പതിയാര്‍ക്കുളങ്ങര പൂരം ഇന്ന്

Posted on: 23 Dec 2012



പറപ്പൂര്‍: ഊരകം പതിയാര്‍ക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം ഞായറാഴ്ച ആഘോഷിക്കും. 9ന് ദാരികവധം പാട്ട്, ഒരുമണിക്ക് പഞ്ചവാദ്യത്തോടുകൂടി കിഴക്കെ ആല്‍ത്തറയില്‍നിന്നും തേവരുടെ എഴുന്നള്ളിപ്പ്, 3.30ന് ചിറയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍നിന്നും പൂരത്തോടു കൂടിയ എഴുന്നള്ളിപ്പ്, തുടര്‍ന്ന് 3.50ന് പതിയാര്‍ക്കുളങ്ങര ഭഗവതിയുടെയും ചിറയ്ക്കല്‍ ഭഗവതിയുടെയും മഹാവിഷ്ണുവിന്റെയും (തേവര്‍) കൂട്ടിയെഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ സമാപിക്കും. വൈകിട്ട് 7ന് ഗാനമേള. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. രാവിലെ 8ന് പതിയാര്‍ക്കുളങ്ങര ഭഗവതിയും ചിറയ്ക്കല്‍ ഭഗവതിയും മുഖാമുഖം കൂടിക്കാഴ്ച നടത്തി വിടചൊല്ലും.

More News from Thrissur