ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

Posted on: 23 Dec 2012



ചേര്‍പ്പ്: അമിതവേഗത്തിനെതിരെ ചേര്‍പ്പില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി. പെരുമ്പിള്ളിശ്ശേരി സെന്ററില്‍ നൂറില്‍പരം ബസ്‌ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഘുലേഖകള്‍ വിതരണംചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി. സജീവ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ചാ പ്രസിഡന്റ് സി.എന്‍. ജയമോഹന്‍ അധ്യക്ഷനായി. ഷൈന്‍ നെടിയിരിപ്പില്‍, കെ.വി. വിജിത്ത്, ടി.ജെ. അശ്വിന്‍, പ്രജിത്ത്, രഞ്ജിത്ത് പട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

More News from Thrissur