| Promoted Content |

കോവളത്തിന്റെ സമുദ്രസൗന്ദര്യം ആസ്വദിക്കാന്‍ കെ.ടി.ഡി.സിയുടെ സമുദ്ര പ്രീമിയം ബീച്ച് റിസോര്‍ട്ട്. കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ കോവളം കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഒഴിവുകാല വസതിയുടെ കൂടുതല്‍ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിലൂടെ അറിയാം.

 

മലയാളികളുടെ പ്രിയ സഞ്ചാരി റോബി ദാസ് ഇന്ന് വൈകുന്നേരം നാലിന് ( മാര്‍ച്ച് 28 ) ഫെയ്‌സ്ബുക്കിലൂടെ തത്സമയം സമുദ്ര റിസോര്‍ട്ട് കാഴ്ചകള്‍ നിങ്ങള്‍ക്കു മുന്നിലെത്തിക്കും. റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ റിസോര്‍ട്ട് അധികൃതരും റെഡിയാണ്.

നോക്കെത്താദൂരം പരന്നുകിടക്കുന്ന കടല്‍ക്കാഴ്ചകളൊരുക്കി വിശ്രമമുറികളും കടല്‍ത്തീരത്തേക്ക് നീളുന്ന ഉദ്യാനവും കടല്‍രുചികളുടെ വ്യത്യസ്തതയുമായി ഭക്ഷണശാലയും ചേരുന്ന സമുദ്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത് മറക്കാനാവാത്ത ഒഴിവുകാല ദിനങ്ങളാണ്.