കൂറ്റന്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കൊച്ചിയില്‍ പുതുവത്സരം പിറക്കുന്നു. 'മാതൃഭൂമി ഡോട്ട് കോം ലൈവ് റൈഡ് വിത്ത് റോബി'യിലൂടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ പുതുവത്സര ആഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളും പങ്കാളികളായി; 2017-നെ ഒന്നിച്ച് സ്വാഗതം ചെയ്തു.

cochin carnival

 

cochin carnival

പപ്പാഞ്ഞിയും കൊച്ചിന്‍ കാര്‍ണിവലും

ലോകത്ത് കൊച്ചിയില്‍ മാത്രമാണ് പുതുവര്‍ഷത്തെ പപ്പാഞ്ഞിക്കോലം കത്തിച്ചു വരവേല്‍ക്കുന്നത്. എണ്‍പതുകളിലെ കാര്‍ണിവലിന്റെ വരവോടെയാണ് പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് പുറംലോകം അറിഞ്ഞുതുടങ്ങുന്നത്.

37 അടി ഉയരമുള്ള കൂറ്റന്‍ പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ശില്‍പികളായ കെ. രഘുനാഥനും കെ.ജി. ആന്റോയുടെയും നേതൃത്വത്തില്‍ 20-ഓളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദപരമായ വസ്തുക്കളുപയോഗിച്ചുള്ള വേഷവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. മൂന്നു ലക്ഷം രൂപയിലേറെ ചെലവിട്ട് നിര്‍മിച്ച പപ്പാഞ്ഞിയില്‍ ഇക്കുറി ചില സസ്‌പെന്‍സും ഒളിപ്പിച്ചിട്ടുണ്ടെന്ന് ശില്‍പികള്‍ പറയുന്നു. 

കൊച്ചിയിലെ പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് അധിനിവേശ ഭരണത്തിന്റെ ബാക്കിപത്രമാണ് പപ്പാഞ്ഞി. പപ്പാഞ്ഞി ഒരു പോര്‍ച്ചുഗീസ് വാക്കാണ്. അപ്പൂപ്പന്‍ എന്ന് അര്‍ഥം. വിട പറഞ്ഞു പോകുന്ന കാലത്തെ  സൂചിപ്പിക്കുകയാണ് ഈയൊരു ചടങ്ങിലൂടെ.