വടക്കുന്നാഥക്ഷേത്രത്തില്‍ ആതിരോത്സവം തുടങ്ങി

Posted on: 23 Dec 2012തൃശ്ശൂര്‍: വടക്കുന്നാഥക്ഷേത്രത്തിലെ ആതിരോത്സവത്തിന് തുടക്കമായി. തിരുവാതിരക്കളി പോലെയുള്ള കലകളെ പരിപോഷിപ്പിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ചീഫ് കമ്മീഷണര്‍ ഡോ. വി.എം. ഗോപാലമേനോന്‍ പറഞ്ഞു. വടക്കുന്നാഥക്ഷേത്രത്തിലെ ആതിരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. വി. രാജലക്ഷ്മി, പുല്ലാട്ട് സരളാദേവി, പ്രൊഫ. ടി.കെ. ദേവനാരായണന്‍, എ. രാമകൃഷ്ണന്‍, സി. വിജയന്‍, പി. മുരളീധരന്‍, ടി.ആര്‍. ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രണവം ശങ്കരന്‍നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും നടന്നു.

More News from Thrissur