ഓസ്‌ലോ: മരണം നിരോധിച്ചിരിക്കുന്ന പട്ടണം. നോര്‍വേയിലെ ലോങ്‌യേര്‍ബയ്‌നിലാണ് ഇങ്ങനൊരു വിചിത്രമായ നിയമം നിലവിലുള്ളത്.

താപനില വളരെയധികം കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ കുഴിച്ചിടുന്ന മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകാറില്ല. മൈനസ് പത്താണ് ഇവിടുത്തെ ശരാശരി താപനില.

80 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ അവസാനമായി ശവസംസ്‌കാരം നടന്നത്. 

1918-ല്‍ ഇവിടെ സംസ്‌കരിച്ച ഒരു ശവശരീരത്തില്‍ നിന്നുള്ള വൈറസിനെ 2008-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

മൃതദേഹങ്ങള്‍ അടുത്ത പട്ടണത്തിലേക്ക് കൊണ്ടുപോയാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്താറുള്ളത്. അതുപോലെ പട്ടണത്തില്‍ മരണാസന്നരായി ചികിത്സയില്‍ കഴിയുന്നവരെയും അടുത്ത പട്ടണത്തിലേക്ക് മാറ്റുകയാണ് പതിവ്.