ചെറുവത്തേരി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം തുടങ്ങി

Posted on: 23 Dec 2012



ചേര്‍പ്പ്: ചെറുവത്തേരി കീഴേ തൃക്കോവില്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം തുടങ്ങി. ക്ഷേത്രം ഊരാളന്‍ ആതൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി പ്രസിഡന്റ് വി.വി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി കെ.ആര്‍. ഗോപാലകൃഷ്ണന്‍, ജോ. സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 24 വരെ വിവിധ കലാപരിപാടികള്‍, 25ന് കാവടി മഹോത്സവം, പൂരം എന്നിവ നടക്കും.

More News from Thrissur