സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാമോജി ഫിലിം സിറ്റി. സിനിമയുടെ മായാനഗരിയിലാവട്ടെ ഒഴിവുകാലം -മോഹന്‍ലാലിന്റെ ക്ഷണം.ഒരിക്കല്‍ കൂടി ഞാന്‍ 'രാമോജി ഫിലിംസിറ്റി'യില്‍ എത്തിയിരിക്കുന്നു. 'ശിക്കാര്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ വരവ്. ഇതിന് മുന്‍പ് എത്ര തവണ ഇവിടെ വന്നു എന്ന കാര്യം കൃത്യമായി ഓര്‍ക്കാന്‍ സാധിക്കുന്നില്ല. 'ഉദയനാണ് താരം'വും 'ഉന്നൈപ്പോല്‍ ഒരുവ'നുമടക്കം എത്രയോ സിനിമകള്‍. ഓരോന്നും ഓരോ അനുഭവങ്ങള്‍. ഒരേ സ്ഥലത്താണെങ്കിലും ഓരോ തവണയും ഓരോ കാഴ്ച്ചകള്‍ മാറി മാറി മേക്കപ്പണിഞ്ഞ് പുത്തന്‍ ഉടുപ്പണിഞ്ഞ് പുതിയഭാവങ്ങളുമായി വരുന്ന സുന്ദരിയെപോലെ രാമോജി. ഈ വേഷപ്പകര്‍ച്ചകളാണ് രാമോജിയിലെ നിത്യ സന്ദര്‍ശകന് എപ്പോഴും വിസ്മയമാകുന്നത്.

മുപ്പത് വര്‍ഷത്തെ സിനിമാജീവിതത്തിനിടെ വ്യത്യസ്തവും കടകവിരുദ്ധവുമായ ഒട്ടേറെ സ്ഥലങ്ങളില്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കാട്ടില്‍, കടല്‍ മധ്യത്തില്‍, തടാകത്തില്‍, ഹിമാലയത്തില്‍, യുദ്ധഭൂമിയില്‍, ഫുട്‌ബോള്‍ മൈതാനത്തില്‍, ജയിലില്‍, ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം മെല്ലാം...എന്നാല്‍ രാമോജിയെപ്പോലെ മറ്റൊരിടമില്ല. ഇവിടത്തെ രാത്രികളും പകലുകളും പ്രഭാതങ്ങളും മറ്റേതിടത്തേക്കാളും വ്യത്യസ്തമാണ്. മായക്കാഴ്ച്ചകളുടെ പുരിയാണ് രാമോജി. മഹാഭാരതത്തെപ്പറ്റിപ്പറയാറുണ്ട് 'ഇതിലുള്ളത് മറ്റു പലയിടത്തും കണ്ടേക്കാം. ഇതില്ലില്ലാത്തത് മറ്റൊരിടത്തും കണ്ടെന്നും വരില്ല'. രാമോജിയെക്കുറിച്ചു ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

ഇവിടെ പൂന്തോട്ടങ്ങളിലൂടെ നടന്ന് നടന്ന് പോയി നിങ്ങള്‍ എത്തിച്ചേരുന്നത് മുഗള്‍കാലഘട്ടത്തിലായിരിക്കും. കൊട്ടാരങ്ങളും അന്തപ്പുരങ്ങളും സ്‌നാനഗൃഹങ്ങളും തിളങ്ങുന്ന മിനാരങ്ങളും. നോക്കിയാല്‍ കാണുന്ന ദൂരത്ത് താജ്മഹലുണ്ട്. അതിന് മുന്നില്‍ നിന്ന് നായികക്കും നായകനും ചരിത്രകാലത്തിന്റെ ഓര്‍മ്മയില്‍ പാടാം ആടാം. അവിടെ നിന്നും നടന്നു പോയി എല്ലാം തികഞ്ഞ റെയില്‍വേ സ്‌റ്റേഷനിലെത്താം, വിമാനത്താവളം കാണാം, പോസ്റ്റ് ഓഫീസില്‍ ചെന്ന് കത്ത് പോസ്റ്റ് ചെയ്യാം, ആശുപത്രിയില്‍ പോയി മരുന്നിന്റെ ഗന്ധം ശ്വസിക്കാം, പള്ളിയിലോ ക്ഷേത്രത്തിലോ പോയി പ്രാര്‍ത്ഥിക്കാം, ഷോപ്പിങ് നടത്താം, വെള്ളച്ചാട്ടങ്ങള്‍ കാണാം, ഊട്ടിയിലെ പുല്‍പ്പരപ്പിലൂടെ നടക്കാം....എല്ലാം ഇവിടെയുണ്ട്. വഴിതെറ്റാതെ നടന്നോ പ്രത്യേക വാഹനത്തില്‍ കയറിയോ കണ്ടുതീരുമ്പോള്‍ യാഥാര്‍ഥ്യമേത് അനുകരണമേത് എന്ന് തിട്ടപ്പെടുത്താന്‍ സാധിക്കാതെ വിസ്മയിച്ചു പോകും.പ്രശസ്ത സിനിമാ നിര്‍മ്മാതാവായ രാമോജി റാവു രണ്ടായിരം ഏക്കര്‍ സ്ഥലത്ത് സങ്കല്‍പ്പിച്ച ഈ അപൂര്‍വ്വ ലോകം ഹോളിവുഡ്ഡിനോട് കിടപിടിക്കുന്നതാണ്. ഹൈദരാബാദില്‍ നിന്നും വിജയവാഡയിലേക്കു നീളുന്ന ദേശീയപാതയില്‍, മുപ്പത് കിലോമീറ്റര്‍ മാറിയാണ് രാമോജി. 1996ലാണ് ഈ ഫിലിം സിറ്റി യാഥാര്‍ഥ്യമായത്. രണ്ടായിരത്തിലധികം ആളുകള്‍ ഇതിനകത്ത് ജോലി ചെയ്യുന്നു.
സിനിമാ നിര്‍മ്മാതാക്കള്‍ക്കാണ് രാമോജി അനുഗ്രഹമാവുന്നത്. നമുക്ക് പണ്ട് ഉദയാ സ്റ്റുഡിയോ ഉണ്ടായിരുന്നു. അന്നത്തെ ആ സിനിമകള്‍ എത്രയൊക്കെ ശ്രമിച്ചാലും സെറ്റിട്ട് ചെയ്തതാണെന്ന് തോന്നുമായിരുന്നു. എന്നാല്‍ രാമോജിയില്‍ ഔട്ട് ഡോര്‍ പോലും കൃതൃമമായി നിര്‍മ്മിച്ചിരിക്കുന്നു.


തണുപ്പിനെ മറന്നുകളഞ്ഞാല്‍ ഊട്ടിയിലെ പുല്‍മേടുകളില്‍ നടക്കുന്ന ആ ദൃശ്യങ്ങള്‍ രാമോജിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. രാമോജിയില്‍ ജോലിക്ക് വേണ്ടി പോകുമ്പോഴെല്ലാം ഞാന്‍ അതിനകത്തു തന്നെയുള്ള ഹോട്ടലുകളിലൊന്നിലാണ് താമസിക്കുക. ഒന്നുകില്‍ താര അല്ലെങ്കില്‍ സിതാര. ഇവയെനിക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നു. നഗരത്തിന്റെ ബഹളങ്ങളില്ലാതെ ശുദ്ധവായു ശ്വസിച്ച് കുറച്ച് ദിവസങ്ങള്‍. ഹോട്ടലിന്റെ മുകളില്‍ നിന്നാല്‍ ഫിലിം സിറ്റിയുടെ അത്ഭുതകരമായ ആകാശക്കാഴ്ച്ച. അവിടെ പലപല ഷൂട്ടിങ്ങുകള്‍ നടക്കുന്നു. ഒരിടത്ത് മഴനനഞ്ഞ് അടിപാടുന്ന നായികയും നായകനും മറ്റൊരിടത്ത് അണിഞ്ഞൊരുങ്ങിയ മുഗള്‍ കാലം, അതിനുമപ്പുറം ചേരിയില്‍ ഒരു കടുത്ത സംഘട്ടനം.... മറ്റെവിടെയുണ്ട് ഇത്തരത്തിലുള്ള കാഴ്ച്ചയുടെ സങ്കലനം? രാമോജിയില്‍ കടന്നാല്‍ സ്ഥലവും കാലവുമെല്ലാം ഒറ്റയടിക്ക് കീഴ്‌മേല്‍ മറിയും. ഇതാണ് ഈ നഗരിയുടെ മായികത.

രാമോജിയിലെ ദിവസങ്ങളില്‍ എന്നും രാവിലെ ഞാന്‍ ആ വിസ്മയ വഴികളിലൂടെ നടക്കാറുണ്ട്. നടന്നു പോകുമ്പോള്‍ അങ്ങ് മുകളില്‍ കണിശമായ സുരക്ഷകളാലും കമ്പിവേലികളാലും ചുറ്റപ്പെട്ട് രാമോജി റാവുവിന്റെ വീട് കാണാം. അവിടെയിരുന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നനഗരി മുഴുവന്‍ കാണാം. നിലാവില്‍ കുളിച്ച താജും നീലപൊയ്കയുമെല്ലാം.
ഹൈദരാബാദില്‍ വരുന്നവരെല്ലാം രാമോജി ഫിലിം സിറ്റി കൂടികാണണം. ചാര്‍മിനാര്‍ പോലെ ഗോള്‍ക്കൊണ്ട കോട്ട പോലെ, സാലര്‍ജങ് മ്യൂസിയം പോലെ ഇതുകൂടി കണ്ടാലെ നൈസാമിന്റെ സാമ്രാജ്യം പൂര്‍ണമാകു. പുതിയ കാലത്തിന്റെ ഈ അത്ഭുതം അതിന്റെ കിരീടത്തിലെ അപൂര്‍വ്വമായ രത്‌നക്കല്ലാണ്.Travel Info


Ramoji Film City

Ramoji Film City (RFC). A dream world created for the celluloid on a sprawling 2000 acres. The city opened in 1996. It was conceived and developed by Ramoji Rao, media and film baron. Ramoji Film City on the outskirts of Hyderabad offers facilities to produce any kind of movie. Apart from sets, there are hotels where artistes and technicians can stay. Visitors too can go round in conducted tours that the management organises. Offering unlimited fun, thrill and excitement, its a great visual extravaganza. Experience and get enthralled by its exquisite and lavish gardens, spell binding movie sets, spectacular attractions, enchanting entertainment shows, food, shopping, unmatched hospitality. The ultimate holiday destination for the entire family.


How to reach
By Air:
The Rajiv Gandhi International Airport at Shamshabad 8km from city and 38 km from Ramoji.

By Rail:Three major railway stations, Kacheguda, Secunderabad and Hyderabad (Nampally)

By Road: 35 Kilometers from Hyderabad, towards Vijayawada, on NH-9. Local transport from Hyderabad. Once there, special buses to tour inside the studios. Public Transport:From Koti (Women's College Bus Stop) Route Numbers: 207, 204A, 205, 205A, 205B, 206, 299.a From Secunderabad (Uppal Bus Stop) Route Numbers: 290S, 290A/F, 290Ta From Nampally Railway Station to -Abids -Koti -Dilsukhnagar a Point to point bus service from Hyderabad city to Ramoji Film city. Bus starts from Parayatak Bhavan, Greenlands at 8.45 am everyday. Transport charges: Adult: Rs. 150/head, Child: Rs.

125/head (3 to 12 yrs). Contact: 040-24312262 (services available on first come, first serve basis).Contact
Andhra Pradesh Tourism 0901-334033aTourist Information-1363 RFC-08415-246555, 65223370, 32510102
AP Tourism Development Corporation: 23262151a AP Tourist Office: 23450444
Website: www.aptourism.com

Timings
9.30 am to 5.30 pm


Stay at Hyderabad
Yatri Nivas (APTDC): Ph: 23461855
Parklane Hotel: Ph: 27840466
Hotel Asrani International: Ph: 27846901
Green Park: Ph: 23757575
Hotel Taj Mahal: Ph:24758250
Taj Banjara: Ph: 66669999
Taj Deccan: 66663939


Do's & Dont's

Entry ticket is valid only for the escorted visit of Ramoji Film City. Visitors are requested to heed the advice of the staff. The ticket is valid for the day of reservation and the amount is non-refundablea Carrying arms, explosives, inflammable material, food articles, alcoholic beverages and narcotic substances is strictly prohibited.
Animals & pets are not allowed in Ramoji Film City. Film shooting areas are strictly out-of-bounds for the visitors.

Package Tours

General Guided Tour: Rs. 400 /- per Adult, Rs. 350/-per Child (03yrs to 12 yrs)

College Packages: Rs.465 to 520 / per Student, Rs. 465 to 535 /- per Teacher

School Packages: Rs. 415 to 460 /- per Student, Rs. 480 to 535 /- per Teacher.
Both college & school packages includes: Guided tour of Ramoji Film City, Lunch at restaurent (Minimum of 100 pax, intimation to be given one day in advance).Sitara Star Experience Dawn Package: (9 AM onwards) Rs. 1250 to 1500/- per Adult, Rs. 1050 to 1250 /- per Child Package includes:Tour Starts from Sitara Luxury Hotel in AC Coach, Buffet Lunch at Hotel Sitara, Amusement rides, Special entry at: Action Studio, Filmy Duniya, Ramoji Tower, Spirit of Ramoji, Stunt Show, Thrill Rider and Kripalu caves.


Honeymoon Packges:
SITARA Hotel in Ramoji, One night-Rs.8,888, Two night-Rs.16,999, Three night- Rs.25,999
Cinemagic - video shoot: Couples can enact a scene which will be shot by RFC crew along with the director and cameraman on a location. Choose costumes, jewellery, and a backdrop in this Worlds largest film city. Once you pack up after the shoot the enacted scene will be given to you in a DVD when you check out.

Cinemagic -Photo shoot :
For a photo shoot where you can dress like your favourite love couple picked from the history along with your choice costumes, jewellery and locales. Album will be presented to you at the end of the stay.

Stay at Ramoji:
Wide array of stay options available in super luxury and luxury segments at Hotel Sitara and comfort Hotel Tara a Check – IN: 10.00 AM & Check–out: 09.00AM aHoneymoon package starting from Rs.8888 to exotic combination available. Contact RFC enquiery.