എരുമപ്പെട്ടിയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്

Posted on: 23 Dec 2012എരുമപ്പെട്ടി:കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് എരുമപ്പെട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തെ ഐഷ ബില്‍ഡിങ്ങില്‍ ശനിയാഴ്ച മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാബു എം. പാലിശ്ശേരി എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. തോമസ് വടക്കേത്തല ആദ്യവില്‍പ്പന നടത്തി. വി.എസ്. മോഹന്‍ദാസ്, എം.എസ്. വിജയന്‍, പി. കേശവന്‍, സെഫീന അസീസ്, പി.എസ്. സുനീഷ്, സിജി ജോണ്‍സണ്‍, ഷാന്‍ കുണ്ടന്നൂര്‍, ടി.കെ. ശിവശങ്കരന്‍, അമ്പലപ്പാട്ട് മണികണ്ഠന്‍, ഒ.ബി. സുബ്രഹ്മണ്യന്‍, സി.എ. ശങ്കരന്‍കുട്ടി, ടി.കെ. ദേവസ്സി, ബിജു ആല്‍ഫ, കെ.എം. അഷറഫ്, ജോസ് താണിക്കല്‍, കെ.കെ. ആസാദ്, കെ.പി. ജോണ്‍സണ്‍, ശങ്കരനാരായണന്‍, വി.കെ. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur