പത്താമുദയം 25നും 26നും

Posted on: 23 Dec 2012തൃശ്ശൂര്‍: മുക്കാട്ടുകര മഹാവിഷ്ണുക്ഷേത്രത്തിലെ പത്താമുദയം ചൊവ്വാഴ്ച ആഘോഷിക്കും. പ്രത്യേക തന്ത്രിപൂജ, നവകം, ശ്രീഭൂതബലി, നിറമാല, ചുറ്റുവിളക്ക്, 1008 എള്ളുതിരി കത്തിച്ചുകൊണ്ടുള്ള ദീപാഞ്ജലി, നാഗസ്വരം എന്നിവയുണ്ടാകും. ഉത്സവം 2013 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ ആഘോഷിക്കും.

കോക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ പത്താമുദയം ബുധനാഴ്ച നടക്കും. രാവിലെ കലശം, ചാന്താട്ടം, വൈകിട്ട് ദീപാരാധന, പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ജനവരി 9 മുതല്‍ 13 വരെ പാനപ്പറയും സംക്രമവേല മഹോത്സവം ഫിബ്രവരി 12നും ആഘോഷിക്കും.

More News from Thrissur