വിവാഹം

പറപ്പൂര്‍: കുണ്ടുകുളങ്ങര കെ.സി. റാഫേലിന്റെയും മേരി റാഫേലിന്റെയും മകന്‍ സൈമണും (ആഗ്നല്‍) വേലൂര്‍ മുളക്കല്‍ എം.പി. ജോയിയുടെയും ലിസിയുടെയും മകള്‍ നീനയും (അന്ന) വിവാഹിതരായി.

ചെറുതുരുത്തി: ചെറുതുരുത്തി കുണ്ടില്‍വീട്ടില്‍ രവീന്ദ്രന്റെയും ബേബിയുടെയും മകള്‍ അഞ്ജുവും ഷൊര്‍ണൂര്‍ കുളംച്ചേരി വീട്ടില്‍ ദിവാകരന്റെയും രാധാലക്ഷ്മിയുടെയും മകന്‍ ദീപക്കും വിവാഹിതരായി.

കേച്ചേരി: ചൂണ്ടല്‍ മേലേക്കാവ് പൊന്നരാശ്ശേരി വീട്ടില്‍ പി.കെ. ഗോപാലന്റെയും പരേതയായ പദ്മാവതി ഗോപാലന്റെയും മകന്‍ സുമീഷും ചങ്ങരംകുളം പെരുമുക്ക് ആലങ്കോട് ചെട്ടിയില്‍ വളപ്പില്‍ വീട്ടില്‍ ബാലന്റെയും യശോദ ബാലന്റെയും മകള്‍ ജിതയും വിവാഹിതരായി.

വടക്കാഞ്ചേരി: കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റുമായ ഇ.കെ. ദിവാകരന്റെയും മുണ്ടത്തിക്കോട് സായി വിഹാറില്‍ ഗീതയുടെയും മകന്‍ വിധുശങ്കറും, അഞ്ചേരി വാഴപ്പിള്ളി സുധിന്റെയും സിന്ധുവിന്റെയും മകള്‍ സാന്ദ്രയും വിവാഹിതരായി.

വടക്കാഞ്ചേരി: ചാലിപ്പാടം കുങ്കുമത്ത് വീട്ടില്‍ ഹേമയുടെയും ഇ.വി. വാസുദേവന്‍ നായരുടെയും മകന്‍ അജയും വിരുപ്പാക്ക തേക്കേവട്ടേക്കാട്ട് ഗീതയുടെയും മനോഹരന്റെയും മകള്‍ ദിവ്യയും വിവാഹിതരായി.