ചരമം

ഖദീജ
കൊടുങ്ങല്ലൂര്‍:
പുല്ലൂറ്റ് മഞ്ഞന പള്ളിക്ക് സമീപം താമസിക്കുന്ന എറാട്ടുപറമ്പില്‍ അബൂബക്കറിന്റെ ഭാര്യ ഖദീജ (60) അന്തരിച്ചു. മക്കള്‍: അറഫാത്ത് (ഷാര്‍ജ), ഷാഹിന്‍ (ഷാര്‍ജ ), റുക്‌സാന. മരുമകന്‍: നിഷാദ.്

സജിത്ത് കുമാര്‍
മണ്ണുത്തി:
ഒല്ലൂക്കര പരേതനായ ഇടിയാട്ടില്‍ ധര്‍മന്റെ മകന്‍ സജിത്ത് കുമാര്‍ (51) അന്തരിച്ചു. ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി. ടെക്‌നീഷ്യനാണ്. ഭാര്യ: രശ്മി. മക്കള്‍: ശീതള്‍, സാരംഗ് (വിദ്യാര്‍ഥികള്‍).

ശാന്തകുമാരി
മാള:
പുത്തന്‍ചിറ കണ്ണികുളങ്ങര പൂക്കോട്ട് ശ്രീധരന്റെ ഭാര്യ ശാന്തകുമാരി (64) അന്തരിച്ചു. മക്കള്‍: വിനോദ് (ഗള്‍ഫ്), മിനി. മരുമക്കള്‍: അമ്പിളി, സജീവന്‍. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.

ശാരദ
തൃക്കൂര്‍: ലക്ഷംവീട് പാടത്ത്പുരയ്ക്കല്‍ നന്തിക്കര ബാലന്റെ ഭാര്യ ശാരദ (60) അന്തരിച്ചു. മക്കള്‍: ഗീത, പ്രദീപ്, സൂര്യന്‍. മരുമക്കള്‍: അയ്യപ്പന്‍, യമുന, സുമതി. ശവസംസ്‌കാരം ബുധനാഴ്ച 10ന് വടൂക്കര ശ്മശാനത്തില്‍.

മേരി
മാറ്റാംപുറം: തടത്തികുഴി പരേതനായ ജോസഫിന്റെ ഭാര്യ മേരി (90) അന്തരിച്ചു. ശവസംസ്‌കാരം വ്യാഴാഴ്ച 9ന് പൊങ്ങണംകാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.

ലോനപ്പന്‍
ചാലക്കുടി:
താഴൂര്‍ കൈതാരന്‍ ലോനപ്പന്‍ (68) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: മിനി, ബിജു, ബിനു, ബെനിജ. മരുമക്കള്‍: ജോയ്, രശ്മി, ജെസ്സീന്ത, ഷിബു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് താഴൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ലക്ഷ്മി
ചാവക്കാട്:
ഒരുമനയൂര്‍ ഒറ്റത്തെങ്ങ് വെള്ളാനി നാരായണന്റെ ഭാര്യ ലക്ഷ്മി (71) അന്തരിച്ചു. മക്കള്‍: രതീഷ്, രജിനി.

കമല
ചാവക്കാട്:
മണത്തല ബീച്ച് സിദ്ധിഖ് പള്ളിക്ക് സമീപം ചെട്ടിപ്പാറന്‍ പരേതനായ ശങ്കരന്റെ ഭാര്യ കമല (67) അന്തരിച്ചു. മക്കള്‍: പ്രദീപന്‍, ശിവരാജന്‍. മരുമകള്‍: സുധ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

കാര്‍ത്തികേയന്‍
വലപ്പാട്:
കോതകുളം ബീച്ച് തെക്കേപനയ്ക്കല്‍ കാര്‍ത്തികേയന്‍ (58) അന്തരിച്ചു. ഭാര്യ: കോമള. മക്കള്‍: ശ്രീകാന്ത്, ശ്രീകല.
മരുമകള്‍: സോമ.

ബെന്നി
കുന്നംകുളം:
അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിന് സമീപം കൊള്ളന്നൂര്‍ ബെന്നി (81) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: ബ്ലെസി, ജോയ്‌സണ്‍, റീന, സ്റ്റീവി. മരുമക്കള്‍: ഷീബ, ഷാജു, സുനി, പരേതനായ വില്‍സണ്‍. ശവസംസ്‌കാരം ബുധനാഴ്ച നാലിന് വിശുദ്ധ നാഗല്‍ ബെറിയല്‍ ഗാര്‍ഡന്‍ വേര്‍പാട് സഭാ സെമിത്തേരിയില്‍.

സെലീന
പൂത്തറയ്ക്കല്‍:
ആളൂര്‍ കൊക്കന്‍ ഔസേഫിന്റെ മകള്‍ സെലീന (78) അന്തരിച്ചു. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചൊവ്വൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.

സുരേന്ദ്രന്‍
അന്തിക്കാട്:
പടിയംപള്ളിയില്‍ സുരേന്ദ്രന്‍ (86) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: മുരളി, മീര, പ്രകാശന്‍, അപ്‌സര. മരുമക്കള്‍: സ്മിത, പരേതനായ മോഹനന്‍, ഉഷ, മോഹന്‍ദാസ്.

ഭാസ്‌കരന്‍
അണ്ടത്തോട്:
പാലപ്പെട്ടി സ്വാമിപ്പടി കിഴക്കുഭാഗം പരേതനായ പുല്ലൂണിയില്‍ കുഞ്ഞിമോന്റെ മകന്‍ ഭാസ്‌കരന്‍ (57) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്‍: ബബീഷ്, രജനീഷ്.

കാര്‍ത്ത്യായനി
മുരിങ്ങൂര്‍:
കൊരട്ടി കോനൂര്‍ ചക്കിനിയന്‍ രാമന്റെ ഭാര്യ കാര്‍ത്ത്യായനി (82) അന്തരിച്ചു. മക്കള്‍: വിജയന്‍ (ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച ചാലക്കുടി മണ്ഡലം സെക്രട്ടറി), ഇന്ദിര, രാമകൃഷ്ണന്‍ (ബി.ജെ.പി. കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയംഗം), സിലുമണി. മരുമക്കള്‍: കോമളം, വാസു, സീത, സുകുമാരന്‍.

വേലായുധന്‍
വടക്കാഞ്ചേരി:
പുന്നം പറമ്പ് കോളനി ചാത്തുകുളങ്ങര വേലായുധന്‍ (68) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.

SHOW MORE