അക്ഷയ സെന്റര്‍ വനിത-സീനിയര്‍ സിറ്റിസണ്‍ ഡെസ്‌ക് സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച

Posted on: 23 Dec 2012ചെറുതുരുത്തി:ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ അക്ഷയ സെന്റര്‍, വനിത-സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌കും ആരംഭിക്കുന്നു. പോലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്റ്റേഷന് ഒരു വശത്തായി പ്രത്യേകം തയ്യാറാക്കിയ കെട്ടിടത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച രാവിലെ കെ. രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരളത്തിലെ ഉന്നത പോലീസ് അധികാരികളും യോഗത്തില്‍ പങ്കെടുക്കും.

More News from Thrissur