സെന്‍ട്രല്‍ ജയിലില്‍ ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012വിയ്യൂര്‍: ജീസസ് ഫ്രട്ടേണിറ്റി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രിസ്മസ് ആഘോഷിച്ചു. അന്തേവാസികള്‍ക്ക് നടത്തിയ ആഘോഷം അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. നന്മയിലേക്കുള്ള വാതില്‍ തുറന്നിടലാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു. മധ്യമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ്കുമാര്‍, സബ് ജയില്‍ സൂപ്രണ്ട് എ.ജെ. മാത്യു, ഫാ. ഷാജു എടമന, എം.വി. തോമസ്, ഫ്രാന്‍സിസ്, വെല്‍ഫെയര്‍ ഓഫീസര്‍ ടി.ജി. സന്തോഷ്, ഫാ. തോമസ് വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു. അന്തേവാസികള്‍ക്ക് കേക്കും ഭക്ഷണവും നല്‍കി. ദേവമാത സി.എം.ഐ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വിന്‍സെന്റ് ഡി പോള്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കരോള്‍ ഗാനങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു.

More News from Thrissur