ബംഗാളിത്തൊഴിലാളികളുടെ പഴ്‌സും പണവും കവര്‍ന്നു

Posted on: 23 Dec 2012കയ്പമംഗലം:കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന ബംഗാളിത്തൊഴിലാളികളുടെ പഴ്‌സും പണവും കവര്‍ന്നതായി പരാതി. കയ്പമംഗലം കൊപ്രക്കളം അയ്യപ്പങ്കാവ് ക്ഷേത്രത്തിനടുത്ത് വീട് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ പണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മാന്യമായി വേഷം ധരിച്ചെത്തിയ ഒരാള്‍ പണിസ്ഥലത്ത് മുതലാളിയെ അന്വേഷിച്ച് എത്തിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വൈകീട്ട് ജോലി കഴിഞ്ഞ് വസ്ത്രങ്ങള്‍ മാറാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. 7 തൊഴിലാളികളുടേതുള്‍പ്പെടെ 20,000 രൂപയാണ് നഷ്ടപ്പെട്ടത്. മതിലകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

More News from Thrissur