South Georgia islands Penguins

ദക്ഷിണാര്‍ധഗോളത്തില്‍ വിദൂര ദ്വീപിലെ പെന്‍ഗ്വിനുകളാണ് ചിത്രത്തില്‍. ലോകസഞ്ചാരിയായ നോര്‍വെ സ്വദേശി ഡോ.ജോണ്‍ ലാങ്‌ലാന്‍ഡ് പകര്‍ത്തിയ ദൃശ്യങ്ങളാണിവ.

ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സൗത്ത് ജോര്‍ജിയ ദ്വീപിലേക്ക് ഡോ. ലാങ്‌ലാന്‍ഡ് നടത്തിയ യാത്രയാണ് പെന്‍ഗ്വിനുകളെ ക്യാമറിയല്‍ പകര്‍ത്താന്‍ സഹായിച്ചത്. ഈ ദ്വീപിനോടൊപ്പം സൗത്ത് സാന്‍ഡ്‌വിച്ച് ദ്വീപും സ്ഥിതിചെയ്യുന്നു. മഞ്ഞുമലകളും പെന്‍ഗ്വിനുകളും തിമിംഗലങ്ങളുമെല്ലാം ഈ ദ്വീപുകളിലെ കാഴ്ചകളാണ്. 

South Georgia islands Penguins

വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി സൗത്ത് ജോര്‍ജിയ വളര്‍ന്നു കഴിഞ്ഞു. വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടസങ്കേതമാണിത്. 

അതിമനോഹരമായ പെന്‍ഗ്വിന്‍ കൂട്ടമാണ് ഇവിടുത്തെ ഒരു വിശേഷപ്പെട്ട കാഴ്ച. സാധാരണയായി കൂട്ടമായി മാത്രമേ പെന്‍ഗ്വിനുകള്‍ സഞ്ചരിക്കാറുള്ളൂ. ചിലപ്പോള്‍ ഒറ്റപ്പെട്ടവയെയും കാണാം. ആകാശത്തിന്റെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ പെന്‍ഗ്വിനുകളെ ക്യാമറയിലേക്ക് പകര്‍ത്തിയാല്‍ അവ ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങളായി തോന്നും.

South Georgia islands Penguins

സാഹസികയാത്ര നടത്തിയേ ഈ ദ്വീപിലെത്താന്‍ കഴിയൂ. ദക്ഷിണ അമേരിക്കയിലെ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍നിന്ന് ആഴ്ചയില്‍ ഒരു വിമാനസര്‍വീസാണ് ഉള്ളത്. ഏഴ് മണിക്കൂര്‍ പറന്നാല്‍ പോര്‍ട്ട് സ്റ്റാന്‍ലിനില്‍ എത്തും. അവിടെ നിന്ന് ഫോക്‌ലാന്റിലേക്കും, പിന്നീട് സൗത്ത് ജോര്‍ജിയയിലേക്കും. മൊത്തം പന്ത്രണ്ട് മണിക്കൂര്‍ വേണം.

South Georgia islands Penguins

കാലാവസ്ഥ മോശമായാല്‍ വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാം. നക്ഷത്രഹോട്ടലുകളേക്കാള്‍ ചിലവേറിയതാണ് ഇവിടത്തെ ചെറിയകൂടാരങ്ങള്‍. ഒരുപക്ഷെ ലോകത്തെ ധനാഢ്യര്‍മാത്രം പതിവായി എത്തുന്ന ദ്വീപ്. വലിയ പെന്‍ഗ്വിന്‍ കൂട്ടങ്ങളെ ഇവിടെ ചിലപ്പോള്‍ കാണാം.

(ലോക സഞ്ചാരിയായ ഡോ.ജോണ്‍ ലോങ്‌ലാന്റ് ഒസ്‌ലോയിലെ പ്രമുഖ ത്വക് രോഗചികിത്സ വിദഗ്ധനാണ്. 30 വര്‍ഷമായി അദ്ദേഹം ലോകത്തെ വന്യഇടങ്ങളില്‍ ക്യാമറയുമായി യാത്ര ചെയ്യുന്നു).

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins

South Georgia islands Penguins