്രകടനം... 

 

അനുഷ്ഠാനങ്ങള്‍ സാഹസികപ്രകടനങ്ങളായി മാറുമ്പോള്‍ കളിയാട്ടക്കളങ്ങള്‍ കുരുതിക്കളങ്ങളായി മാറുന്നുവെന്ന് കേരളത്തിലെ നാടന്‍കലാ ഗവേഷകനും പ്രഭാഷകനുമായ ആര്‍.സി. കരിപ്പത്ത് ചൂണ്ടിക്കാട്ടുന്നു. തെയ്യം അനുഷ്ഠാനത്തെ കുറിച്ച് ബോധവല്‍കരണപരിപാടികള്‍ കാവുകള്‍ തോറും സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോക് ലോര്‍ അക്കാദമിയെ അദ്ദേഹം സമീപിച്ചിരുന്നു.

RC Karipathu
ഫോട്ടോ: ഭരതന്‍

Recommended Article - കളിയും ചിരിയുമായി ബപ്പീരന്‍ തെയ്യം 

കണ്ണൂര് കഴിഞ്ഞ ദിവസം നടന്ന അപകടത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രതികരണം ഇങ്ങനെ

"കണ്ണൂര് കഴിഞ്ഞദിവസം നടന്നതും വ്യത്യസ്തമായ സംഭവമല്ല. തെങ്ങിന്റെ മുകളില്‍ കയറി അഭ്യാസപ്രകടനം നടത്തുന്ന ബപ്പീരന്‍ തെയ്യമായിരുന്നു അവിടെ അപകടത്തില്‍ കലാശിച്ചത്. കപ്പലിന്റെ പാമരത്തില്‍ കയറി കരയെത്തിയോ എന്നു നോക്കുന്ന കപ്പിത്താനാണ് ബപ്പീരന്റെ ഐതിഹ്യം. എന്നാല്‍ കാണികളെ ആവേശത്തിലാഴ്ത്തുക എന്ന ആവശ്യം ശക്തമാകുമ്പോള്‍ തെയ്യത്തിന് സാഹസികപ്രകടനങ്ങള്‍ അനിവാര്യമായി വരുന്നു.

theyyam accident

അനുഷ്ഠാനം അതിസാഹസികതയിലേക്കു മാറരുത്. ആചാരങ്ങള്‍ക്കും അപ്പുറം ഇന്ന് സാഹസികപ്രകടനം മാത്രമാവുകയാണ് തെയ്യം. കാണികളുടെ പ്രകോപനമാണ് കലാകാരനെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ഘണ്ഠാകര്‍ണന്‍ തെയ്യത്തിനിടയ്ക്ക് അഗ്നിബാധയുണ്ടാകുകയും തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കലാകാരന്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂര് നടന്ന അപകടത്തില്‍ രണ്ട് പ്രധാന ശസ്ത്രക്രിയയ്ക്കാണ് സുമേഷ് പെരുവണ്ണാന്‍ എന്ന കലാകാരന്‍ വിധേയനായിരിക്കുന്നത്.

തീകൊണ്ടും ഉയരത്തില്‍ നിന്നുമുള്ള തെയ്യ പ്രകടനങ്ങള്‍ വളരെ അപകടകരമായ നിലയിലേക്കാണ് പോകുന്നത്. തെയ്യത്തിനൊപ്പം ആളുകള്‍ നൃത്തം ചെയ്യുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.

പലയിടത്തും ഐതിഹ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു. സാഹസികനായ തറവാട്ടിലെ ഗുരുക്കളുടെ ഓര്‍മയിലാണ് ബപ്പീരന്‍ തെങ്ങില്‍ കയറി അഭ്യാസങ്ങള്‍ കാട്ടുന്നതെന്ന് പലരും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭഗവതിക്ക് തുണക്കാരനായി പോയ കപ്പിത്താനാണ് ഈ ഭാഗങ്ങളിലെ ബപ്പീരന്‍ സങ്കല്‍പം. കപ്പലിന്റെ പാമരത്തില്‍ കയറി നോക്കുന്നു എന്നുമാത്രമാണ് സങ്കല്‍പം.

അപകടങ്ങള്‍ തടയാന്‍ അതാത് കാവ് അധികൃതര്‍ ബോധവല്‍കരണം നടത്തണം. തെയ്യം കലാകാരന് ഇന്‍ഷുറന്‍സ് പരിരക്ഷ വേണം. ഫോക് ലോര്‍ അക്കാദമിയില്‍ ബോധവല്‍കര പരിപാടികള്‍ നടത്തേണ്ടതിന്റെ ആവശ്യകത നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു."

 

തെങ്ങില്‍ കയറുന്ന ബപ്പീരന്‍ തെയ്യം ( വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോ)