സഹകരണസംഘം ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012മുളങ്കുന്നത്തുകാവ്: അവണൂര്‍ കാര്‍ഷിക - കാര്‍ഷികേതര സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5ന് നടക്കും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നന്മ സ്റ്റോറിന്റെ ഉദ്ഘാടനം പി.എ. മാധവന്‍ എം.എല്‍.എ.യും ആദ്യനിക്ഷേപ സ്വീകരണം ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി. ബാലറാമും നിര്‍വഹിക്കു. മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍ അംഗത്വവിതരണം നടത്തും. ആദ്യവില്പന സഹകരണ പരീക്ഷാ ബോര്‍ഡംഗം ജോസഫ് ചാലിശ്ശേരി നിര്‍വഹിക്കും. സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.കെ. ദിവാകരന്‍ ആദ്യവായ്പാ വിതരണം നിര്‍വഹിക്കും. സംഘം പ്രസിഡന്റ് ബാബു എഫ്. നീലങ്കാവില്‍, പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

More News from Thrissur