പ്രതിഷേധപ്രകടനം നടത്തി

Posted on: 23 Dec 2012തൃശ്ശൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന, സര്‍ക്കാര്‍ നിയോഗിച്ച പൊതുചെലവ് അവലോകന കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച്, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും തൃശ്ശൂര്‍ താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. എ.ജി. രാധാമണി, കെ.എ. ശിവന്‍, എം.ആര്‍. അശോകന്‍, സി.വി. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thrissur