http://whos.amung.us/stats/readers/ufx72qy9661j/
സുധാകരന്‍
കൊടുങ്ങല്ലൂര്‍:കരുമാംപറമ്പില്‍ കുമാരന്റെ മകന്‍ സുധാകരന്‍ (63) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കള്‍: ഷീബ, സുരേഷ്, സുധീര്‍. മരുമക്കള്‍: മോഹനന്‍, ഷിമ, രമ്യ. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
വി.സി. തോമസ്
ചാലക്കുടി: കുറ്റിക്കാട് മണ്ണമ്പുറത്ത് കവലക്കാട്ട് വടക്കുമ്പാടന്‍ വി.സി. തോമസ് (85) അന്തരിച്ചു. പി.ഡബ്ല്യു.ഡി. റിട്ട. ഓവര്‍സിയറാണ്. ഭാര്യ: മേരി (റിട്ട. പ്രധാനാധ്യാപിക പരിയാരം സെന്റ് ജോര്‍ജ്‌സ് എല്‍.പി. സ്‌കൂള്‍). മക്കള്‍: ജോയ് (അധ്യാപകന്‍, എന്‍.എസ്.എസ്. കോളേജ്, മഞ്ചേരി), സോഫി (അങ്കണവാടി ടി.ടി.ഐ. കാളത്തോട്), ഫാ. സണ്ണി വടക്കുമ്പാടന്‍ (ആന്ധ്രപ്രദേശ്), ജോബ്, ഷൈനി (അധ്യാപിക, കേന്ദ്രീയവിദ്യാലയം, ഒറ്റപ്പാലം). മരുമക്കള്‍: റോസ്‌മേരി (ചാര്‍ട്ടേര്‍ഡ് എന്‍ജിനീയര്‍, മലപ്പുറം), ജോയ്തരകന്‍ (മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വൈലത്തൂര്‍), ജോഫി (അധ്യാപിക ആര്‍.സി.യു.പി. സ്‌കൂള്‍, കയ്പമംഗലം), ജോര്‍ജ് ജോസഫ് (റിയാദ്). ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
 
കുറുമ്പ
പഴുവില്‍ വെസ്റ്റ്: വെങ്കിട്ടായി പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുറുമ്പ (87) അന്തരിച്ചു. മക്കള്‍: ഷണ്‍മുഖന്‍, അശോകന്‍, സാവിത്രി, ചന്ദ്രന്‍, ശിവരാമന്‍, ഉണ്ണികൃഷ്ണന്‍, വിശ്വംഭരന്‍, സുരേന്ദ്രന്‍. മരുമക്കള്‍: സരോജിനി, ചന്ദ്രിക, കുമാരന്‍, രജിനി, ഗിരിജ.
 
ലിജി
മങ്ങാട്: കാവീട്ടില്‍ പരേതനായ ഫ്രാന്‍സിസിന്റെ മകള്‍ ലിജി (36) അന്തരിച്ചു. സഹോദരങ്ങള്‍: ജോണ്‍സണ്‍, ലിസ്സി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മങ്ങാട് സെന്റ് ജോര്‍ജ് പള്ളിസെമിത്തേരിയില്‍.
 
ശാരദാമ്മ
പഴയന്നൂര്‍: പൊറ്റത്ത് വീട്ടില്‍ പരേതനായ പ്രഭാകരമേനോന്റെ ഭാര്യ കുന്നത്ത് ശാരദാമ്മ (85) അന്തരിച്ചു. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് ചെറുതുരുത്തി ശാന്തിവനം ശ്മശാനത്തില്‍.
 
പങ്കജാക്ഷന്‍
ഗുരുവായൂര്‍: കാരക്കാട് മേപ്പറമ്പത്ത് പങ്കജാക്ഷന്‍ (83) അന്തരിച്ചു. ഭാര്യ: വിനോദിനി. മക്കള്‍: ഉണ്ണികൃഷ്ണന്‍, ജയറാം, മൃദുല, ശൈലജ. മരുമക്കള്‍: ബീന, ജയശ്രീ, രഘുനാഥ്, ദിനേശന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
 
ജോണ്‍സണ്‍
പഴഞ്ഞി: അയിനൂര്‍ മണ്ടുമ്പാല്‍ ചേറപ്പന്റെ മകന്‍ ജോണ്‍സണ്‍ (57) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: ജിന്‍സി, ജിന്‍സണ്‍, ജിജോ. മരുമകന്‍: റിജി. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.
 
വാഹന അപകടത്തില്‍ മരിച്ചു
അഞ്ഞൂര്‍: അഞ്ഞൂര്‍-കുന്നംകുളം മെയിന്‍ റോഡില്‍ നമ്പീശന്‍പടി സെന്ററില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മാറഞ്ചേരി താമലശ്ശേരി ഏറാട്ടയില്‍ കുഞ്ഞിമോന്‍ ഹാജി (70) മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടം. ഭാര്യ: മറിയു. മക്കള്‍: ജമാല്‍, ഖദീര്‍ (ഗള്‍ഫ്), അറഫാത്ത്, സുലേഖ, സുഹറ. മരുമക്കള്‍: മുസ്തഫ, മുജീബ്, റാഷീത, ഫസീല, ഷെഹീറ, ഖബറടക്കം വെള്ളിയാഴ്ച 10ന് വടമുക്ക് കന്നത്ത്പള്ളി ഖബര്‍സ്താനില്‍.
 
ചന്ദ്രന്‍
മാള പള്ളിപ്പുറം: നാലിലത്ത് പരേതനായ ശങ്കരന്‍നായരുടെ മകന്‍ ചന്ദ്രന്‍ (64) അന്തരിച്ചു. ഭാര്യ: മാലതി. മക്കള്‍ : പ്രിയ, പ്രീതി, പ്രീജ.
 
പി.എന്‍. പുരുഷോത്തമന്‍
പൂത്തോള്‍: പാറയില്‍ നാരായണന്റെ മകന്‍ പുരുഷോത്തമന്‍ (65) അന്തരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനാണ്. ഭാര്യ: ശാന്ത. മക്കള്‍: പ്രമോദ്, പ്രദോഷ്. മരുമക്കള്‍: സീജ, സൗമ്യ.
 
അമ്മു
മാള: അഷ്ടമിച്ചിറ കോട്ടയ്ക്കല്‍ കേശവന്റെ ഭാര്യ അമ്മു (95) അന്തരിച്ചു. മക്കള്‍: മാധവന്‍ (ജ്വല്ലറി, അഷ്ടമിച്ചിറ), സുഗതന്‍ (അധ്യാപകന്‍, ഗവ.ടി.ടി.ഐ., ചാലക്കുടി), സൗദാമിനി, ഓമന, സുന്ദരി, പൊന്നമ്മ, സുധ, പരേതരായ പാപ്പുക്കുട്ടി, ഹരിദാസ്. മരുമക്കള്‍ : ഭാസ്‌കരന്‍, തങ്കപ്പന്‍, പുരുഷോത്തമന്‍, ചന്ദ്രന്‍, ചന്ദ്രന്‍, സത്യഭാമ, രമണി, നിര്‍മല, ജയ.
 
തിമത്തി ജോണ്‍ തോമസ്
തിരൂര്‍: കവലക്കാട്ട് തോമസിന്റെ മകന്‍ തിമത്തി ജോണ്‍ (ജയന്‍ - 38) അന്തരിച്ചു. അമ്മ: ജെസി താമസ്. ഭാര്യ: ജോസ്‌ലിന്‍ (അധ്യാപിക, സെന്റ് ആന്‍സ് സ്‌കൂള്‍, കുറ്റൂര്‍). മക്കള്‍: ടോം, ജെസ്മരിയ. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരൂര്‍ സെന്റ്‌തോമസ് ദേവാലയ സെമിത്തേരിയില്‍.
 

പൗലോസ്

പേരാമ്പ്ര: കടവി പരേതനായ ദേവസിയുടെ മകന്‍ പൗലോസ് 68) അന്തരിച്ചു. ചെങ്ങാലൂര്‍ സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: ഫിലോമിന (റിട്ട. അധ്യാപിക, കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂള്‍). മക്കള്‍ : ഡോ. ജിയോപോള്‍ (പ്രൊഫസര്‍, എലിഞ്ഞ കോളേജ്, പൊങ്ങണംകാട്), ജിത്‌പോള്‍ (അധ്യാപകന്‍, ചാലക്കുടി ക്രസന്റ് പബ്ലിക്‌സ്‌കൂള്‍). മരുമക്കള്‍ : ബിന്‍സി (അധ്യാപിക, കൊരട്ടി എം.എ.എം.എച്ച്.എസ്.എസ്.), റീമ. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പേരാമ്പ്ര സെന്റ്ആന്റണീസ് പള്ളി സെമിത്തേരിയില്‍.
 
മമ്മി സാഹിബ്
ചാവക്കാട്: മണത്തല ജുമാഅത്ത് കമ്മിറ്റി മുന്‍പ്രസിഡന്റ് ആസ്​പത്രിറോഡ് കോടയില്‍ മമ്മി സാഹിബ് (88) അന്തരിച്ചു. അബുദാബി ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് റിട്ട. അക്കൗണ്ടന്റാണ്. റേഷനിങ് ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. 12 വര്‍ഷം ജുമാഅത്ത് പള്ളി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. കബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മണത്തല പള്ളി കബര്‍സ്താനില്‍. ഭാര്യ: കദീജ (റിട്ട. അധ്യാപിക). മക്കള്‍ : സുലുമോള്‍, പരേതനായ സലിം. മരുമകന്‍ : ബഷീര്‍ (റിട്ട. ഡിവൈ.എസ്.പി.).
 
വര്‍ക്കി
ചുവന്നമണ്ണ്: ഉറുവുംപാടം കുഴിക്കാട്ടില്‍ വര്‍ക്കി(88) അന്തരിച്ചു. മക്കള്‍: ചിന്നമ്മ, ലില്ലി, ലിസി, ജയന്‍. മരുമക്കള്‍ : ഡേവിസ്, ജോര്‍ജ്, ജെയിംസ്, മേരി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് ചുവന്നമണ്ണ് സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയില്‍.
 
ഭാഗീരഥി നേത്യാര്‍
തൃശ്ശൂര്‍: ശ്രീസത്യസായി സേവാ സംഘടനയുടെ സംസ്ഥാന ജോയിന്റ് ഭജന്‍ ഇന്‍ചാര്‍ജ് കെ. മുരളീധരന്‍ ഉണ്ണിയുടെ അമ്മ പ്ലാക്കാട്ട് ലെയ്‌നില്‍ കണ്ണമ്പ്ര നായര്‍വീട്ടില്‍ കെ. ഭാഗീരഥി നേത്യാര്‍ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.എ.കെ. രാജ. മകള്‍ : മൃദുലാനായര്‍ (യു.എസ്.എ.). മരുമകന്‍ : രാജേഷ്‌കുമാര്‍ നായര്‍ (യു.എസ്.എ.). ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
 
കുട്ടപ്പന്‍
അമ്മാടം: കുറുവത്ത് കുട്ടപ്പന്‍ (75) അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി. മക്കള്‍ : ധന്യ, ദിവ്യ, വിനോദ്. മരുമകന്‍ : രാജേഷ്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വടൂക്കര എസ്.എന്‍. ശ്മശാനത്തില്‍.
 
അന്നം
തിരുമുടിക്കുന്ന്: കണ്ടംകുളത്തി പരേതനായ കുഞ്ഞുവറീതിന്റെ മകള്‍ അന്നം (80) അന്തരിച്ചു. സഹോദരങ്ങള്‍ : ദേവസി, മറിയംകുട്ടി, റോസക്കുട്ടി, ത്രേസ്യാമ്മ, പരേതനായ പൊറിഞ്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.
 
ഇട്ടീര
മുരിങ്ങൂര്‍: കണ്ണമ്പുഴ പരേതനായ ഔസേപ്പിന്റെ മകന്‍ ഇട്ടീര (64) അന്തരിച്ചു. ഭാര്യ: സെലീന. മക്കള്‍: സ്മിജോ, സ്റ്റിയോ.
 
സിദ്ദിഖ്
അഞ്ഞൂര്‍: താഴിശ്ശേരി തോണിയറയില്‍ മാണിക്കത്ത് സിദ്ദിഖ്(62) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: മുസ്തഫ, ഷക്കീല, ഷുഹൈബ്. മരുമക്കള്‍: റംസിയ, ഹക്കിം.
 

More News from Thrissur