നസിനും ശരീരത്തിനും ഒപ്പം വയറിനും സന്തോഷം പകരുന്ന ഒരു വെള്ളച്ചാട്ടം. ഫിലിപൈന്‍സിലെ വാട്ടര്‍ഫാള്‍ റെസ്റ്റോറന്റില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്.

വില്ല എസ്‌ക്യുഡെറൊ പ്ലാന്റേഷന്‍ റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണമാണ് വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലെ ഈ തുറന്ന ഭക്ഷണശാല. സാന്‍ പാബ്‌ലോയിലെ തെങ്ങിന്‍ തോട്ടത്തിന് നടുവിലാണ് ഈ റെസ്‌റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. 

3

അണക്കെട്ടില്‍ നിന്നുള്ള വെള്ളം തടഞ്ഞുനിര്‍ത്തി വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നു. താഴെ മുളകൊണ്ടുണ്ടാക്കിയ തീന്‍മേശയില്‍ പരമ്പരാഗത ഫിലിപീനോ വിഭവങ്ങള്‍ ഇലയിലായി വിളമ്പി നല്‍കുന്നു. സന്ദര്‍ശകര്‍ നഗ്നപാദരായി വേണം പ്രവേശിക്കാന്‍. കഴിക്കുമ്പോള്‍ കാലുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കും. ഒപ്പം ആഞ്ഞുപതിക്കുന്ന ജലകണങ്ങള്‍ ശരീരത്തിലേക്ക് തെറിച്ചുകൊണ്ടുമിരിക്കും.

2

 

ഭക്ഷണത്തിന് ശേഷം വെള്ളച്ചാട്ടത്തിന് ചുവട്ടില്‍ കുളിക്കാനും സൗകര്യമുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഉന്‍മേഷത്തില്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ ലോകമെമ്പാടു നിന്നുമുള്ള നിരവധി സന്ദര്‍ശകര്‍ വാട്ടര്‍ഫോള്‍ റെസ്‌റ്റോറന്റിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.