ചേര്‍പ്പില്‍ ത്രിംശത്യുത്സവം തുടങ്ങി

Posted on: 23 Dec 2012



ചേര്‍പ്പ്: പെരുവനം കുണ്ടൂര്‍ സ്മാരക സദസ്സ് വാര്‍ഷികാഘോഷം 'ത്രിംശത്യുത്സവം' ചേര്‍പ്പ് സോപാനം ഹാളില്‍ തുടങ്ങി. സദസ്സിലെ കുട്ടികളുടെ അക്ഷരശ്ലോകമത്സരത്തോടെയായിരുന്നു തുടക്കം. ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് അധ്യക്ഷനായി. അനന്തരാമന്‍, മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍, കോരമ്പത്ത് ഗോപിനാഥന്‍, ആര്‍. ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 24 വരെ അക്ഷരശ്ലോക മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും.

More News from Thrissur